...
Home Technology ലോകം എഐ ഭരിക്കുമോ?; ചാറ്റ് ജിപിടിയുടെ പുതിയ പതിപ്പ് പുറത്തിറക്കി

ലോകം എഐ ഭരിക്കുമോ?; ചാറ്റ് ജിപിടിയുടെ പുതിയ പതിപ്പ് പുറത്തിറക്കി

ഗൂഗിള്‍ സെര്‍ച്ച് എൻജിന് വെല്ലുവിളിയാകുന്ന പുതിയ ഉല്‍ന്നമാണ് ഓപ്പണ്‍ എഐ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

284

ചാറ്റ് ജിപിടിയുടെ പുതിയ പതിപ്പ് ജിപിടി 4 ഒ പുറത്തിറക്കി ഓപ്പണ്‍ എഐ. ആര്‍ട്ടിഫിഷ്യല്‍ ഇന്‌റലിജന്‍സ് സാങ്കേതിക വിദ്യയുടെ മികച്ച പ്രകടനമുള്ളതും മുന്‍ പതിപ്പുകളെക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതും മനുഷ്യനെപ്പോലെയുള്ളതുമായ പുതിയ പതിപ്പാണ് ഓപ്പണ്‍ എഐ പുറത്തിറക്കിയത്. എല്ലാ ഉപയോക്താക്കള്‍ക്കും ഇത് സൗജന്യമായി ലഭിക്കും. ഗൂഗിള്‍ സെര്‍ച്ച് എൻജിന് വെല്ലുവിളിയാകുന്ന പുതിയ ഉല്‍ന്നമാണ് ഓപ്പണ്‍ എഐ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പണമടച്ചുള്ള ഉപയോക്താക്കള്‍ക്ക് ടൂളിലേക്ക് പരിധിയില്ലാത്ത ആക്‌സസുമുണ്ട്.

ഈ മോഡലിന് വോയ്‌സ്, ടെക്‌സ്റ്റ്, ഇമേജുകള്‍ എന്നിവയിലൂടെയുള്ള നിര്‍ദേശങ്ങള്‍ മനസിലാക്കാനും ഇതനുസരിച്ച് കണ്ടന്റുകൾ സൃഷ്ടിക്കാനും കഴിയുമെന്ന് കമ്പനി പറഞ്ഞു. ”പുതിയ വോയ്‌സ് (വീഡിയോ) മോഡ് ഏറ്റവും മികച്ചതാണ്. സിനിമകളില്‍ നിന്നുള്ള എഐ പോലെയാണ് ഇതനുഭവപ്പെട്ടത്,”ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. ജിപിടി-4ഒയുടെ പുതിയ കഴിവുകള്‍ വിര്‍ച്വല്‍ ഇവന്റിൽ അവതരിപ്പിച്ചു. ഓപ്പണ്‍ എഐ ജീവനക്കാര്‍ വോയ്‌സ്ഡ് ചാറ്റ്ജിപിടിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നതായാണ് ഡെമോയില്‍ കാണിച്ചത്. തമാശകളിലൂടെ ഇത് മനുഷ്യരെപ്പോലെ പ്രതികരിച്ചു.

ബോട്ട് ഇംഗ്ലിഷില്‍നിന്ന് ഇറ്റാലിയന്‍ ഭാഷയിലേക്ക് വ്യാഖ്യാതാവായി പ്രവര്‍ത്തിക്കുകയും മുഖഭാവങ്ങളെ വ്യാഖ്യാനിക്കുകയും ബുദ്ധിമുട്ടുള്ള ബീജഗണിത പ്രശ്‌നം പരിഹരിക്കുന്നതിന് ഒരുപയോക്താവിനെ സഹായിക്കുകയും ചെയ്തു. ടെക്‌സ്റ്റ്, റീസണിങ്, കോഡിങ് ഇന്റലിജൻസ് എന്നിവയുടെ കാര്യത്തില്‍ ജിപിടി-4 ന് മുന്‍ പതിപ്പിന് സമാനമായ കഴിവുകളുണ്ടെന്നും ബഹുഭാഷ സംഭാഷണങ്ങള്‍, ഓഡിയോ, വിഷന്‍ എന്നിവയ്ക്കായി പുതിയ വ്യവസായ മാനദണ്ഡങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും കമ്പനി പറഞ്ഞു. ഒരു ഡെമോണ്‍സ്‌ട്രേഷനില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ കാമറയിലൂടെ ഒരു ജീവനക്കാരന്റെ ചുറ്റുപാടുകളെ വ്യാഖ്യാനിക്കുകയും ഹെര്‍ എന്ന ഹോളിവുഡ് സിനിമയിലെ ഉണ്ടായിരുന്ന എഐ ബോട്ടില്‍നിന്ന് വ്യത്യസ്തമായി സൗഹൃദപരവും സ്ത്രീയുടെ ശബ്ദത്തില്‍ സംസാരിക്കുകയും ചെയ്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.