...
Home News National ‘വന്ദേമാതരം’ സ്വാതന്ത്ര്യ സമരത്തിന് ഊർജ്ജം നൽകി: പ്രധാനമന്ത്രി മോദി

‘വന്ദേമാതരം’ സ്വാതന്ത്ര്യ സമരത്തിന് ഊർജ്ജം നൽകി: പ്രധാനമന്ത്രി മോദി

വന്ദേമാതരത്തിൻ്റെ 150 വർഷങ്ങളെ കുറിച്ചുള്ള ചർച്ചക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി

288

“വന്ദേമാതരം ഒരു മന്ത്രമാണ്, സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഊർജ്ജവും പ്രചോദനവും നൽകിയതും ത്യാഗത്തിനും തപസ്സിനുമുള്ള പാത കാണിച്ചു തന്നതുമായ ഒരു മുദ്രാവാക്യമാണ്,” -വന്ദേമാതരത്തിൻ്റെ 150 വർഷങ്ങളെ കുറിച്ചുള്ള ചർച്ചക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്‌ച ലോക്‌സഭയിൽ പറഞ്ഞു.

“വന്ദേമാതരത്തിൻ്റെ 150 വർഷത്തിന് നമ്മൾ സാക്ഷികളാകുന്നത് അഭിമാനകരമാണ്. ഇതൊരു ചരിത്ര നിമിഷമാണ്. നിരവധി ചരിത്ര സംഭവങ്ങൾ നാഴികക്കല്ലുകളായി ആഘോഷിക്കപ്പെടുന്ന ഒരു കാലഘട്ടമാണിത്…’

“നമ്മുടെ ഭരണഘടനയുടെ 75-ാം വാർഷികം അടുത്തിടെ നാം ആഘോഷിച്ചു. രാജ്യം സർദാർ പട്ടേലിൻ്റെയും ബിർസ മുണ്ടയുടെയും 150-ാം ജന്മവാർഷികങ്ങൾ ആഘോഷിക്കുകയാണ്. ഗുരു തേജ് ബഹാദൂർ ജിയുടെ 350-ാം രക്തസാക്ഷിത്വ ദിനവും നമ്മൾ ആഘോഷിക്കുകയാണ്. ഇപ്പോൾ നമ്മൾ വന്ദേമാതരത്തിൻ്റെ 150-ാം വാർഷികം ആഘോഷിക്കുകയാണ്,” മോദി തൻ്റെ പ്രസംഗത്തിൽ പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.