Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
വന്യജീവി വാരാഘോഷ ഫോട്ടോഗ്രാഫി മത്സരം; ആൽവിനും അനിരുദ്ധനും വിജയികൾ | Nalamidam
18 September 2026
Home News Kerala വന്യജീവി വാരാഘോഷ ഫോട്ടോഗ്രാഫി മത്സരം; ആൽവിനും അനിരുദ്ധനും വിജയികൾ

വന്യജീവി വാരാഘോഷ ഫോട്ടോഗ്രാഫി മത്സരം; ആൽവിനും അനിരുദ്ധനും വിജയികൾ

പൊതുവിഭാഗത്തിൽ 3000 രൂപയും ജീവനക്കാരുടെ വിഭാഗത്തിൽ 2000 രൂപയുമാണ് ഒന്നാം സമ്മാനം

184

കേരള വനം വന്യജീവി വകുപ്പിന്റെയും മറയൂർ ചന്ദന ഡിവിഷന്റെയും നേതൃത്വത്തിൽ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി നടന്ന മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ പൊതുവിഭാഗത്തിൽ തൊടുപുഴയിലെ ആൽവിൻ തോമസും ജീവനക്കാരുടെ വിഭാഗത്തിൽ എം. അനിരുദ്ധനും ഒന്നാം സ്ഥാനം നേടി.

പൊതുവിഭാഗത്തിൽ പൈനാവ് പുന്നക്കൽ വീട്ടിൽ ലോലിറ്റ് ജെ. പുന്നക്കൽ രണ്ടും പാറത്തോട് കടുവപ്ലാക്കൽ സൗമ്യ സണ്ണി മൂന്നും സ്ഥാനങ്ങൾ നേടി.

ജീവനക്കാരുടെ വിഭാഗത്തിൽ അനന്തു വി. കൃഷ്ണൻ, സന്തോഷ് അച്ചു എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പൊതുവിഭാഗത്തിൽ 3000 രൂപയും ജീവനക്കാരുടെ വിഭാഗത്തിൽ 2000 രൂപയുമാണ് ഒന്നാം സമ്മാനം.

ഇടുക്കി ജില്ലയിൽ നിന്നുള്ളവരായിരുന്നു മത്സരത്തിൽ പങ്കെടുത്തത്. ജനറൽ വിഭാഗത്തിൽ 99 പേരും ജീവനക്കാരുടെ വിഭാഗത്തിൽ 86 പേരും മത്സരത്തിൽ പങ്കെടുത്തു.