...
Home News 33 പന്തിൽ സെഞ്ചുറി; ഒമ്പത് സിക്‌സറും പത്ത് ഫോറുകളും

33 പന്തിൽ സെഞ്ചുറി; ഒമ്പത് സിക്‌സറും പത്ത് ഫോറുകളും

42 പന്തിൽ 15 സിക്‌സറും 11 ഫോറുകളും അടക്കം 144 റൺസാണ് വൈഭവ് ആകെ നേടിയത്. 17 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവ് സൂര്യവൻഷി 32 പന്തിലാണ് സെഞ്ചുറിയിലെത്തിയത്.

322

റൈസിങ് സ്റ്റാർ ഏഷ്യ കപ്പിൽ വെടിക്കെട്ട് വെടിക്കെട്ട് സെഞ്ച്വറിയുമായി വൈഭവ് സൂര്യവംശി. 32 പന്തുകളിൽ നിന്നാണ് താരം മൂന്നക്കം തൊട്ടത്. 33 പന്തിൽ ഒമ്പത് സിക്‌സറും പത്ത് ഫോറുകളും അടക്കം 103 റൺസ് നേടി .ഇന്ത്യ എ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 297 റൺസ് നേടിയപ്പോൾ യു എ ഇ 20 ഓവറിൽ നേടിയത് 149 റൺസായിരുന്നു.

42 പന്തിൽ 15 സിക്‌സറും 11 ഫോറുകളും അടക്കം 144 റൺസാണ് വൈഭവ് ആകെ നേടിയത്. 17 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവ് സൂര്യവൻഷി 32 പന്തിലാണ് സെഞ്ചുറിയിലെത്തിയത്. 32 പന്തിൽ 83 റൺസ് നേടി ക്യാപ്റ്റൻ ജിതേഷ് ശർമയും മിന്നും പ്രകടനം നടത്തി. ആറ് സിക്‌സറും എട്ട് ഫോറുകളും ഈ ഇന്നിങ്സിൽ ഉൾപ്പെടുന്നു. 23 പന്തില്‍ നമാന്‍ ധിർ 34 റൺസ് നേടി.

മറുപടി ബാറ്റിങ്ങിൽ യു എ ഇ ക്ക് വേണ്ടി ഷൊഹൈബ് ഖാൻ 41 പന്തിൽ ആറ് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 63 റൺസ് നേടി. ഇന്ത്യക്ക് വേണ്ടി ഗുർജപ്നീത് സിങ് മൂന്നും ഹർഷ് ദുബെ രണ്ട് വിക്കറ്റും വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.