‘തോറ്റു പോയവര്‍ ജയിക്കുന്ന നിമിഷമാണ്’; വൈകാരിക കുറിപ്പുമായി അതിജീവിതയുടെ അഭിഭാഷക

വിധി വന്ന എട്ടാം തിയ്യതിക്ക് ശേഷം ഭ്രാന്തിയുടേത് പോലുള്ള മാനസിക അവസ്ഥയിലായിരുന്നു താനെന്നും മിനി കുറിപ്പില്‍ സൂചിപ്പിക്കുന്നു

നടിയെ ആക്രമിച്ച കേസിലെ ഗുഢാലോചന കേസില്‍ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപിനെ കുറ്റ വിമുക്തനാക്കിയതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണം നേരിട്ടു കൊണ്ടിരിക്കുകയാണ് അതിജീവിതയുടെ അഭിഭാഷകയായ അഡ്വ. ടിബി മിനി. സൈബര്‍ ആക്രമണങ്ങളില്‍ തളരില്ലെന്നും താന്‍ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ആ വേട്ടയാടൽ എന്നുമായിരുന്നു വിഷയത്തില്‍ മിനി പ്രതികരിച്ചത്.

ഇപ്പോഴിതാ തിങ്കളാഴ്‌ച കോടതിയിലേക്ക് പോകുമ്പോഴുണ്ടായ അനുഭവം സംബന്ധിച്ച് വൈകാരിക കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ടിബി മിനി. ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നത് മുതല്‍ തിരിച്ച് വരുന്നത് വരെ തന്നെ ആളുകള്‍ തിരിച്ചറിഞ്ഞതിലെയും പിന്തുണ അറിയിച്ചതിലെയും സന്തോഷമാണ് മിനി പങ്കുവെക്കുന്നത്.

വിധി വന്ന എട്ടാം തിയ്യതിക്ക് ശേഷം ഭ്രാന്തിയുടേത് പോലുള്ള മാനസിക അവസ്ഥയിലായിരുന്നു താനെന്നും മിനി കുറിപ്പില്‍ സൂചിപ്പിക്കുന്നു. ‘നന്ദി കേരളമേ… തോറ്റുപോയവര്‍ ജയിക്കുന്ന നിമിഷമാണ്’ എന്ന് പറഞ്ഞുകൊണ്ടാണ് അഡ്വ. ടിബി മിനി കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പിൻ്റെ പൂര്‍ണ്ണരൂപം:

ഇന്ന് തൃശൂര്‍ കോടതിയില്‍ കേസിന് പോവുകയായിരുന്നു.
ഞാന്‍ 8-ാം തിയ്യതിക്കു ശേഷം ഒരു ഭ്രാന്തിയേ പോലെ മാനസികമായ അവസ്ഥയിലായിരുന്നു.
ഒരു പാട് പേര് വിളിച്ച് ആശ്വസിപ്പിച്ചു. വിജയിച്ചു എന്ന് പറഞ്ഞു.
ഇന്ന് രാവിലെ 9 മണിയോടെ ഞാന്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തി ടിക്കറ്റ് എടുത്തു. പ്രൈവറ്റ് ടിക്കറ്റ് സെൻ്റെറില്‍ നിന്നാണ് ടിക്കറ്റെടുത്ത്
അവിടെ ഇരുന്നത് ഒരു പെണ്‍കുട്ടിയായിരുന്നു എന്നെ തുറിച്ച് നോക്കി എന്നിട്ട് ദിലീപ് കേസിലെ മാഡമല്ലേ എന്ന് ചോദിച്ചു. ആദ്യം ഒന്ന് ഞാന്‍ പേടിച്ചു എന്നെ വല്ലതല്ലാനാവോ ദിലീപിൻ്റെ നാടല്ലേ ഞാന്‍ വിനയത്തോടെ അതെ എന്ന് പറഞ്ഞു.
ചെറിയ ഭയം ഇല്ലാതില്ല കാരണം കറക്ട് സമയത്ത് കോടതിയില്‍ എത്തിയില്ലെങ്കില്‍ പ്രശ്‌നമാവില്ലേ ആ ട്രെയിന്‍ വിട്ടാല്‍ എനിക്ക് കറക്ട് സമയത്ത് കോടതിയില്‍ എത്താന്‍ കഴിയില്ല.
ഈ കുട്ടി പെട്ടെന്ന് മുഖമെല്ലാം ചുവന്ന്
കണ്ണ് നിറഞ്ഞ് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ സ്തബ്ധയായി പോയി. മാഡം ഒരിക്കലെങ്കിലും കാണണം എന്നുണ്ടായിരുന്നു.
ഞങ്ങളുണ്ട് ഞങ്ങളുടെ നാട്ടില്‍ ഞങ്ങള്‍ ഒരു യോഗം കൂടിയിട്ടുണ്ട് അതിശക്തമായി പ്രതിഷേധിക്കാന്‍ മാഡം ചാനലിലൊക്കെ നില്‍ക്കുമ്പോള്‍ വിഷമിച്ച മുഖമാണ് അത് വേണ്ട. പൊരുതണം.
ഇത് കേട്ടപ്പോള്‍ എന്നെ കണ്ണും നിറഞ്ഞു. മറുനാടനേ പേലേ ചിലര്‍ പച്ചക്കള്ളം പ്രചരിപ്പിക്കുമ്പോള്‍ ജനം ഞാന്‍ ചെയ്‌ത കാര്യത്തിന് എന്നെ മനസിലാക്കുന്നുണ്ടല്ലോ? ടിക്കറ്റ് തന്നു. 35 രൂപയാണ്. പക്ഷെ പൈസ വാങ്ങിയില്ല. സൂക്ഷിക്കണം എന്ന് പറഞ്ഞ് ഒന്നു കൂടെ കെട്ടിപിടിച്ച് ആ പെണ്‍കുട്ടി യാത്രയാക്കി.
ട്രെയിനില്‍ പലരും എന്നെ തിരിച്ചറിഞ്ഞു. ആ കുട്ടികള്‍ എന്നെ വന്ന് സെല്‍ഫി എടുത്തു. അഭിമാനം ഉണ്ട് എന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് എല്ലാം അറിയാം ധൈര്യമായി ഇരിക്കണം. എന്ന് പറഞ്ഞു.
ട്രെയിനിറങ്ങി തൃശൂര്‍ കോടതിയില്‍ എത്തി. ഓട്ടോ ഇറങ്ങിയപ്പോള്‍ മുതല്‍ വക്കീലന്മാര്‍ ഓടി വന്നു. കൈപിടിച്ചു സെല്‍ഫി എടുത്തു പോരാട്ടത്തോടൊപ്പം ഉണ്ട് എന്ന് പറഞ്ഞു. അസോസിയേഷനോട് ചേര്‍ന്നാണ് കാന്റീന്‍ കാലത്ത് ഒന്നും കഴിച്ചില്ലായിരുന്നു അവിടെ വീഡിയേഷന് ഒന്നാം സ്ഥാനം കിട്ടിയതിന് കട്‌ലറ്റ് വിതരണം ചെയ്യുന്നു. എത്ര വേണം എങ്കിലും എടുക്കാം 2 കട്‌ലെറ്റ് എടുത്തു കഴിച്ചു. കുറേ നാളായി ഒരു മെഡിക്കല്‍ നെഗ്‌ളിജന്‍സ് കേസുമായി ഞാന്‍ തൃശൂര്‍ പോകുന്നു. എൻ്റെ കൂട്ടുകാര്‍ സന്തോഷ് , സിനി അങ്ങനെ പലരും ഉണ്ട്. ഇന്ന് അസോസിയേഷനില്‍ ചായ കുടിച്ചിരിക്കുമ്പോള്‍ ഒരു പാട് വക്കീലന്മാര്‍ കൂട്ടത്തോടെ വന്ന് എന്നെ അഭിനന്ദിച്ചു ഷേക്ക് ഹാന്റ് തന്നു. സ്ത്രീകള്‍ നെഞ്ചോട് ചേര്‍ത്തു. ഞങ്ങളുണ്ട്. ധൈര്യമായി ഇരിക്കണം. അതിജീവിതയേക്കാള്‍ അറ്റാക്ക് നേരിടുന്നത് മേഡമാണ്. അതിജീവിതയെ പറയരുതെന്ന് സുപ്രീം കോടതി വിധിയുണ്ട്. വക്കീലന്‍മാര്‍ക്ക് ആ പ്രൊട്ടക്ഷനില്ലല്ലോ
ഞങ്ങളുണ്ട്
അത് കേട്ടപ്പോള്‍ സന്തോഷം എൻ്റെ തൊണ്ടയില്‍ കുരുങ്ങി.
കാരണം ഈ കേസ് ഏറ്റെടുത്ത് ഇത്രക്ക് വക്കീലന്മാര്‍ എന്നോട് ഇങ്ങനെ പറയുന്നത് ആദ്യമാണ്. എൻ്റെ വിചാരം വക്കീലന്മാരെല്ലാം രാമന്‍ പിള്ള സാറിൻ്റെ കൂടെയാണ് എന്നായിരുന്നു. ഈ സന്തോഷം വിവരണാധീതമാണ്.
കേസ് കഴിഞ്ഞ് താഴെക്ക് ഇറങ്ങി ഫ്രണ്ടിലെ ചായകടയില്‍ നിന്നും ചായ കുടിക്കുന്ന പതിവുണ്ട്. അങ്ങനെ ചായ കടയിലേക്ക് പോകുമ്പോള്‍ പുറകില്‍ നിന്നും ഒരു വിളി കേട്ടു മിനിക്കിലേ എന്ന് ക്ലര്‍ക്ക് മാരുടെ അസോസിയേഷനില്‍ നിന്നാണ് തിരിഞ്ഞു നോക്കി ദിലീപ് കേസിലെ മിനി വക്കിലല്ലേ എന്ന് അപ്പോഴെക്കും ക്ലര്‍ക്കുമാര്‍ എല്ലാവരും ഇറങ്ങി വന്നു ഒരു വനിതാ ക്ലര്‍ക്ക് കെട്ടിപ്പിടിച്ച് ഉമ്മവച്ചു സ്‌നേഹം പറഞ്ഞറിയിക്കാന്‍ വയ്യ എത്ര ദിവസമായി ഞാന്‍ കരഞ്ഞു കൊണ്ടിരിക്കുന്നു എന്നറിയുമോ ? അവരെല്ലാവരും പറഞ്ഞു. ഞങ്ങളുണ്ട് മുന്നോട്ട് പോകണം. ജുഡീഷ്യറിയുടെ ഭാഗമാണ് നമ്മള്‍ എങ്കിലും ഇത് സഹിക്കാനാവുന്നില്ല. ദിലീപിൻ്റെ കൂലി എഴുത്തുകാരും മറുനാടനും മാഡത്തെ അപമാനിക്കുവാന്‍ മനപൂര്‍വ്വം ചെയ്യുന്നതാണ് തളരരുത്. നെഗ്‌ളറ്റ് ചെയ്യണം. ഒന്നും മിണ്ടാനാവാതെ കണ്ണുനിറഞ്ഞ് ഞാന്‍ നിന്നു.
തിരിച്ച് ഓട്ടോറിക്ഷയില്‍ റെയില്‍ വേസ്റ്റേഷനിലേക്ക്
ട്രെയിന്‍ കയറുവാന്‍ കാത്ത് കപ്പലണ്ടിയില്‍ കൊറിച്ച് ബഞ്ചില്‍ ഇരുന്ന എന്നെ പലരും തിരിച്ചറിഞ്ഞു. അതില്‍ ചെറുപ്പക്കാരുണ്ടായിരുന്നു. പലരും സെല്‍ഫി എടുത്തു ഞങ്ങള്‍ യോഗങ്ങള്‍ ചേരുന്നുണ്ട് പ്രതിഷേധങ്ങള്‍ ധൈര്യമായി ഇരിക്കുവാന്‍ പറഞ്ഞു. ഭൂരിഭാഗം പേരും ഇടതുപക്ഷ ചായ് വുള്ളവരാണ്.
പെട്ടെന്ന് ബോംബെ ട്രെയിന്‍ വന്നു നിന്നു പലരും ഇറങ്ങി ഇറങ്ങിയ ഒരു സ്ത്രീയും ഭര്‍ത്താവും നടന്നു പോയിട്ട് ഓടി തിരിച്ചു വന്നു മിനി വക്കിലല്ലേ ഞാന്‍ എനിക്ക് ധാരാളം ബന്ധുക്കള്‍ ബോംബയിലുണ്ട് കുറേനാളായി കാണാറില്ല. പലരേയും കണ്ടാല്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയില്ല
അതെ എന്നു പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു ഞങ്ങള്‍ ബോംബെയിലാണ് 4 ദിവസം ലീവിന് വന്നതാണ്
ഭയങ്കര ഇഷ്ടമാണ് ഒരിക്കലും കാണാന്‍ കഴിയും എന്ന് കരുതിയില്ല ദൈവം കാണിച്ചു തന്നല്ലോ? ഒരു സെല്‍ഫി എടുക്കട്ടേ ഞാന്‍ സമ്മതിച്ചു
അതിജീവിതയേക്കാള്‍ മാഡം കുറച്ചു ദിവസമായി അറ്റാക്ക് നേരിടുന്നത് ഞങ്ങള്‍ കാണുന്നുണ്ട്. നന്ദിയുണ്ട്
ദൈവം കൂടെയുണ്ടാവും തിരിഞ്ഞ് തിരിഞ്ഞ് നോക്കി അവര്‍ കടന്നു പോയി.
കുറച്ച് കഴിഞ്ഞ് ഒരു ഫോണ്‍ വന്നു ഒരു കവിയാണ് സംസ്ഥാനത്താകെ കവികളുടെ സംഘടനയുടെ സംസ്ഥാന
നേതാവ് വിളിച്ചു അവര്‍ വലിയ സംസ്ഥാന കവിസമ്മേളനം വിളിച്ചിട്ടുണ്ട്
പേര് അതിജീവിത- അപ്പോള്‍ മാഡം അതിജീവിതയല്ലേ ഞാന്‍ പറഞ്ഞു ഞാന്‍ അങ്ങനെയല്ല എന്നു മാത്രമല്ല അതിന് അര്‍ഹത ഒരാള്‍ക്കേയുള്ളൂ
എനിക്ക് സന്തോഷമുണ്ട് കേരളത്തിലെ സാംസ്‌കാരിക കവികള്‍ എല്ലാം രംഗത്തു വരുന്നതിനോട് ….
നന്ദി കേരളമേ…
തോറ്റു പോയവര്‍… ജയിക്കുന്ന നിമിഷമാണ്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന പതിവ് തുടർന്നുകൊണ്ട് നടൻ വിജയ് സ്ഥാപിച്ച തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ മുന്നേറ്റം നടത്തിയിരിക്കുകയാണ്. രണ്ട് വർഷം മുമ്പ് രൂപീകരിച്ച പാർട്ടി 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടി ഏറ്റവും...

Keep exploring...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

More News

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....