...
Home News Kerala സംഘപരിവാറിന് എന്താണ് അയ്യപ്പനോടും ശബരിമലയോടും ഇത്ര ദേഷ്യം

സംഘപരിവാറിന് എന്താണ് അയ്യപ്പനോടും ശബരിമലയോടും ഇത്ര ദേഷ്യം

ദേവസ്വം ബോർഡുകൾ പിരിച്ചു വിട്ടാൽ സർക്കാരിന് ലാഭം മാത്രമേ ഉള്ളൂ. കാരണം കോടിക്കണക്കണക്കിനു രൂപയാണ് സർക്കാർ ദേവസ്വം ബോർഡുകൾക്ക് ഗ്രാന്റ് ആയി നൽകുന്നത്.

100

| രാം കുമാർ

സംഘപരിവാറിന് എന്താണ് അയ്യപ്പനോടും ശബരിമലയോടും ഇത്ര ദേഷ്യം എന്ന് മനസ്സിലാകുന്നില്ല. ആദ്യം ശബരിമലയിൽ സ്ത്രീകളെ കയറ്റണം എന്ന് പറഞ്ഞു കേസ് കൊടുത്തു. കോടതി വിധി വന്നപ്പോൾ അതിനെ സ്വാഗതം ചെയ്തു മുഖപ്രസംഗവും പ്രസ്താവനകളും ഇറക്കി. അടുത്ത ദിവസം അതിനെതിരെ സമരവും, പിന്നെ കലാപവും നടത്തി.

പക്ഷെ യഥാർഥ വിശ്വാസികൾ ശബരിമലയും അയ്യപ്പനെയും ഇവരിൽ നിന്നും രക്ഷിച്ചു. ഇപ്പൊ പുതിയ ക്യാമ്പയിൻ. പണം ഇടരുത്. പറയുന്നത് അന്യ സംസ്ഥാനങ്ങളിൽ വരുന്ന ഭക്തരോടാണ്. അല്ല സംഘികളെ എന്തിനാണ് നിങ്ങൾ ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നത്? അവിടെ ഭക്തർ ഇടുന്ന പണം കൊണ്ടാണ് ശബരിമലയും മറ്റനേകം ക്ഷേത്രങ്ങൾ നിലനിന്നു പോകുന്നത്, അവിടത്തെ ജീവനക്കാർ ഭൂരിഭാഗവും നിങ്ങളുടെ പാർട്ടിക്കാർ തന്നെയാണ്. അവരും അവരുടെ കുടുംബവും കഞ്ഞി കുടിച്ചു ജീവിച്ചു പോകുന്നതും ഈ പണം കൊണ്ടാണ്. അവരെ വഴിയാധാരം ആക്കിയിട്ടു നിങ്ങൾക്ക് എന്ത് കിട്ടാനാണ്?

ഇനി പറയാനുള്ളത് സംഘപരിവാർ വ്യാജ പ്രചാരണങ്ങളിൽ വീണു പോയവരോടാണ്. ദേവസ്വം ബോർഡുകൾ പിരിച്ചു വിട്ടാൽ സർക്കാരിന് ലാഭം മാത്രമേ ഉള്ളൂ. കാരണം കോടിക്കണക്കണക്കിനു രൂപയാണ് സർക്കാർ ദേവസ്വം ബോർഡുകൾക്ക് ഗ്രാന്റ് ആയി നൽകുന്നത്. പക്ഷെ ഇതേ ദേവസ്വം ബോർഡുകൾ പിരിച്ചു വിട്ട ശേഷം ആ ക്ഷേത്രങ്ങൾ ആര് ഭരിക്കും? ഉദാഹരണത്തിന് ശബരിമല. ആരാകും ഭരിക്കുക? സംഘികൾ പറയും ഭക്തർ എന്ന്. എവിടത്തെ ഭക്തർ?

കേരളത്തിലെ ഭക്തരോ മറ്റു സംസ്ഥാനങ്ങളിലെ ഭക്തരോ? കേരളത്തിലെ ആണ് എങ്കിൽ ഏതു ജില്ലയിലെ ഭക്തർ? ഭക്തരുടെ വേഷത്തിൽ വരുന്നത് കള്ളന്മാരായ സംഘികൾ ആണോ യഥാർഥ വിശ്വാസികൾ ആണോ എന്ന് എങ്ങനെ അറിയാം? സംഘികളെ ആണ് ഏൽപ്പിക്കുന്നത് എങ്കിൽ അയ്യപ്പനെ മാത്രമല്ല ശബരിമല ഉൾപ്പടെ സ്ഥിതിചെയ്യുന്ന മല വരെ അവന്മാർ മറിച്ചു വിൽക്കും. അതിലും വിശ്വാസം ഇപ്പൊ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ നിയന്ത്രണത്തിൽ ഉള്ള ദേവസ്വം ബോർഡുകൾക്ക് ഇല്ലേ?

ശബരിമലയിലെ കോടിക്കണക്കിനു വരുന്ന പണമാണ് അവരുടെ ലക്‌ഷ്യം. കക്കണം, മുടിക്കണം. അതിനു വേണ്ടി കണ്ടുപിടിക്കുന്ന ഓരോ വഴികൾ മാത്രമാണ് സ്ത്രീകളെ കയറ്റണം എന്ന ആവശ്യം ഉന്നയിച്ചു കോടതിയിൽ പോയതും, ഇപ്പൊ സംഭാവന നൽകരുത് എന്ന പ്രചാരണത്തിനും പിന്നിൽ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.