...
Home News Kerala ‘തെരഞ്ഞെടുപ്പ് എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി’: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍

‘തെരഞ്ഞെടുപ്പ് എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി’: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍

മട്ടന്നൂർ മണ്ഡലം ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്

240

കേരളത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാൻ. 75,643 സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. 36,630 പേരാണ് ആദ്യഘട്ട സ്ഥാനാർത്ഥികൾ. 39,013 രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

1.32 കോടി ആളുകളാണ് ആദ്യഘട്ട വോട്ടർമാർ. ഏറ്റവുമധികം പോളിംഗ് സ്റ്റേഷനുകൾ സ്‌കൂൾ കെട്ടിടങ്ങളാണ്. കണ്ണൂരിലെ 14-ാം വാര്‍ഡിലും കാസർകോടിലെ രണ്ടാം വാർഡിലെ സ്ഥാനാർഥികൾ വിജയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അവിടെ വോട്ടെടുപ്പ് ഉണ്ടാകില്ല. മട്ടന്നൂർ മണ്ഡലം ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള വോട്ടെടുപ്പ് എല്ലാ ക്രമീകരണങ്ങളും സജ്ജീകരിച്ചു. തിങ്കളാഴ്‌ച ഒമ്പത് മണിയോടെ പോളിംഗ് സാമഗ്രികകളുടെയും ഇവി എമ്മുകളുടെയും വിതരണം ആരംഭിക്കും. ഒമ്പത് മണിയോടെ ഉദ്യോഗസ്ഥരോട് എത്തിച്ചേരാൻ നിർദേശം നൽകിയതായി അദ്ദേഹം പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.