...
Home News International അഫ്‌ഗാനിൽ സ്ത്രീകള്‍ ടി വി സീരിയലുകളില്‍ അഭിനയിക്കുന്നതിന് വിലക്ക്

അഫ്‌ഗാനിൽ സ്ത്രീകള്‍ ടി വി സീരിയലുകളില്‍ അഭിനയിക്കുന്നതിന് വിലക്ക്

നിർദ്ദേശങ്ങൾ ലംഘിച്ചാൽ ടിവി ചാനൽ എന്നെന്നേക്കുമായി അടച്ചുപൂട്ടുന്നതിനൊപ്പം ഉടമകൾ കടുത്ത ശിക്ഷകൾക്കും വിധേയരാകേണ്ടിവരും.

424

അഫ്‌ഗാനിസ്ഥാനിൽ സ്ത്രീകള്‍ ടി വി സീരിയലുകളില്‍ അഭിനയിക്കുന്നതിന് വിലക്ക് നിലവിൽ വന്നു.രാജ്യം ഭരിക്കുന്ന താലിബാന്‍ ഭരണകൂടം പുതുതായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ സ്ത്രീകളെ ടിവി സീരിയലുകളില്‍ അഭിനയിക്കുന്നത് വിലക്കിയത്.

ഇനിമുതൽ ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന വനിതാ മാധ്യമപ്രവര്‍ത്തകരും സ്ത്രീ അവതാരകരും നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്നും താലിബാന്‍ പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നു. മാത്രമല്ല, സ്ത്രീകൾ അഭിനയിക്കുന്ന എല്ലാ ടെലിവിഷൻ ഷോകളുടെയും പ്രദർശനം ഉടനടി നിറുത്തിവയ്ക്കണമെന്ന കർശന നിർദ്ദേശം ഭരണകൂടം പുറപ്പെടുവിച്ചു.

നിർദ്ദേശങ്ങൾ ലംഘിച്ചാൽ ടിവി ചാനൽ എന്നെന്നേക്കുമായി അടച്ചുപൂട്ടുന്നതിനൊപ്പം ഉടമകൾ കടുത്ത ശിക്ഷകൾക്കും വിധേയരാകേണ്ടിവരും. ഇതോടൊപ്പം മതവിരുദ്ധമോ താലിബാൻ വിരുദ്ധമോ ആയ ഒന്നും വാർത്തകളിൽ ഉണ്ടാവാനും പാടില്ല. തങ്ങൾ ഇപ്പോൾ പുറപ്പെടുവിക്കുന്നത് മതപരമായ നിർദ്ദേശങ്ങൾ മാത്രമാണെന്നും നിയമങ്ങൾ അല്ലെന്നുമാണ് താലിബാൻ വക്താക്കൾ പറയുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.