...
Home News National ട്രക്കിൽ കടത്തിയ ആറ് കോടി രൂപ വിലമതിക്കുന്ന 1200 കിലോഗ്രാം കഞ്ചാവ് പിടികൂടി

ട്രക്കിൽ കടത്തിയ ആറ് കോടി രൂപ വിലമതിക്കുന്ന 1200 കിലോഗ്രാം കഞ്ചാവ് പിടികൂടി

ഒഡീഷയിൽ നിന്ന് രാജസ്ഥാനിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു

269

ഛത്തീസ്ഗഡ് ബൽറാംപൂർ ജില്ലയിൽ ട്രക്കിൽ നിന്ന് ആറ് കോടി രൂപ വിലമതിക്കുന്ന 1200 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. പിന്നാലെ മൂന്ന് പേര്‍ അറസ്റ്റിലായതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്.

ഉത്തർപ്രദേശ് അതിർത്തിയിലെ ധൻവാറിന് സമീപം ഞായറാഴ്‌ചയും തിങ്കളാഴ്‌ചയും രാത്രിയിൽ ട്രക്ക് തടഞ്ഞു നിർത്തിയെന്ന് ബൽറാംപൂർ പൊലീസ് സൂപ്രണ്ട് വൈഭവ് ബാങ്കർ പറഞ്ഞു.

“തെങ്ങിൻ്റെ തൊണ്ടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഒഡീഷയിൽ നിന്ന് രാജസ്ഥാനിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു. പരിശോധനയിൽ 1,198.460 കിലോഗ്രാം ഭാരമുള്ള 40 ചാക്ക് കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് ഏകദേശം 6 കോടി രൂപ വിലമതിക്കും.” എസ്.പി പറഞ്ഞു.

ഉത്തർപ്രദേശിലെ വിവിധ ജില്ലയില്‍ നിന്നുള്ള അമരീഷ് കുമാർ (23), അംബരീഷ് കുമാർ പട്ടേൽ (33), മനീഷ് കുമാർ (20) എന്നിവരാണ് അറസ്റ്റിലായത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.