ഇന്ത്യയിൽ ചെരുപ്പ് നിരോധനമുള്ള ഒരു ഗ്രാമം; നഗ്നപാദരായി നടക്കുന്നത് ആചാരത്തിന്റെ ഭാഗം

മുത്യാലമ്മ എന്ന ദേവി തങ്ങളുടെ ഗ്രാമത്തെ സംരക്ഷിക്കുന്നുവെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്. ആ ദേവിയോടുള്ള ആദരസൂചകമായാണ് മണ്ണിൽ നഗ്നപാദരായി ഇവർ നടക്കുന്നത്.

നാട്ടിൻപുറങ്ങളിൽ ചെരുപ്പ് ധരിക്കാതെ നഗ്നപാദരായി നടക്കുന്ന ചില ആളുകളെ പലപ്പോഴെങ്കിലും നമ്മൾ കണ്ടിട്ടുണ്ടാകും എന്നാൽ കാലം മാറിയതോടെ പുതിയ ആളുകൾ ഈ ശീലം പാടെ ഉപേക്ഷിച്ച മട്ടാണ്. കാലിൽ ചെരുപ്പില്ലാതെ അപൂർവ്വമായേ ആളുകളെ കാണാൻ കഴിയു.

എന്നാൽ ചെരിപ്പ് നിരോധിക്കുകയും ആളുകൾ നഗ്നപാദരായി റോഡിലൂടെ നടക്കുകയും ചെയ്യുന്ന ഒരു ഗ്രാമം ഇന്ത്യയിൽ ഉണ്ടെന്ന് പലർക്കും അറിയില്ല. അങ്ങനെ ഒരു ഗ്രാമം ഉണ്ട് നമ്മുടെ രാജ്യത്താണ് ഉള്ളത്. തമിഴ്നാട്ടിലെ ചെന്നൈയിൽനിന്ന് 450 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ആൻഡമാൻ (Andaman) എന്ന കൊച്ചു ഗ്രാമമാണ് അത്.

കാർഷികവൃത്തിയിൽ ഏർപ്പെട്ട് ജീവിതം നയിക്കുന്ന ഏതാനും ഗ്രാമീണർ ആണ് ഈ ഗ്രാമത്തിലെ താമസക്കാർ. റിപ്പോർട്ടുകൾ അനുസരിച്ച്, ഈ ഗ്രാമത്തിൽ പ്രായമായവരോ രോഗികളോ മാത്രമേ ചെരിപ്പ് ധരിച്ച് നടക്കൂ, മറ്റുള്ളവരെല്ലാം നഗ്നപാദരായി വേണം ഗ്രാമത്തിലൂടെ നടക്കാൻ. കുട്ടികളും ചെരുപ്പ് ധരിക്കാതെയാണ് സ്കൂളുകളിലും മറ്റും പോകുന്നത്.

പരമ്പരാഗതമായി ഈ ഗ്രാമത്തിലെ നാട്ടുകാർക്കിടയിലുള്ള ഒരു വിശ്വാസത്തിന്റെ പേരിലാണ് ചെരുപ്പുകൾ ധരിക്കാൻ ഇപ്പോഴും ഇവിടുത്തുകാർ മടി കാണിക്കുന്നത്. മുത്യാലമ്മ എന്ന ദേവി തങ്ങളുടെ ഗ്രാമത്തെ സംരക്ഷിക്കുന്നുവെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്. ആ ദേവിയോടുള്ള ആദരസൂചകമായാണ് മണ്ണിൽ നഗ്നപാദരായി ഇവർ നടക്കുന്നത്.

തങ്ങളുടെ ഗ്രാമത്തെ ഒരു ക്ഷേത്രം പോലെയാണ് അവർ കാണുന്നത്. ആളുകൾ ചെരുപ്പ് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാത്ത പോലെ ഗ്രാമത്തിലും ചെരിപ്പുകൾ ബഹിഷ്കരിച്ചിരിക്കുന്നു. പരമ്പരാഗതമായ വിശ്വാസം പിന്തുടർന്ന് ഇന്നും ഗ്രാമവാസികൾ അത് പാലിക്കുന്നു. മറ്റൊരു ഗ്രാമത്തിൽ നിന്ന് ആരെങ്കിലും ഈ ഗ്രാമത്തിൽ എത്തിയാൽ പോലും ഈ സവിശേഷ ആചാരത്തെ കുറിച്ച് അവരെ അറിയിക്കാറുണ്ട്.

ഈ ആചാരം ചെയ്യാൻ വിസമ്മതിക്കുന്നവർക്ക് ദുരൂഹമായ പനി പിടിപെടുമെന്നും അത് ഗ്രാമത്തിൽ പടർന്ന് എല്ലാവരെയും കൊല്ലുമെന്നും ഗ്രാമവാസികൾ കരുതുന്നു. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഗ്രാമവാസികൾ മുത്യാലമ്മ ദേവിയെ ആരാധിക്കുകയും 3 ദിവസത്തേക്ക് ഉത്സവം സംഘടിപ്പിക്കുകയും ചെയ്യുന്നതും പതിവാണ്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച പ്രചാരണ ആയുധമാക്കി ഇരിക്കുകയാണ് കെസി- ചെന്നിത്തല വിഭാഗം. കൂടിക്കാഴ്‌ചയുടെ ചിത്രം അടക്കമുള്ള ഫ്ളക്‌സ് ബോർഡുകളാണ് കോഴിക്കോട് വ്യാപകമായി പ്രചരിപ്പിക്കുന്നത്. സതീശന് അദാനി ഗ്രൂപ്പുമായി രഹസ്യ ബന്ധമോ? അദാനി ഗ്രൂപ്പ് പ്രസിഡന്റ്‌ കിഷോർ അൽവയുമായുള്ള...

Keep exploring...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

More News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക്...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

ആഡംബര കപ്പലിലെ ജീവനക്കാരിൽ രണ്ട് ഇന്ത്യക്കാർക്കും ഹാൻ്റെ വൈറസ് ബാധ

ഹാൻ്റെ വൈറസ് അണുബാധയുടെ ഒന്നിലധികം സാധ്യതയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലുള്ള രണ്ട്...