...
Home News Kerala ടിആര്‍പി റേറ്റിങ്; ഏഷ്യാനെറ്റ് ന്യൂസിന് കടുത്ത വെല്ലുവിളിയുമായി 24 ന്യൂസ്; നേട്ടമില്ലാതെ റിപ്പോർട്ടർ ടിവി

ടിആര്‍പി റേറ്റിങ്; ഏഷ്യാനെറ്റ് ന്യൂസിന് കടുത്ത വെല്ലുവിളിയുമായി 24 ന്യൂസ്; നേട്ടമില്ലാതെ റിപ്പോർട്ടർ ടിവി

ഈ പട്ടികയിൽ ഏറ്റവും പിന്നിലായത് ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ടെലിവിഷന്‍ ചാനലായ മീഡിയ വണ്‍ ആണ് . റേറ്റിംഗ് പോയിന്റില്‍ രണ്ടക്കം പോലും തികയ്ക്കാനാവാതെ എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മീഡിയ വണ്‍

277

മലയാളത്തിലെ ന്യൂസ് ചാനലുകളുടെ റേറ്റിങ് ചരിത്രത്തില്‍ ആദ്യമായി ഏഷ്യാനെറ്റ് ന്യൂസിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തി ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന 24 ന്യൂസ് . രാജ്യത്തെ വാർത്താ ചാനലുകളുടെ മികവ് അളക്കുന്ന ടിആര്‍പി (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) റേറ്റിങ്ങിൽ രണ്ടു ചാനലുകളും തമ്മിലുള്ള ടിആര്‍പി വിത്യാസം വെറും രണ്ടു പോയിന്റുകള്‍ മാത്രമാണ്.

നിലവിൽ ഏഷ്യാനെറ്റ് ന്യൂസിന് 112 പോയിന്റുകളും 24 ന്യൂസിന് 110 പോയിന്റുകളുമാണ് ഉള്ളത്. പട്ടികയിൽ മൂന്നാം സ്ഥാനത്ത് മനോരമ ന്യൂസാണ്. ഇവർക്ക് 66 പോയിന്റുകൾ നേടാൻ കഴിഞ്ഞപ്പോൾ 58 പോയിന്റുമായി മാതൃഭൂമി ന്യൂസാണ് നാലാം സ്ഥാനത്തുള്ളത്.

മാനെജ്‌മെന്റും സ്റ്റാഫും മാറി പുതിയ സങ്കേതിക വിദ്യയേടെ തിരിച്ചെത്തിയ റിപ്പോര്‍ട്ടര്‍ ടിവിക്ക് പക്ഷെ ഇപ്പോഴും ടിആര്‍പിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല . കഴിഞ്ഞ ആഴ്ചയിലെ ടിആര്‍പി റേറ്റിങ്ങില്‍ അഞ്ചാം സ്ഥാനം മാത്രമെ റിപ്പോർട്ടറിന് സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളൂ. 39 പോയിന്റുകളാണ് ടിആര്‍പിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ നേടിയത്.

ബിജെപി -സംഘപരിവാർ ചാനലായ ജനം ടിവിക്കും ടിആര്‍പിയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. 32 പോയിന്റുമായി ജനം ആറാം സ്ഥാനത്താണുള്ളത്. സിപിഎം നിയത്രിക്കുന്ന കൈരളി ന്യൂസ് 24 പോയിന്റുമായ ഏഴാം സ്ഥാനത്തും 16 പോയിന്റുമായി ന്യൂസ് 18 കേരള എട്ടാം സ്ഥാനത്തുമാണ് ടിആര്‍പി റേറ്റിങ്ങിലുള്ളത്.

ഈ പട്ടികയിൽ ഏറ്റവും പിന്നിലായത് ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ടെലിവിഷന്‍ ചാനലായ മീഡിയ വണ്‍ ആണ് . റേറ്റിംഗ് പോയിന്റില്‍ രണ്ടക്കം പോലും തികയ്ക്കാനാവാതെ എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മീഡിയ വണ്‍ നിൽക്കുന്നത് . കഴിഞ്ഞ മാസം പുതുതായി ആരംഭിച്ച ന്യൂസ് മലയാളം 24/7 ചാനലിന് ടിആര്‍പി റേറ്റിങ്ങില്‍ എത്താനായിട്ടില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.