Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
‘ഗൂഢാലോചന തെളിയിക്കാനായില്ല’; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ടു | Nalamidam
20 September 2026
Home News Kerala ‘ഗൂഢാലോചന തെളിയിക്കാനായില്ല’; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ടു

‘ഗൂഢാലോചന തെളിയിക്കാനായില്ല’; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ടു

എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി പറഞ്ഞത്

171

നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞു. കേസിൽ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടു. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി പറഞ്ഞത്.

നടൻ ദിലീപ് ഉൾപ്പെടെ പത്ത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരുന്നത്. വിധി പ്രസ്‌താവിക്കുന്ന ഇന്ന് എല്ലാ പ്രതികളോടും കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിരുന്നു.

സുനിൽ എൻഎസ് എന്ന പൾസർ സുനി, മാർട്ടിൻ ആൻ്റെണി, ബി.മണികണ്ഠൻ, വിപി വിജീഷ്, സലിം എച്ച് എന്ന വടിവാൾ സലിം, പ്രദീപ്, ചാർലി തോമസ്, പി ഗോപാലകൃഷ്‌ണൻ എന്ന ദിലീപ്, സനിൽ കുമാർ എന്ന മേസ്ത്രിരി സനിൽ, ശരത് ജി നായർ എന്നിവരാണ് കേസിലെ ഒന്ന് മുതൽ 10വരെയുള്ള പ്രതികൾ.

നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്ന് വിചാരണ കോടതി പറഞ്ഞു.