എന്തിനാണ് പേരറിവാളൻ ഇത്രയും കാലം ജയിലിൽ കിടന്നത്?

പേരറിവാളൻ പുറത്തിറങ്ങുമ്പോൾ പുറത്തിറങ്ങാത്ത നൂറു കണക്കിന് ആളുകളെയാണ് നാം ഓർക്കേണ്ടത്. ഇന്ത്യയിലെ തടവറയിൽ ഇത്തരത്തിൽ ഇട്ടിരിക്കുന്നവരിൽ ബഹുഭൂരിപക്ഷവും മതന്യൂനപക്ഷ, ദളിത് വിഭാഗങ്ങളിൽ നിന്നുള്ളവരാണ് എന്നത് പറയാതിരിക്കാനുമാവില്ല

| എംഎ ബേബി

രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളൻ ജയിൽമോചിതനാകുന്നത് മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്ന എല്ലാവർക്കും ആശ്വാസം ഉള്ള കാര്യമാണ്. രാജീവ് ഗാന്ധിയെ വധിക്കാൻ ഉപയോഗിച്ച ബെൽറ്റ് ബോംബിൽ ഉപയോഗിച്ച രണ്ടു ബാറ്ററി വാങ്ങി നല്കി എന്നായിരുന്നു പേരറിവാളനെതിരായ ആരോപണം. ഈ ബാറ്ററി എന്തെങ്കിലും അക്രമത്തിന് ഉപയോഗിക്കാനാണ് എന്ന് പേരറിവാളന് അറിയില്ലായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ പിന്നീട് മൊഴി നൽകി. എന്തായാലും മുപ്പത്തിയൊന്നു വർഷങ്ങളാണ് പേരറിവാളൻ ജയിലിൽ കഴിഞ്ഞത്. ഈ മോചനത്തിനായി ഇടവേളകളില്ലാതെ യത്നിച്ച പേരറിവാളൻറെ അമ്മ അർപ്പുതം അമ്മാളാണ് ഈ മോചനത്തിന് പിന്നിലെ ശക്തി!

രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്നവരോട് അദ്ദേഹത്തിന്റെ മകൾ പ്രിയങ്ക ഗാന്ധി പൊറുത്തിട്ടും നമ്മുടെ ഭരണകൂടം പൊറുത്തില്ല. ഒടുവിൽ തമിഴ്നാട് സർക്കാർ പേരറിവാളന് ജയിൽമോചനം നല്കാൻ തീരുമാനിച്ചു. എന്നിട്ടും തമിഴ്നാട് ഗവർണറും നരേന്ദ്ര മോദി സർക്കാരും പേരറിവാളൻറെ മോചനം തടയാൻ ആവുന്നത് ശ്രമിച്ചു. രാജീവ് ഗാന്ധിയോട് എന്തെങ്കിലും സ്നേഹമുള്ളതുകൊണ്ടല്ല, ആർഎസ്എസുകാരുടെ നേതൃത്വത്തിലുള്ള സർക്കാർ പേരറിവാളൻ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് തടയാൻ നോക്കിയത്. മനുഷ്യാവകാശങ്ങളിൽ വിശ്വസിക്കാത്തവരായതിനാലാണ് ആർഎസ്എസുകാർ പേരറിവാളൻ ജയിലിൽ തന്നെ കിടക്കട്ടെ എന്നു ശഠിച്ചത്.

ഒടുവിൽ സുപ്രീം കോടതിയുടെ കർശനമായ ഇടപെടലോടെ പേരറിവാളൻ ഇന്ന് പുറത്തിറങ്ങി. പേരറിവാളൻറെ മോചനത്തിൽ ദുഃഖവും നിരാശയും ഉണ്ടെന്നു പ്രതികരിച്ച കോൺഗ്രസ് മനുഷ്യാവകാശലംഘനങ്ങളുടെ അവരുടെ നീണ്ട ചരിത്രത്തെ ഓർമിപ്പിച്ചു. കോൺഗ്രസ് എന്നും കോൺഗ്രസ് തന്നെ!

പക്ഷേ, മോദി സർക്കാർ തടവിൽ വച്ചിരിക്കുന്ന നിരവധിപേർക്ക് ഇന്നും മോചനം അകലെയാണ്. ദില്ലി സർവകലാശാല അധ്യാപകനായ ജി എൻ സായിബാബ, ജെഎൻയു വിദ്യാർത്ഥികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം, പത്രപ്രവർത്തകനായ സിദ്ദിഖ് കാപ്പൻ, മനുഷ്യാവകാശ പ്രവർത്തകരായ ഗൗതം നൗലാഖ, ആനന്ദ് തെൽതുംബ്ഡെ, റോണ വിൽസൺ, കവി വരവര റാവു തുടങ്ങി നൂറു കണക്കിന് ആളുകളെയാണ് നരേന്ദ്ര മോദി സർക്കാർ ജയിലിലടച്ചിരിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യ രാഷ്ട്രീയ പ്രവർത്തനത്തെ ഭയപ്പെടുത്തി അമർച്ച ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്.

പേരറിവാളൻ പുറത്തിറങ്ങുമ്പോൾ പുറത്തിറങ്ങാത്ത നൂറു കണക്കിന് ആളുകളെയാണ് നാം ഓർക്കേണ്ടത്. ഇന്ത്യയിലെ തടവറയിൽ ഇത്തരത്തിൽ ഇട്ടിരിക്കുന്നവരിൽ ബഹുഭൂരിപക്ഷവും മതന്യൂനപക്ഷ, ദളിത് വിഭാഗങ്ങളിൽ നിന്നുള്ളവരാണ് എന്നത് പറയാതിരിക്കാനുമാവില്ല. ഇവർ തടവറയിൽ കിടക്കുന്നത് എന്നുവേണമെങ്കിലും മറ്റു ജനാധിപത്യ വാദികളുടെ നേരെയും ഈ ഭീഷണി ഉയരാം എന്നു കാണിക്കാനാണ്.

(ഫേസ്ബുക്ക് പോസ്റ്റ് )

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...