...
Home News National ഭാര്യയുമായി പിണങ്ങി; ഒന്നിക്കാന്‍ നൂറ് ദിവസത്തെ സൈക്കിള്‍ യാത്ര, 40കാരന്‍ പിന്നിട്ടത് 4400 കിലോമീറ്റര്‍

ഭാര്യയുമായി പിണങ്ങി; ഒന്നിക്കാന്‍ നൂറ് ദിവസത്തെ സൈക്കിള്‍ യാത്ര, 40കാരന്‍ പിന്നിട്ടത് 4400 കിലോമീറ്റര്‍

ചൈനയിലാണ് സംഭവം നടന്നത്. സോ എന്ന ആളാണ് ഈ വലിയ ദൗത്യം ഏറ്റെടുത്ത് നടപ്പാക്കിയത്

176

പിണങ്ങിപ്പോയ ഭാര്യയുമായി ഒന്നിക്കാന്‍ ഒരു വ്യത്യസ്തമായ സൈക്കിള്‍ യാത്ര നടത്തിയ നാൽപതുകാരൻ്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നൂറ് ദിവസത്തെ സൈക്കിള്‍ യാത്രയില്‍ ഇദ്ദേഹം പിന്നിട്ടത് 4400 കിലോമീറ്ററാണ്. ചൈനയിലാണ് സംഭവം നടന്നത്. സോ എന്ന ആളാണ് ഈ വലിയ ദൗത്യം ഏറ്റെടുത്ത് നടപ്പാക്കിയത്.

ജൂലൈ 28ന് നാന്‍ജിംഗില്‍ നിന്നാണ് സോ യാത്രതിരിച്ചത്. രണ്ട് വര്‍ഷമായി തന്നില്‍ നിന്നും വേര്‍പിരിഞ്ഞു നില്‍ക്കുന്ന ഭാര്യ ലീയുമായി ഒന്നിക്കണമെന്ന സോയുടെ ആഗ്രഹം സൈക്കിള്‍ യാത്രയ്ക്ക് അദ്ദേഹത്തിന് ഊര്‍ജം പകര്‍ന്നു.

2007ലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ വേര്‍പിരിയാന്‍ തക്ക പ്രശ്‌നങ്ങളൊന്നും തങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ലെന്നാണ് സോ പറയുന്നത്. ഒരു വാശിയ്ക്ക് ഇരുവരും എടുത്ത തീരുമാനമാണ് രണ്ട് വര്‍ഷം നീണ്ട വേര്‍പിരിയലിലേക്ക് എത്തിച്ചതെന്ന് സോ പറഞ്ഞു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.