Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
‘ഒരിഞ്ച് പിന്നോട്ടില്ല’; വിമർശനങ്ങൾക്ക് വാട്‌സ് ആപ്പ് സ്റ്റാറ്റസിലൂടെ മറുപടി നൽകി ആര്യാ രാജേന്ദ്രൻ | Nalamidam
14 November 2026
Home News Kerala ‘ഒരിഞ്ച് പിന്നോട്ടില്ല’; വിമർശനങ്ങൾക്ക് വാട്‌സ് ആപ്പ് സ്റ്റാറ്റസിലൂടെ മറുപടി നൽകി ആര്യാ രാജേന്ദ്രൻ

‘ഒരിഞ്ച് പിന്നോട്ടില്ല’; വിമർശനങ്ങൾക്ക് വാട്‌സ് ആപ്പ് സ്റ്റാറ്റസിലൂടെ മറുപടി നൽകി ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം നഗരസഭ 40 ത് വർഷത്തിൽ അധികമായി ഇടത് കോട്ടയെന്ന് വിശ്വസിച്ചിരുന്നു

389

തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫ് തോൽവിക്ക് പിന്നാലെയുണ്ടായ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ.സോഷ്യൽ മീഡിയ വഴിയായിരുന്നു പ്രതികരണം. ‘Not an inch back’ എന്ന് ആര്യാ രാജേന്ദ്രൻ്റെ വാട്‌സ് ആപ്പ് സ്റ്റാറ്റസ്. ആര്യക്കെതിരെ പാർട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. തിരുവനന്തപുരം നഗരസഭ 40 ത് വർഷത്തിൽ അധികമായി ഇടത് കോട്ടയെന്ന് വിശ്വസിച്ചിരുന്നു.

ജനകീയത ഇല്ലാതാക്കിയത് തിരിച്ചടിയായെന്നും കരിയര്‍ ബിൽഡിങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മേയര്‍ മാറ്റിയെന്നും പാർട്ടിയെക്കാൾ വലുതെന്ന ഭാവവും അധികാരത്തിൽ താഴെയുള്ളവരോടുള്ള പുച്ഛവും വിനയായെന്നുമായിരുന്നു തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ആര്യയെ വിമർശിച്ചു കൊണ്ട് മുൻ കൗൺസിലർ ഗായത്രി ബാബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വന്നിരുന്നു.

അതേസമയം, ഗായത്രി ബാബുവിൻ്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ആര്യയുടെ പ്രവർത്തനത്തെ കുറിച്ച് ഒരു പരാതിയും പാർട്ടിക്ക് ലഭിച്ചിട്ടില്ല എന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഗായത്രിയുടെ പരാമർശം പാർട്ടി പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.