...
Home News National നി​കു​തി​യ​ട​ക്കാ​തെ റോ​ഡി​ലി​റ​ക്കി; ആ​ഡം​ബ​ര കാ​റി​ന് 35,000 രൂ​പ പി​ഴയിട്ട് മോ​​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

നി​കു​തി​യ​ട​ക്കാ​തെ റോ​ഡി​ലി​റ​ക്കി; ആ​ഡം​ബ​ര കാ​റി​ന് 35,000 രൂ​പ പി​ഴയിട്ട് മോ​​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

186

കൃത്യമായി നി​കു​തി​യ​ട​ക്കാ​തെ റോ​ഡി​ലി​റ​ക്കി​യ ആ​ഡം​ബ​ര കാ​റി​ന് മോ​​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് 35,000 രൂ​പ പി​ഴ ചു​മ​ത്തി.സാധാരണയുള്ള വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ എ​ത്തി​യ വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് നി​കു​തി വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്.

ദു​ബൈ​യി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ കേ​ര​ള​ത്തി​ൽ എ​ത്തി​ച്ച്‌ ഇ​തു​വ​രെ നി​കു​തി അ​ട​ക്കാ​തെ റോ​ഡി​ലി​റ​ക്കി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ റോ​ൾ​സ് റോ​യ്​​സ്​ കാ​റി​നാ​ണ് കോ​ഴി​ക്കോ​ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ എം.​വി.​ഐ അ​നൂ​പ് മോ​ഹ​ന​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം താ​മ​ര​ശ്ശേ​രി​യി​ൽ വെ​ച്ച്‌ പി​ടി​കൂ​ടി പി​ഴ ചു​മ​ത്തി​യ​ത്. എ.​എം.​വി.​ഐ​മാ​രാ​യ രാ​ജേ​ഷ്, ധ​നു​ഷ് എ​ന്നി​വ​രും പ​രി​ശോ​ധ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.