...
Home News International തായ്‌വാനിലെ രണ്ടു ഫാക്ടറികൾ പൂട്ടിയാൽ ലോകത്തിന്റെ പ്രവർത്തനം നിൽക്കും

തായ്‌വാനിലെ രണ്ടു ഫാക്ടറികൾ പൂട്ടിയാൽ ലോകത്തിന്റെ പ്രവർത്തനം നിൽക്കും

അമേരിക്ക ഉക്രൈൻ കഴിഞ്ഞാൽ അടുത്ത ഗെയിം തായ്‌വാനിൽ ആണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എങ്ങനെയെങ്കിലും പ്രകോപിപ്പിക്കാൻ ഉള്ള പരിപാടികൾ അന്ന് ദിവസവും നടത്തുന്നത്. റഷ്യയെ എട്ടു കൊല്ലം പ്രകോപിപ്പിച്ചതിന്റെ ഫലമാണ് ലോകമാസകലം ഇപ്പോൾ നേരിടുന്ന ഭക്ഷ്യ വിലക്കയറ്റം

256

| അനീഷ് മാത്യു

അടുത്ത കാലത്തുണ്ടായ( കഴിഞ്ഞ രണ്ടു മൂന്നു വര്ഷങ്ങളിൽ ) പ്രധാന ഷോര്ട്ടേജുകൾ ഇവയൊക്കെ ആണ്. : ചിപ്പുകൾ, കണ്ടെയ്‌നറുകൾ, ഗോതമ്പ്, ഓയിൽ . ഒന്ന് : സെമി കണ്ടക്ടർ, ഒരു ട്രില്യൺ സെമി കണ്ടക്ടർ ചിപ്പുകൾ എങ്കിലും ലോകത്തിനു ഒരു വര്ഷം ആവശ്യമുണ്ട്, ടോയ്കൾ മുതൽ മൊബൈൽ ഫോൺ, കാർ, പ്ലെയിൻ തുടങ്ങി സകലമാന സാധനങ്ങൾക്കും ചിപ്പ് ആവശ്യമുണ്ട്. ഇവയുടെ ഭൂരിഭാഗവും ഉണ്ടാക്കുന്നതു തായ്‌വാൻ സെമി കണ്ടക്ടർ മാനുഫാച്ചറിങ് കമ്പനി എന്ന കമ്പനിയും പിന്നെ യുണൈറ്റഡ് മൈക്രോ ഇലക്ട്രോണിക്സ് കോർപ്പറേഷൻ, ഷാങ്ങ്ഹായ് സെമി കണ്ടക്ടർ മാനുഫാച്ചറിങ് കമ്പനി മറ്റുമാണ്.

ലോകത്തുണ്ടാക്കുന്ന സെമി കണ്ടക്ടർ ചിപ്പുകളുടെ പ്രധാന ഉപഭോക്താക്കളും ചൈനീസ് കമ്പനികൾ ആണ് . ഇവയുടെ കപ്പാസിറ്റിയെക്കാൾ കൂടുതൽ ആവശ്യം വന്നത് അല്ല പ്രശ്നം, സത്യത്തിൽ കൊറോണക്കാലത്ത് ഉപഭോഗം കുറയുക ആയിരുന്നു., പകരം ചൈനീസ് കമ്പനികൾക്ക് ഷാങ്ങ്ഹായ് സെമി കണ്ടക്ടർ മാനുഫാച്ചറിങ്ക്ക് അവക്കാവശ്യമായ അമേരിക്കൻ ടെക്നൊളജികളിൽ ഉപരോധം ഏർപ്പെടുത്തിയത് ആണ്ഇപ്പോളത്തെ സെമി കണ്ടക്ടർ ഷോര്ട്ടേജിന്റെ കാരണം.

നോക്കുക, തായ്‌വാനിലെ രണ്ടു ഫാക്ടറികൾ പൂട്ടിയാൽ ലോകത്തിന്റെ പ്രവർത്തനം നിൽക്കും,ചിപ്പില്ലാതെ ലോകത്തിനു പ്രവർത്തിക്കാൻ ആകില്ല . തായ്‌വാൻ എന്നത് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ശീതയുദ്ധകാലത്ത് അമേരിക്കൻ പക്ഷം അവരുടെ ശത്രുക്കൾ ആയിരുന്ന ചൈനയെ തകർക്കാൻ ആയി അമേരിക്കൻ മിലിറ്ററി ബേസ് നിലനിർത്തിയതുകൊണ്ടു മാത്രം സ്വതന്ത്ര രാജ്യം പോലെ ( രാജ്യം ഒന്നുമല്ല ) നിലനിൽക്കുന്ന ഒരു ദ്വീപ് ആണ്. വിയറ്റ്നാം യോജിച്ചു. ശീതയുദ്ധം അവസാനിച്ച സ്ഥിതിക്ക് ജര്മനികൾ യോജിച്ച സ്ഥിതിക്ക് തായ്‌വാനും ചൈനയും ഒരുമിക്കേണ്ടത് ഉണ്ട്.

അതേപോലെ കൊറിയകളും യോജിക്കേണ്ടതുണ്ട്. അവർ തമ്മിൽ യോജിക്കുക എന്നത് ആ പ്രദേശത്തിലെ ജനങ്ങളും ചൈനീസ് രാഷ്ട്രീയ നേതൃത്വവും തമ്മിൽ ചർച്ചകളിലൂടെ പരിഹരിക്കേണ്ടത് മാത്രം ആണ് . തായ്‌വാൻ എന്നത് ഒരു അൻപത് കൊല്ലത്തേക്കെങ്കിലും അതിന്റെ പ്രത്യേകതകൾ നിലനിർത്തി കൊണ്ടുനടക്കുന്നത് ചൈനക്ക് ലാഭകരം ആണ് അതുകൊണ്ട് തന്നെ തായ്‌വാൻ അനെക്സ് ചെയ്യുക എന്നത് ചൈനയുടെ താല്പര്യം പോലും അല്ല.

എന്നാൽ അമേരിക്ക ഉക്രൈൻ കഴിഞ്ഞാൽ അടുത്ത ഗെയിം തായ്‌വാനിൽ ആണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എങ്ങനെയെങ്കിലും പ്രകോപിപ്പിക്കാൻ ഉള്ള പരിപാടികൾ അന്ന് ദിവസവും നടത്തുന്നത്. റഷ്യയെ എട്ടു കൊല്ലം പ്രകോപിപ്പിച്ചതിന്റെ ഫലമാണ് ലോകമാസകലം ഇപ്പോൾ നേരിടുന്ന ഭക്ഷ്യ വിലക്കയറ്റം എന്നത് ഇപ്പോൾ ലോകത്തിന് അറിയാം – അതോടൊപ്പം ഓയിലിന്റെ വിലക്കയറ്റവും. ഈ ഭ്രാന്ത് നമ്മളെ നേരിട്ട് ബാധിക്കുന്ന കാര്യം ആണ്. അതുകൊണ്ടു തന്നെ അമേരിക്കൻ ഭരണത്തിനെതിരെ ലോകം മുഴുവൻ ദിവസവും ചിന്തിക്കേണ്ടതുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.