12 September 2026
Home News Kerala ചരക്ക് കപ്പലിൽ തീപിടിത്തം; കോഴിക്കോട് ജാഗ്രതയിൽ

ചരക്ക് കപ്പലിൽ തീപിടിത്തം; കോഴിക്കോട് ജാഗ്രതയിൽ

കപ്പലിൽ നിന്ന് 50 കണ്ടയ്‌നറുകൾ കടലിൽ പതിച്ചതായാണ് വിവരം

335

കോഴിക്കോട് ചരക്ക് കപ്പലിന് തീപിടിത്തം. മുംബൈക്ക് പോകുകയായിരുന്ന ചരക്ക് കപ്പലിനാണ് തീപിടിച്ചത്. കപ്പലിൽ നാല്പത് ജീവനക്കാർ ഉണ്ടെന്നാണ് ലഭിച്ച വിവരം. രക്ഷാപ്രവർത്തനത്തിന് നേവിയും കോസ്റ്റ് ഗാർഡും അപകട സ്ഥലത്തേക്ക് എത്തി.

അപകടം ഉണ്ടായിരിക്കുന്നത് കേരളത്തിൽ നിന്ന് 120 കിലോമീറ്റർ അകലെ. ബേപ്പൂർ അഴീക്കൽ തുറമുഖങ്ങൾക്ക് സമീപമാണ്. കപ്പലിൽ നിന്ന് 50 കണ്ടയ്‌നറുകൾ കടലിൽ പതിച്ചതായാണ് വിവരം. കൊളംബോയിൽ നിന്ന് മുബൈയിലേക്ക് പോകുന്ന കപ്പലിലാണ് തീപിടുത്തം ഉണ്ടായത്.