...
Home Entertainments നിയോ- നോയർ ജോണർ മലയാളത്തിലെ ആദ്യ ചിത്രം ‘ത്രയം’; മോഷൻ പോസ്റ്റർ

നിയോ- നോയർ ജോണർ മലയാളത്തിലെ ആദ്യ ചിത്രം ‘ത്രയം’; മോഷൻ പോസ്റ്റർ

ഗോഡ്‌സ് ഓൺ കൺട്രി’ എന്ന ചിത്രത്തിന് ശേഷം അരുൺ കെ.ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമ

264

ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, അജു വർഗീസ്, നിരഞ്ജ് മണിയൻ പിള്ള രാജു എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ത്രയ’ത്തിൻ്റെ മോഷൻ പോസ്റ്റർ റിലീസ് ആയി. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്ത് നിർമിച്ച് സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 25ന് തിയേറ്ററുകളിൽ എത്തും.

നിയോ- നോയിർ ജോണറിൽ എത്തുന്ന ചിത്രത്തിൽ രാഹുൽ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, ഡെയ്ൻ ഡേവിസ്, കാർത്തിക് രാമകൃഷ്‌ണൻ, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹൻ, അനാർക്കലി മരിക്കാർ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിൻ്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു. ‘ഗോഡ്‌സ് ഓൺ കൺട്രി’ എന്ന ചിത്രത്തിന് ശേഷം അരുൺ കെ.ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് ‘ത്രയം’. സിനിമയിലേതായി പുറത്തിറങ്ങിയ പാട്ടുകളും ടീസറും ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.

സംഗീതം- അരുൺ മുരളിധരൻ, എഡിറ്റർ- രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, കല- സൂരജ് കുറവിലങ്ങാട്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്‌ണൻ, വസ്ത്രാലങ്കാരം- സുനിൽ ജോർജ്ജ്, ബുസി ബേബി ജോൺ, സ്റ്റണ്ട്- ഫോണിക്‌സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷിബു രവീന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- സഫി ആയൂർ, കഥ- അജിൽ അശോകൻ, സൗണ്ട് ഡിസൈൻ- ജോമി ജോസഫ്, ട്രെയ്ലർ കട്‌സ്- ഡോൺ മാക്‌സ്, ടൈപ്പോഗ്രഫി- മാ മി ജോ, വിഎഫ്എക്‌സ്- ഐഡന്റ് ലാബ്‌സ്, സ്റ്റിൽസ്- നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ- ആൻ്റെണി സ്റ്റീഫൻ, അസിസ്റ്റന്റ് ഡയറക്ടർ- വിവേക്, മാർക്കറ്റിംഗ്- ആരോമൽ പുതുവലിൽ, പി.ആർ.ഒ- പി.ശിവപ്രസാദ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.