കേരളം യോഗിക്ക് എതിരെ ഉയർത്തിയ എതിർപ്പ് എത്ര ദേശീയ മാധ്യമങ്ങൾ വാർത്തയാക്കിയിട്ടുണ്ടാകാം

കമ്മ്യൂണിസ്റ്റുകാരെക്കൊണ്ടും മുസ്ലിങ്ങളെ കൊണ്ടും കേരളത്തിലെ ഹിന്ദുക്കൾക്ക് ജീവിക്കാൻ കഴിയാതെയായി എന്ന വ്യാജപ്രചരണം വലിയ ഒരളവോളം വടക്കേ ഇന്ത്യയിൽ അവർക്ക് പ്രചരിപ്പിക്കാനും വിശ്വസിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.

| പികെ സുരേഷ് കുമാർ

കേരളം റെഡ് – ജിഹാദി സ്റ്റേറ്റ് എന്ന നറേഷൻ വടക്കേ ഇന്ത്യൻ സംഘപരിവാർ സർക്കിളുകളിൽ കുറെക്കാലമായി പ്രചരിപ്പിച്ച് അവിടെ അരക്കിട്ടുറപ്പിക്കപ്പെട്ട സംഗതിയാണ്. നേപ്പാളിലെ മൃഗബലിയുടെ ഭാഗമായി കഴുത്തറുത്തിട്ട പശുക്കളുടെ ചിത്രമെടുത്ത് കേരളത്തിലെ ഗോമാതാ ഹത്യ എന്ന് വ്യാജ പ്രചരണം നടത്തിയവരാണ് കെ സുരേന്ദ്രൻ അടക്കമുള്ള കേരള സംഘപരിവാർ.

ഫേസ്ബുക്കിനേക്കാൾ ട്വിറ്ററും വാട്ട്സ് ആപ് ഗ്രൂപ്പുകളുമാണ് ഇവരുടെ വ്യാജ പ്രചരണ ഇടങ്ങൾ. കമ്മ്യൂണിസ്റ്റുകാരെക്കൊണ്ടും മുസ്ലിങ്ങളെ കൊണ്ടും കേരളത്തിലെ ഹിന്ദുക്കൾക്ക് ജീവിക്കാൻ കഴിയാതെയായി എന്ന വ്യാജപ്രചരണം വലിയ ഒരളവോളം വടക്കേ ഇന്ത്യയിൽ അവർക്ക് പ്രചരിപ്പിക്കാനും വിശ്വസിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. അത് ആദിത്യനാഥ് ഒന്നുകൂടി ആളിക്കത്തിക്കാൻ നോക്കി. കോവിഡ് എന്ന് ഇതുവരെ കേൾക്കാത്ത കോടിക്കണക്കിന് ജനങ്ങൾ ഇപ്പോഴും യുപിയിൽ ഉണ്ട്.

കോവിഡ് ബാധിച്ച് മരിച്ചിട്ട് മരണം പോലും ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്താതെ ആയിരക്കണക്കിന് മൃതദേഹങ്ങൾ കുഴിച്ചു മൂടപ്പെട്ട യുപി, ആവശ്യമായ കോവിഡ് ചികിത്സ ലഭ്യമാക്കാൻ കഴിയാതിരുന്ന, ആവശ്യത്തിന് ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കാൻ കഴിയാതിരുന്ന യുപി, ഒന്നും കിട്ടിയില്ലെങ്കിലും സംഘികളുടെ ഹിന്ദുത്വ വർഗ്ഗീയ പ്രചരണത്തിന് മുന്നിൽ ബാക്കിയെല്ലാം മറന്ന് വർഗ്ഗീയമായി ചിന്തിച്ച് ബിജെപി ക്ക് വോട്ട് കുത്തുന്ന യുപി.

ബിജെപി യ്ക്ക് അനുകൂലമായി വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ വേണ്ടി റെഡ് – ജിഹാദി സ്റ്റേറ്റ് ആയി സംഘികൾ പ്രചരിപ്പിക്കുന്ന ഖേരളത്തെ യോഗി അവിടെ പ്രചരണ വിഷയമാക്കി. കേരളത്തിന്റെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുംഎൽഡിഎഫ്- യുഡിഎഫ് അനുഭാവികളും യോഗിക്ക് എതിരെ രംഗത്ത് വന്നു. എന്നാൽ ആ എതിർപ്പ് എത്ര ദേശീയ മാധ്യമങ്ങൾ വാർത്തയാക്കിയിട്ടുണ്ടാകാം.. ? ചുരുക്കം ചിലത് മാത്രം.യുപി യിലെ ഒറ്റ പ്രാദേശിക മാധ്യമങ്ങളിലും വരില്ല. ഇന്ത്യയിലെ 90% ൽ പരം മാധ്യമങ്ങൾ ഇന്ന് പൂർണ്ണമായും ബിജെപി- ആർഎസ് എസിന് ന് കീഴ്പ്പെട്ട് നിൽക്കുകയാണ് .

ബിജെപി ക്ക് വേണ്ടിയുള്ള വാർത്താ ഉള്ളടക്കങ്ങൾ മാത്രമേ അവർ ചെയ്യൂ. കേരളത്തിന്റെ സാമൂഹ്യ- സാമ്പത്തിക – സേവന സുരക്ഷിതത്വത്തിൽ അഭിരമിച്ച് കേരളത്തെ ഖേരളമെന്ന് ഇകഴ്ത്തി നടക്കുന്ന കേരളത്തിന് എതിരെ വ്യാജ പ്രചരണം നടത്തുന്ന കേരള സംഘികളെ യോഗി ക്വാട്ട് ചെയ്തു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ താൻ രാജിവെക്കില്ലെന്നും കേന്ദ്രത്തിന് അവരെ പിരിച്ചുവിടാൻ കഴിയുമെന്നും തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ ബുധനാഴ്‌ച പറഞ്ഞു. സംസ്ഥാനം ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചില്ല. മറിച്ച് ഒരു ക്രൂരതയാണ്‌ നടന്നതെന്നും തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ബിജെപിയെ "ധാർമ്മികമായി" പരാജയപ്പെടുത്തിയെന്നും...

Keep exploring...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

More News

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...