ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോയുടെ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ചു. പൈലറ്റ്- റോസ്റ്ററിംഗ് പ്രശ്‌നങ്ങൾ തുടർന്നതിനാൽ വെള്ളിയാഴ്‌ച 400-ലധികം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നു. നിരവധി യാത്രക്കാർ മൂന്ന് ദിവസത്തോളം വിമാന താവളങ്ങളിൽ കുടുങ്ങി.
ചില ഇൻഡിഗോ വിമാനങ്ങൾ 12 മണിക്കൂറിലധികം വൈകിയതോടെ വിമാന താവളങ്ങൾ കുഴപ്പത്തിലായി. നിരവധി യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. ചിലർ ലഗേജ് നഷ്‌ടപ്പെട്ടതായി പരാതിപ്പെട്ടു.
ആസൂത്രണത്തിലെ പിഴവുകൾ കാരണം പ്രതീക്ഷിക്കാത്ത പൈലറ്റുമാരുടെ കുറവ് മൂലമുണ്ടായ ഇൻഡിഗോ വിമാന സർവീസുകളിലെ തടസങ്ങൾ നാലാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. അധികാരികൾ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
വ്യാഴാഴ്‌ച വൈകുന്നേരം 5.30ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് വെള്ളിയാഴ്‌ച പുലർച്ചെ 2 മണിക്കാണ് പുറപ്പെട്ടതെന്ന് ഒരു ജീവനക്കാരൻ പറഞ്ഞു.
ഡൽഹി വിമാന താവളത്തിലെ പിടിഐ ജീവനക്കാരൻ പകർത്തിയ വീഡിയോയിൽ, വിമാന അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുന്ന ധാരാളം യാത്രക്കാരുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു. കൂടാതെ നിരവധി യാത്രക്കാർ വിമാന താവളത്തിൽ കൂട്ടമായി തടിച്ചു കൂടിയിരിക്കുക ആയിരുന്നു.
അമിതമായ വിമാന കാലതാമസത്തിന് വിശദീകരണം ആവശ്യപ്പെട്ട് നിരാശരായ നിരവധി യാത്രക്കാർ നിലവിളിക്കുന്നത് കേട്ടു. അവരിൽ ചിലർ വിമാനത്തിൽ കയറിയെന്നും പിന്നീട് സർവീസ് റദ്ദാക്കിയതിനാൽ ഇറങ്ങേണ്ടി വന്നുവെന്നും പറഞ്ഞു.
400-ലധികം വിമാനങ്ങളുള്ള ഇൻഡിഗോയുടെ സർവീസുകൾ പ്രതിദിനം 2,300-ഓളം വിമാനങ്ങളാണ്. എന്നാൽ, കൂടുതൽ ദിവസത്തേക്ക് പ്രവർത്തന തടസങ്ങൾ തുടരുമെന്നതിനാൽ സമയനിഷ്‌ഠ പാലിക്കുന്നതിൽ വലിയ ഇടിവാണ് ഉണ്ടായത്.
ചൊവ്വാഴ്‌ച 35 ശതമാനമായിരുന്ന എയർലൈനിൻ്റെ ഓൺ ടൈം പെർഫോമൻസ് (ഒടിപി) ബുധനാഴ്‌ച 19.7 ശതമാനമായി കുറഞ്ഞു.
2026 ഫെബ്രുവരി 10 -ഓടെ പ്രവർത്തനങ്ങൾ പൂർണമായും സുസ്ഥിരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇൻഡിഗോ വ്യോമയാന വാച്ച്ഡോഗ് ഡിജിസിഎയെ വ്യാഴാഴ്‌ച അറിയിച്ചു. കൂടാതെ ഫ്ലൈറ്റ് ഡ്യൂട്ടി മാനദണ്ഡങ്ങളിൽ താൽക്കാലിക ഇളവുകൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഭവിക്കുന്ന വിമാന തടസങ്ങൾക്ക് കാരണം ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധികൾ (FDTL) മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിലെ തെറ്റായ വിലയിരുത്തലും ആസൂത്രണത്തിലെ പോരായ്‌മകളുമാണെന്ന് സമ്മതിച്ച ഇൻഡിഗോ, ഡിസംബർ 8 വരെ കൂടുതൽ റദ്ദാക്കലുകൾ ഉണ്ടാകുമെന്നും ആ ദിവസം മുതൽ സേവനങ്ങളിൽ കുറവുണ്ടാകുമെന്നും റെഗുലേറ്ററെ അറിയിച്ചു.
സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിൽ, ആവശ്യത്തിന് സമയം ലഭിച്ചിട്ടും ഇൻഡിഗോ പുതുക്കിയ എഫ്.ഡി.ടി.എൽ നടപ്പാക്കൽ കൈകാര്യം ചെയ്‌ത രീതിയോട് സിവിൽ ഏവിയേഷൻ മന്ത്രി കെ റാംമോഹൻ നായിഡു അതൃപ്‌തി പ്രകടിപ്പിച്ചു. -ഉറവിടം: പിടിഐ



