...
Home News Kerala ‘ആഹ്ലാദ പ്രകടനം’; പടക്കം പൊട്ടിച്ചപ്പോൾ ശരീരത്തിലേക്ക് തീപടര്‍ന്ന് യുവാവിന് ദാരുണാന്ത്യം

‘ആഹ്ലാദ പ്രകടനം’; പടക്കം പൊട്ടിച്ചപ്പോൾ ശരീരത്തിലേക്ക് തീപടര്‍ന്ന് യുവാവിന് ദാരുണാന്ത്യം

സ്‌കൂട്ടറില്‍ സൂക്ഷിച്ച പടക്കത്തിലേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു

260

മലപ്പുറത്ത് വിജയ ആഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടര്‍ന്നു പിടിച്ച് യുഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം. ചെറുകാവ് സ്വദേശി ഇര്‍ഷാദ് (27) ആണ് മരിച്ചത്. കൊണ്ടോട്ടി ചെറുകാവിലാണ് സംഭവമുണ്ടായത്.

ഒമ്പതാം വാര്‍ഡ് പെരിയമ്പലത്തെ വിജയ ആഹ്ലാദ ആഘോഷത്തിനിടെ ആണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ സൂക്ഷിച്ച പടക്കത്തിലേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. സ്‌കൂട്ടറിന് സമീപമുണ്ടായിരുന്ന ഇര്‍ഷാദിൻ്റെ ശരീരത്തിലേക്ക് തീപടര്‍ന്ന് പിടിക്കുകയും ഗുരുതരമായ പരിക്കുകളോടെ മരിക്കുകയും ആയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.