...
Home News ടെന്നീസ് ലോകത്തിനപ്പുറത്തേക്ക് പടരുന്ന സെറീനയെ ലോകം കാത്തിരിക്കുന്നു

ടെന്നീസ് ലോകത്തിനപ്പുറത്തേക്ക് പടരുന്ന സെറീനയെ ലോകം കാത്തിരിക്കുന്നു

അവസാന മത്സരത്തിൽ മൂന്നാം റൗണ്ടിൽ തോറ്റു മടങ്ങുമ്പോഴും കാൽ നൂറ്റാണ്ടോളം ലോക ടെന്നീസ് ലോകം അടക്കിവാണ സെറീന ജയിച്ചു തന്നാണ് മടങ്ങുക .

203

| വനജ വാസുദേവ്

യു.എസ്. ഓപ്പണ്‍ കിരീടം ഒരിക്കലെങ്കിലും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചു , ചേച്ചിയുടെ പാത പിൻ തുടർന്ന് 1995 ടെന്നീസ് ലോകത്തേക്ക് കടന്ന് വന്ന് കാൽനൂറ്റാണ്ടിലേറെ കളിക്കളത്തിൽ പൂത്തുലഞ്ഞു 41 വയസ്സിൽ വിരമിക്കുന്ന സെറീനാ വില്യംസ് . ‘എനിക്ക് തോല്‍ക്കാന്‍ ഇഷ്ടമായിരുന്നില്ല. എന്നിട്ടും ഞാന്‍ വളര്‍ന്നത് വിജയങ്ങളില്‍ നിന്നല്ല, തിരിച്ചടികളില്‍ നിന്നാണ്.’ 73 സിംഗിള്‍സ് കിരീടങ്ങളും 23 ഡബിള്‍സ് കിരീടങ്ങളും രണ്ട് മിക്സഡ് ഡബിള്‍സ് കിരീടങ്ങളും വാരി കൂട്ടിയ സെറീനയുടെ വാക്കുകൾ ആണ് .

തോറ്റു തോറ്റു ജയിച്ചു കയറിയവൾ .2000-ല്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നടന്ന ഒളിമ്പിക്‌സില്‍ ഡബിള്‍സ് ഇനത്തില്‍ സെറീനയും വീനസും സ്വര്‍ണം നേടിയെങ്കിൽ രണ്ട് വർഷങ്ങൾക്ക് ഇപ്പുറം 2002 ഇൽ ഫ്രഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍, വിംബിള്‍ഡണ്‍ ഇവ നേടിയത് എല്ലാ ടൂർണമെന്റിലെ ഫൈനലിൽ സ്വന്തം ചേച്ചിയെ പരാജയ പെടുത്തിക്കൊണ്ടായിരുന്നു .

റെക്കോർഡുകൾക്ക് ഒപ്പം കുറെ വിവാദങ്ങളിലും ഇടം പിടിച്ചു . 2017 ഓസ്ട്രേലിയ ഓപ്പൺസ് സ്വന്തം ആകുമ്പോൾ അവർ ഒന്പത് ആഴ്ച ഗർഭിണി ആയിരുന്നു .വിവാഹം , കുട്ടി ഇവ സ്ത്രീയുടെ കരിയർ , പാഷൻ , സ്വപ്‌നങ്ങൾ ഇവയുടെ അവസാനം അല്ല എന്നതിന്റെ ഒരുപാട് ഉദാഹരണങ്ങളിൽ ഒന്നാണ് മകൾ ഒളിമ്പിയ ജനിച്ച ശേഷം കേവലം മൂന്ന് മാസങ്ങൾക്ക് ശേഷം കളിക്കളത്തിലേക്കുള്ള സെറീനയുടെ മടങ്ങി വരവ് .

ടെന്നീസ് കളിക്കളത്തിലെ തന്റെ വിരമിക്കലിനെ “retirement ” എന്നല്ല “Evolution” എന്നാണ് സെറീന സ്വയം വിശേഷിപ്പിച്ചത് . അവസാന മത്സരത്തിൽ മൂന്നാം റൗണ്ടിൽ തോറ്റു മടങ്ങുമ്പോഴും കാൽ നൂറ്റാണ്ടോളം ലോക ടെന്നീസ് ലോകം അടക്കിവാണ സെറീന ജയിച്ചു തന്നാണ് മടങ്ങുക . ആദരവ്, ടെന്നീസ് ലോകത്തിനപ്പുറത്തേക്ക് പടരുന്ന സെറീനയെ ലോകം കാത്തിരിക്കുന്നു

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.