...
Home News Kerala ‘പൊരുതി നേടിയ അത്ഭുതം’; പാലായില്‍ ബിനു പുളിക്കണ്ടത്തിനും മകള്‍ക്കും സഹോദരനും വിജയം

‘പൊരുതി നേടിയ അത്ഭുതം’; പാലായില്‍ ബിനു പുളിക്കണ്ടത്തിനും മകള്‍ക്കും സഹോദരനും വിജയം

ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ഥിയായും ഒരു തവണ സിപിഐഎം സ്ഥാനാര്‍ഥിയായും രണ്ടു തവണ സ്വതന്ത്രൻ ആയുമാണ് ജയിച്ചത്

248

നഗരസഭ അധ്യക്ഷ സ്ഥാനം സിപിഐഎം നിരസിച്ചതിനെ തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തിറങ്ങിയ ബിനു പുളിക്കക്കണ്ടത്തിന് വിജയം. ഒപ്പം ബിനുവിൻ്റെ മകള്‍ ദിയ ബിനു, സഹോദരന്‍ ബിജു പുളിക്കക്കണ്ടം എന്നിവരും വിജയിച്ചു. നഗരസഭയിലെ 13,14,15 വാര്‍ഡുകളിലാണ് ഇവര്‍ മത്സരിച്ചത്.

20 വര്‍ഷമായി കൗണ്‍സിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ഥിയായും ഒരു തവണ സിപിഐഎം സ്ഥാനാര്‍ഥിയായും രണ്ടു തവണ സ്വതന്ത്രൻ ആയുമാണ് ജയിച്ചത്. കേരള കോണ്‍ഗ്രസ് (എം) ആയുള്ള തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് ബിനുവിനെ സിപിഐഎം പുറത്താക്കിയത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഒപ്പം സജീവമായി പ്രവര്‍ത്തിച്ച ആളാണ് ബിനുവിൻ്റെ സഹോദരന്‍ ബിജു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട് ചെയ്‌തിരുന്നു. കന്നി മത്സരത്തിന് ഇറങ്ങിയ ഇരുപത്തിയൊന്നുകാരി ദിയ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്.

40 വര്‍ഷം കേരള കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പിവി സുകുമാരന്‍ നായര്‍ പുളിക്കക്കണ്ടത്തിൻ്റെ മക്കളാണ് ബിനുവും ബിജുവും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.