ഗവർണർ എന്തിനാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ രാഷ്ട്രീയ ശത്രുക്കള്‍ക്ക് കോടാലിക്കൈ ആകുന്നത്?

ഗവര്‍ണര്‍ പൊട്ടിത്തെറിച്ചു എന്ന തലക്കെട്ട് ആവശ്യമുള്ള വിധം താണനിലവാരമുള്ള നേതാവും പൊതുപ്രവര്‍ത്തകനും ഭരണാധികാരിയുമല്ല ആരിഫ് മുഹമ്മദ് ഖാന്‍.

| പി എസ് റംഷാദ്

ഉന്നത വിദ്യാഭ്യാസ മേഖലയും സര്‍വകലാശാലാ നിയമനങ്ങളുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ പരസ്യവിമര്‍ശനത്തേക്കുറിച്ചു ചില കാര്യങ്ങള്‍ പറയാതെ വയ്യ. ഉന്നത വിദ്യാഭ്യാസ മേഖലയിലും സര്‍വകലാശാലാ നിയമനങ്ങളിലും രാഷ്ട്രീയ അതിപ്രസരമുണ്ടെന്നാണല്ലോ മുഖ്യവിമര്‍ശനം.

ഒന്നാമത്തെ കാര്യം, രാജ്യമാകെ കേന്ദ്ര സര്‍വകലാശാലകളിലും വിവിധ സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളിലും രാഷ്ട്രീയ ഇടപെടല്‍ നടത്തി അവയുടെ മതനിരപേക്ഷ സ്വഭാവത്തിനു കളങ്കമേല്‍പ്പിക്കാനും സംഘപരിവാര്‍വല്‍കരിക്കാനും ഒരു മടിയുമില്ലാത്ത കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയാണ് എന്ന് മറന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍. ജനങ്ങള്‍ ഇതെല്ലാം കണ്ടുംകേട്ടുമാണല്ലോ ജീവിക്കുന്നത്. അത്തരം ഇടപെടലുകളും സര്‍വകലാശാലകളുടെ ഭരണകക്ഷിവല്‍കരണവുമായി കേരളത്തിനു താരതമ്യം പോലുമില്ല.

രണ്ടാമത്തെ കാര്യം, കണ്ണൂര്‍ സര്‍വകലാശാല വി സിയെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നു എന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ പരിഹാസ്യമാണ് എന്നതാണ്. അദ്ദേഹത്തെ ആരെങ്കിലും കെട്ടിയിട്ട് ഉത്തരവില്‍ ഒപ്പിടീക്കുമോ?

സ്വന്തം നിലപാടുകളും തീരുമാനങ്ങളും തുറന്നു പറയാനും അതനുസരിച്ച് മുന്നോട്ടുപോകാനും ഒരു ഘട്ടത്തിലും മടിച്ചിട്ടില്ലാത്ത ഉറച്ചവ്യക്തിത്വമുള്ള ആളാണ് ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറായതു മുതല്‍ അതില്‍ അദ്ദേഹം വിട്ടുവീഴ്ച ചെയ്തിട്ടുമില്ല. പിന്നെന്താണ് ഇതില്‍ മാത്രം അദ്ദേഹം സമ്മര്‍ദത്തിനു വഴങ്ങേണ്ടി വന്നു എന്നു പറയുന്നതെന്നു മനസ്സിലാകുന്നില്ല.

മൂന്നാമതായി, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ട് അത് പരസ്യമാക്കുകയും മാധ്യമങ്ങള്‍ക്ക് വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കുകയും ചെയ്യുന്നതിനു പകരം ഈ വിഷയം മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കുകയായിരുന്നില്ലേ നല്ലത്. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി എന്ന വാര്‍ത്തയും അഭ്യൂഹങ്ങളും ഉണ്ടാകാത്ത വിധത്തില്‍ത്തന്നെ അത്തരമൊരു ആശയവിനിമയം സാധ്യമാകുന്ന തരം സൗഹാര്‍ദം ഇരുവര്‍ക്കുമിടയില്‍ ഉണ്ടുതാനും.

ഗവര്‍ണര്‍ പൊട്ടിത്തെറിച്ചു എന്ന തലക്കെട്ട് ആവശ്യമുള്ള വിധം താണനിലവാരമുള്ള നേതാവും പൊതുപ്രവര്‍ത്തകനും ഭരണാധികാരിയുമല്ല ആരിഫ് മുഹമ്മദ് ഖാന്‍. പിന്നെന്തിനാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ രാഷ്ട്രീയ ശത്രുക്കള്‍ക്ക് അദ്ദേഹം കോടാലിക്കൈ ആകുന്നത്?

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി പ്രതിരോധിക്കുമെന്ന് ജോയിന്റ് കൗൺസിൽ ചെയർമാൻ നരേഷ്‌കുമാർ കുന്നിയൂരും ജനറൽ സെക്രട്ടറി എസ്.സജീവും അറിയിച്ചു. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേൽക്കുന്നതിന് മുമ്പ് തന്നെ കോൺഗ്രസ് അനുകൂല സർവീസ് സംഘടനയുടെ നേതാക്കൾ എഴുതി നൽകുന്നതിന് അനുസരിച്ച്...

Keep exploring...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

More News

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...

‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ല ഹൈക്കമാൻഡ്’: രമേശ് ചെന്നിത്തല

സമൂഹ മാധ്യമങ്ങൾ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ്‌ ചെന്നിത്തല. എംഎൽഎമാരുടെ പിന്തുണക്കായി മത്സരമില്ല. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും. ഒരു...