...
Home News Kerala ജേർണലിസ്റ്റ് ആൻഡ് മീഡിയാ അസോസിയേഷൻ കാസർകോട് ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചു

ജേർണലിസ്റ്റ് ആൻഡ് മീഡിയാ അസോസിയേഷൻ കാസർകോട് ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചു

അസോസിയേഷൻ മാധ്യമ പ്രവർത്തനത്തിന് സൗകര്യപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും മാധ്യമപ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ജില്ലാ കമ്മറ്റി ശ്രമിക്കും.

241

പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ പ്രമുഖ സംഘടനയായ ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷന്റെ (ജെഎംഎ) കാസർകോട് ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചു. ഡിസംബർ 2ന് നടന്ന യോഗത്തിൽ കാസർകോട് ജില്ലാ പ്രസിഡന്റായി ദിനു പി. ഡി യെ (nalamidam.net) യും സെക്രട്ടറിയായി പുരുഷോത്തമ ഭട്ടി (samarasasudhi.com) നെയും, ട്രഷററായി റീജ രാജേഷി (RRD News) നെയും തിരഞ്ഞെടുത്തു.

പുതിയ ജില്ലാ കമ്മറ്റിയുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് മാധ്യമ പ്രവർത്തകരുടെ അവകാശങ്ങളുടെ സംരക്ഷണമാണെന്ന് ജില്ലാ പ്രസിഡന്റ് ദിനു പറഞ്ഞു. ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസോസിയേഷൻ മാധ്യമ പ്രവർത്തനത്തിന് സൗകര്യപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും മാധ്യമപ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ജില്ലാ കമ്മറ്റി ശ്രമിക്കും. മാധ്യമ സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും നേരെ ഉണ്ടാകുന്ന വെല്ലുവിളികളെ ജെ എം എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായി നേരിടുമെന്നും ദിനു പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.