...
Home News International കാട്ടുതീയിൽ ചിലിയിൽ 18 പേർ കൊല്ലപ്പെട്ടു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ

കാട്ടുതീയിൽ ചിലിയിൽ 18 പേർ കൊല്ലപ്പെട്ടു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ

സാഹചര്യം വളരെ സങ്കീർണമാണെന്ന് ആഭ്യന്തര മന്ത്രി ആൽവാരോ എലിസാൽഡെ

218

തെക്കൻ ചിലിയിൽ കനത്ത കാട്ടുതീ പടർന്നതിനെ തുടർന്ന് 18 പേർ മരിക്കുകയും 50,000ലധികം ആളുകളെ സ്ഥലത്ത് നിന്നും ഒഴിപ്പിക്കേണ്ടിവരുകയും ചെയ്‌തതായി റിപ്പോർട്ട്. വേനൽക്കാലത്തെ കടുത്ത ചൂടും ശക്തമായ കാറ്റും തീപിടിത്തത്തിന് രക്ഷപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി സർക്കാർ പറഞ്ഞു.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി കാട്ടുതീ ഭീഷണി നേരിടുന്നുണ്ടെന്നും ഇതിൽ ഭൂരിഭാഗവും തലസ്ഥാനമായ സാന്റിയാഗോയിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന മദ്ധ്യ തെക്കൻ ചിലിയിലെ നൂബ്ലേ, ബയോബിയോ മേഖലകളിലാണെന്നും റിപ്പോർട്ടുണ്ട്.

സാഹചര്യം വളരെ സങ്കീർണമാണെന്ന് ആഭ്യന്തര മന്ത്രി ആൽവാരോ എലിസാൽഡെ പറഞ്ഞു. സ്ഥിതിഗതി പരിശോധിച്ച ശേഷം നൂബ്ലേയിലും ബയോബിയോയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് സാമൂഹിക മാധ്യമമായ എക്‌സിലൂടെ അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.