...
Home News National ‘നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സുരക്ഷാസേന’; ജമ്മു കാശ്‌മീരിൽ ജയ്‌ഷെ ഭീകരരുടെ സഹായി പിടിയിൽ

‘നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സുരക്ഷാസേന’; ജമ്മു കാശ്‌മീരിൽ ജയ്‌ഷെ ഭീകരരുടെ സഹായി പിടിയിൽ

രജൗരിയിലെ മഞ്ചകോട്ടിൽ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നാണ് പിടികൂടിയത്

170

ജമ്മു കാശ്‌മീരിൽ ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സുരക്ഷാസേന. ഭീകരരുടെ സഹായിയെ സൈന്യം പിടികൂടി. പാക് അധീന കാശ്‌മീർ സ്വദേശി മുഹമ്മദ് ആരിഫ് ആണ് പിടിയിലായത്. രജൗരിയിലെ മഞ്ചകോട്ടിൽ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

ജയ്‌ഷെ- ഇ- മുഹമ്മദ് ഭീകര വാദികളുമായി നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിന് ഇടെയാണ് പിടിയിലായത്. ഒപ്പം ഉണ്ടായിരുന്ന ഭീകരർ സുരക്ഷ സേനയെ കണ്ടതോടെ പിൻവാങ്ങി.

ആരിഫിൽ നിന്നും ഒരു മൊബൈൽ ഫോണും 20,000 രൂപ പാകിസ്ഥാൻ കറൻസിയും പിടികൂടി ഇയാളെ വിശദമായി ചോദ്യം ചെയ്‌തു വരികയാണെന്ന് സുരക്ഷ സേന അറിയിച്ചു.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.