...
Home News Kerala മലയാള ഭാഷ ബിൽ, ‘സിദ്ധരാമയ്യയുടേത് അപകടകരമായ പ്രസ്‌താവന: മന്ത്രി എംബി രാജേഷ്

മലയാള ഭാഷ ബിൽ, ‘സിദ്ധരാമയ്യയുടേത് അപകടകരമായ പ്രസ്‌താവന: മന്ത്രി എംബി രാജേഷ്

കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കിയതാണ് ബിൽ

239

ലയാള ഭാഷ ബില്ലുമായി ബന്ധപ്പെട്ട കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ട്വീറ്റ് അപകടകരമെന്ന് മന്ത്രി എംബി രാജേഷ്. മലയാള ഭാഷ അടിച്ചേൽപ്പിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞതെന്നും എന്നാൽ ഭാഷാ ന്യൂനപക്ഷ ബില്ലിൽ അങ്ങനെയില്ലെന്നും മന്ത്രി വ്യക്തമാക്കി.

‘കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കിയതാണ് ബിൽ. ഭരണഘടനക്ക് പൂർണമായും വിധേയമായാണ് ബിൽ. സംഘപരിവാറിനെ പോലെ കോൺഗ്രസും വിദ്വേഷത്തിന് ശ്രമിക്കുകയാണെന്നും ബുൾഡോസർ രാജിൽ വീട് തകർത്തതിൽ കേരളം പ്രതികരിച്ചതിൻ്റെ പ്രതികരമാണിതെന്നും’ മന്ത്രി ചൂണ്ടിക്കാട്ടി. സിദ്ധരാമയ്യ പ്രസ്‌താവന പിൻവലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമല അന്വേഷണത്തെ സംബന്ധിച്ച് സർക്കാർ ഒന്നും പറഞ്ഞിട്ടില്ലെന്നും കോൺഗ്രസ് എന്തിന് ബേജാറാകുന്നുവെന്നും മന്ത്രി ചോദിച്ചു. പാരഡി പാടിയതിൻ്റെ ആവേശം കോൺഗ്രസിന് ഇപ്പോൾ കാണുന്നില്ല എന്നും മന്ത്രി പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.