...
Home News National ‘അയോധ്യ രാമക്ഷേത്രത്തിന് ആദ്യ സിഇഒ’; നിർണായക ട്രസ്റ്റ് യോഗം

‘അയോധ്യ രാമക്ഷേത്രത്തിന് ആദ്യ സിഇഒ’; നിർണായക ട്രസ്റ്റ് യോഗം

സിഇഒ സ്ഥാനത്തിന് പുറമെ ട്രസ്റ്റിലെ മറ്റ് ഒഴിവുള്ള പ്രധാന പദവികളിലേക്കുള്ള നിയമനങ്ങളും യോഗത്തില്‍

3

അയോധ്യ രാമക്ഷേത്ര സമുച്ചയത്തിന്റെ ആദ്യ സിഇഒയെ തിരഞ്ഞെടുക്കുന്നതിനുള്ള അന്തിമഘട്ട ചര്‍ച്ചകള്‍ക്കായി ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ നിര്‍ണായക യോഗം ഉച്ചകഴിഞ്ഞ് 3 മണിക്ക് മണി രാംദാസ് ജി ക്യാമ്പില്‍. സിഇഒ സ്ഥാനത്തേക്ക് മൂന്ന് പേരടങ്ങുന്ന ചുരുക്കപ്പട്ടിക പ്രത്യേക സെര്‍ച്ച് കമ്മിറ്റി ഇന്നലെ ട്രസ്റ്റിന് സമര്‍പ്പിച്ചിട്ടുണ്ട്.യോഗത്തില്‍ പുതിയ സിഇഒയുടെ ഔദ്യോഗിക പ്രഖ്യാപനം.

വിരമിച്ച ലെഫ്റ്റനന്റ് ജനറൽ വിഷ്ണുകാന്ത് ചതുർവേദി, മുൻ ശാസ്ത്രജ്ഞൻ സുരേഷ് ഹവാരെ, മുൻ ജസ്റ്റിസ് പ്രമോദ് കോഹ്‌ലി എന്നിവരടങ്ങുന്ന സമിതിയാണ് സിഇഒ സ്ഥാനത്തേക്ക് പേരുകള്‍ ശുപാര്‍ശ ചെയ്തത്. ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവഗിരി, എക്സിക്യൂട്ടീവ് ജനറൽ സെക്രട്ടറി കൃഷ്ണ മോഹൻ, ജില്ലാ ജഡ്‍ജി ശശാങ്ക് ത്രിപാഠി, മഹന്ത് ദിനേന്ദ്ര ദാസ് തുടങ്ങിയവര്‍ ഇന്നലെ ചേര്‍ന്ന പ്രാഥമിക യോഗത്തില്‍ പങ്കെടുത്തിരുന്നു.

സിഇഒ സ്ഥാനത്തിന് പുറമെ ട്രസ്റ്റിലെ മറ്റ് ഒഴിവുള്ള പ്രധാന പദവികളിലേക്കുള്ള നിയമനങ്ങളും യോഗത്തില്‍. മുന്‍ ജനറൽ സെക്രട്ടറി ചമ്പത് റായി, ഡോ. അനിൽ മിശ്ര എന്നിവരുടെ രാജിയിലൂടെയും രാജ വിമലേന്ദ്ര മോഹൻ പ്രതാപ് മിശ്രയുടെ വിയോഗത്തിലൂടെയും ഒഴിവ് വന്ന മൂന്ന് സ്ഥാനങ്ങളിലേക്കാണ് പുതിയ നിയമനങ്ങള്‍ നടക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.