...
Home News National കോണ്‍ഗ്രസ്സിലേക്ക് പോകുന്നത് ചിന്തിക്കാനാകില്ല; വരുണ്‍ ഗാന്ധി ബിജെപി വിടുമോ

കോണ്‍ഗ്രസ്സിലേക്ക് പോകുന്നത് ചിന്തിക്കാനാകില്ല; വരുണ്‍ ഗാന്ധി ബിജെപി വിടുമോ

താൻ ബിജെപി വിടാന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞെന്ന നിലയിലാണ് കഴിഞ്ഞ ദിവങ്ങളില്‍ വന്ന വരുണ്‍ ഗാന്ധിയുടെ പ്രതികരണങ്ങള്‍.

262

നിലവിൽ ബിജെപി എംപിയായ വരുണ്‍ ഗാന്ധി ഉടൻതന്നെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. വരുന്ന ആഴ്ച ഡല്‍ഹിയില്‍ എത്തുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി വരുണ്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

പാർട്ടിയിലേക്ക് വരാൻ ബിജെപിയില്‍ നിന്നടക്കം നിരവധി നേതാക്കളുമായി ചര്‍ച്ചകള്‍ നടന്നു വരുന്നതായി തൃണമൂല്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. രാജ്യമാകെ ചിതറി കിടക്കുന്ന പ്രതിപക്ഷ സഖ്യം കെട്ടിപ്പടുക്കുക, ഒപ്പം പാര്‍ട്ടി വളര്‍ത്തുക – ഈ രണ്ട് അജണ്ടകളിലാണ് മമത ബാനര്‍ജിയുടെ ഇത്തവണത്തെ ഡല്‍ഹി സന്ദര്‍ശനം.

ഇതോടുകൂടിയാണ് ബിജെപി എംപി വരുണ്‍ ഗാന്ധി തൃണമൂലില്‍ ചേര്‍ന്നേക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. അതേസമയം, താൻ ബിജെപി വിടാന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞെന്ന നിലയിലാണ് കഴിഞ്ഞ ദിവങ്ങളില്‍ വന്ന വരുണ്‍ ഗാന്ധിയുടെ പ്രതികരണങ്ങള്‍.

അമ്മയും കേന്ദ്ര മന്ത്രിയുമായിരുന്ന മേനക ഗാന്ധിയുടെ ശക്തമായ എതിര്‍പ്പുള്ളതിനാല്‍, കോണ്‍ഗ്രസ്സിലേക്ക് പോകുന്നത് വരുണിന് ചിന്തിക്കാനാകില്ല. അതിനാൽ ഈ സാഹചര്യത്തില്‍ തൃണമൂല്‍ തന്നെയാണ് വരുണിനു മുന്നിലുള്ള ഏറ്റവും മികച്ച സാധ്യത.പക്ഷെ ഇതുവരെ ഇക്കാര്യത്തില്‍ തൃണമൂല്‍ നേതൃത്വമോ വരുണ്‍ ഗാന്ധിയോ പരസ്യമായി പ്രതികരിച്ചിട്ടില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.