Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
തെഹ്‌റാനിൽ ഇസ്രയേൽ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു | Nalamidam
11 November 2026
Home News International തെഹ്‌റാനിൽ ഇസ്രയേൽ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു

തെഹ്‌റാനിൽ ഇസ്രയേൽ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു

ഇസ്രയേലിലും ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്

254

തെക്കന്‍ തെഹ്‌റാനില്‍ ഇസ്രയേലി ആക്രമണം. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ വീടുകളും സ്‌കൂളും തകര്‍ന്നെന്ന് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം രൂക്ഷമാകുന്നതിന് ഇടയിലും ഇറാനുമായി ചര്‍ച്ച തുടരുന്നുവെന്ന് ആവര്‍ത്തിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഇസ്രയേലിലും ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാൻ്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം തുടരുന്നതായി ഇസ്രയേല്‍ പറഞ്ഞു. കുവൈറ്റിലും ഇറാൻ്റെ ആക്രമണം തുടരുകയാണ്.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തില്‍ ഇന്ധന ടാങ്കിന് തീപിടിച്ചു. തീ നിയന്ത്രണ വിധേയമെന്നാണ് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.