...
Home News Kerala രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കില്ല

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കില്ല

കുനാൽ ഘോഷ് എംപിയെ ടിഎംസി സസ്പെൻ്റ് ചെയ്തിന് ശേഷവും വിപ്പ് നൽകിയത് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ഹൈക്കമാൻഡിൻ്റെ പ്രതികരണം.

292

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കേണ്ടെന്ന കെപിസിസി തീരുമാനം അംഗീകരിക്കുന്നു എന്ന് ഹൈക്കമാൻ്റ്. സഭയിൽ പാർട്ടി വിപ്പ് ബാധകമെന്നും കോൺഗ്രസ് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. കുനാൽ ഘോഷ് എംപിയെ ടിഎംസി സസ്പെൻ്റ് ചെയ്തിന് ശേഷവും വിപ്പ് നൽകിയത് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ഹൈക്കമാൻഡിൻ്റെ പ്രതികരണം.

അതേസമയം രാഹുൽ സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സാന്നിധ്യം പ്രതിപക്ഷത്തെ പ്രതിരോധത്തിൽ ആക്കുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം രാഹുൽ സഭാസമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെല്ലിലെ ഒരു വിഭാഗം രം​ഗത്തെത്തി. കോൺ​​ഗ്രസിനെ അനുകൂലിക്കുന്ന സൈബർ പ്രൊഫൈലുകൾ രം​ഗത്തെത്തിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.