...
Home News International ദുബായിൽ റോബോട്ടാക്‌സി പരീക്ഷണ സർവീസ് ആരംഭിച്ചു; ഊബർ ആപ്പിലൂടെ ബുക്ക് ചെയ്യാം

ദുബായിൽ റോബോട്ടാക്‌സി പരീക്ഷണ സർവീസ് ആരംഭിച്ചു; ഊബർ ആപ്പിലൂടെ ബുക്ക് ചെയ്യാം

ഊബർ ആപ്പിലൂടെ ഈ സേവനം ബുക്ക് ചെയ്യാവുന്നതാണ്

229

വാഹന ഗതാഗതത്തിലേക്ക് വലിയ ചുവടുവെപ്പായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). പൊതു റോബോട്ടാക്‌സി സർവീസ് പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിച്ചു. ഊബർ ആപ്പിലൂടെ ഈ സേവനം ബുക്ക് ചെയ്യാവുന്നതാണ്. നിലവിൽ പൊതു ബീച്ചുകൾക്ക് സമീപമുള്ള പ്രധാന പ്രദേശങ്ങളായ ഉം സുഖൈം, ജുമൈറ മേഖലകളിലാണ് പ്രവർത്തിക്കുക.

ആർടിഎ, വീറൈഡ്, ഊബർ എന്നിവയുടെ സഹകരണത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 2030 -ഓടെ ദുബായിലെ മൊത്തം യാത്രകളിൽ 25 ശതമാനം സ്വയം ഓടുന്ന ഗതാഗതമാക്കുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമാണ് റോബോട്ടാക്‌സി പദ്ധതി.

യാത്രക്കാർക്ക് ആപ്പിൽ ‘സ്വയം നിയന്ത്രിത’ എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് വീറൈഡ് റോബോട്ടാക്‌സി ബുക്ക് ചെയ്യാം. ആരംഭ ഘട്ടത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ ഡ്രൈവർ വാഹനത്തിൽ ഉണ്ടായിരിക്കും. 2026 തുടക്കത്തോടെ പൂർണമായും ഡ്രൈവർ ഇല്ലാത്ത സർവീസിലേക്ക് മാറാനാണ് ലക്ഷ്യം.

ഏപ്രിലിൽ പങ്കാളിത്തം പ്രഖ്യാപിച്ചതിന് ശേഷം മാസങ്ങളോളം നടത്തിയ കർശന പരീക്ഷണങ്ങൾക്ക് പിന്നാലെയാണ് സർവീസ് ആരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു. സ്‌മാർട്ട് മൊബിലിറ്റി സംവിധാനങ്ങൾ വേഗത്തിൽ സ്വീകരിക്കുന്ന ദുബായുടെ സമീപനം സ്വയം ഓടുന്ന വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കാൻ സഹായകരമാകുമെന്ന് വീറൈഡും ഊബറും വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.