...
Home News National മുംബൈ അന്താരാഷ്​ട്ര വിമാനത്താവളം ഏറ്റെടുത്ത്​ അദാനി പോർട്ട്

മുംബൈ അന്താരാഷ്​ട്ര വിമാനത്താവളം ഏറ്റെടുത്ത്​ അദാനി പോർട്ട്

188

മഹാരാഷ്ട്രയിലെ മുംബൈ അന്താരാഷ്​ട്ര വിമാനത്താവളം ഏറ്റെടുത്ത്​ ഗൗതം അദാനിയുടെ ഉടമസ്​ഥതയിലുള്ള അദാനി എയര്‍പോര്‍ട്ട്​ ഹോള്‍ഡിങ്​സ്.രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നിര്‍മാണ നടത്തിപ്പ്​ കമ്പനിയായ ജി.വി.കെ ഗ്രൂപ്പില്‍ നിന്നാണ്​ അദാനി പോര്‍ട്ട്​ വിമാനത്താവളം ഏറ്റെടുത്തത്​.

ഇന്നലെ മുംബൈ അന്താരാഷ്​ട്ര വിമാനത്താവള ബോര്‍ഡ്​ മീറ്റിങ്ങിന്​ ശേഷമായിരുന്നു വിമാനത്താവളം ഏറ്റെടുക്കല്‍.നേരത്തെ തന്നെ കേ​ന്ദ്രസര്‍ക്കാര്‍, മഹാരാഷ്​ട്ര സര്‍ക്കാര്‍, മഹാരാഷ്​ട്ര സിറ്റി ആന്‍ഡ്​ ഇന്‍ഡസ്​ട്രിയല്‍ ഡെവലപ്​മെന്‍റ്​ കോര്‍പറേഷന്‍ (സിഡ്​കോ) എന്നിവയുടെ അനുമതികള്‍ ലഭിച്ചതിന്​ ശേഷമായിരുന്നു​ മിയാല്‍ അദാനി പോര്‍ട്ട്​ ഏറ്റെടുക്കുന്നത്​.

ഇപ്പോൾ മിയാല്‍ കൂടി ഏറ്റെടുത്തതോടെ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവള നടത്തിപ്പുകാര്‍ എന്ന പദവി അദാനി എയര്‍പോര്‍ട്ട്​ ഹോള്‍ഡിങ്​സിന് സ്വന്തമായി ​​.നിലവിൽ ഡല്‍ഹി വിമാനത്താവളത്തിന് പുറമെ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ്​ ഛത്രപതി ശിവാജി മഹാരാജ്​ അന്താരാഷ്​ട്ര വിമാനത്താവളം​.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.