ഷില്ലറുടെ വില്യം ടെൽ മലയാളത്തിൽ ‘ഗവർണറും തൊപ്പിയും’ ആയപ്പോൾ

മഹാകവി ഗെയ്ഥേ യ്ക്ക് കടുത്ത ആരാധനയായിരുന്നു ഷില്ലറോട്. അത് അതിരുകവിഞ്ഞപ്പോഴായിരിക്കണം ഷില്ലറുടെ തലയോട്ടി സെമിത്തേരിയിൽ നിന്നും കൊണ്ടുവന്ന് തന്റെ വീട്ടിൽ ഗെയ്ഥേ രഹസ്യമായി സൂക്ഷിച്ചത്.

| പികെ സുരേഷ് കുമാർ

ഷില്ലറുടെ വില്യം ടെൽ മലയാളത്തിൽ ഗവർണറും തൊപ്പിയും എന്ന പേരിൽ അരങ്ങിലെത്തുമ്പോൾ അതിന് ഫോർട്ട് കൊച്ചി കാർണിവലിൽ അനുമതി നിഷേധിച്ച് ഫോർട്ട് കൊച്ചി സബ് കളക്ടർ . ഭരണഘടനാ സ്ഥാപനത്തെ അതായത് കേരള ഗവർണ്ണറെ പരിഹസിക്കുന്നു എന്ന് പറഞ്ഞ് ബിജെപിക്കാർ നൽകിയ പരാതിയെ തുടർന്നാണ് സബ് കളക്ടർ അനുമതി നിഷേധിച്ചത്. കേരള ഗവർണ്ണർ പോയിട്ട് ഇന്ത്യയിലെ ഒരു ഗവർണ്ണറുമായി വിദൂര ബന്ധം പോലും നാടകത്തിനില്ല.. ഗവർണറും തൊപ്പിയും എന്ന പേരിൽ മാത്രമേ ഗവർണ്ണർ ഉളളൂ.

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിയെ ഭാരത യക്ഷി എന്ന് വിളിച്ച് തെരുവുകൾ പ്രക്ഷുബ്ദമായ നാട്ടിലാണ് ഒരു നാടകത്തിന്റെ ടൈറ്റിലിൽ ഗവർണ്ണർ എന്ന പേര് വന്നതിന്റെ പേരിൽ മോദിഫിക്കേഷൻ കാലത്ത് ബിജെപിക്കാർ ഉറഞ്ഞ് തുള്ളുന്നത്. ഗവർണ്ണറും തൊപ്പിയും എന്ന പേര് കണ്ടപാടെ അത് കേരള ഗവർണ്ണർക്ക് എതിരെയാണെന്ന് സംഘികൾ വിധിയെഴുതി. ലോകത്ത് പതിനായിരക്കണക്കിന് വേദികളിൽ അവതരിപ്പിക്കപ്പെട്ട നാടകത്തിനാണ് ഈ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കൊച്ചി കാർണിവൽ ഒരു പൊതു പരിപാടി ആയതിനാൽ അതിലെ ഒരു പരിപാടിയ്ക്ക് എതിരെ പരാതി വന്നപ്പോൾ സംഘർഷം ഒഴിവാക്കാൻ പരിപാടിയുടെ അനുമതി നിഷേധിച്ചു എന്നാണ് സബ് കളക്ടറുടെ ഓഫീസ് അറിയിച്ചത്.

” ഷില്ലറുടെ വില്യം ടെൽ മലയാളത്തിന്റെ ഗവർണറും തൊപ്പിയും ആകുമ്പോൾ ” ….. വീണ്ടും നാടക രാവരങ്ങുകൾ ഉണരുകയാണോ. കാലഗതിയിൽ വിരൽ തുമ്പിലെ യന്ത്ര സരസ്വതിക്കു കീഴടങ്ങി, നാടകം ഉൾപ്പടെയുള്ള ചില കലകൾ ഭൂതകാല മനസിന്റെ നിരാശ നിശ്വാസങ്ങളുടെ രുചി പാകം നോക്കുമ്പോഴാണ് ഭൂമിയിലേക്ക് കൊള്ളിയാൻ പതിക്കും പോലൊരു വെളിപാടായി കാപ്പിരി കൊട്ടകയുടെ ആദ്യ നാടകം ഗവർണറും തൊപ്പിയും കേട്ടത്. സംഘടിപ്പിച്ചതായിരുന്നു ആദ്യ അരങ്ങ്. ഹാൾ തിങ്ങി നിറഞ്ഞ നിശബ്ദതയിൽ. കാലങ്ങൾക്കു ശേഷം മനസിലെ
അരങ്ങ് മുന്നിൽ കണ്ടു.

സദസിന്റെ തിങ്ങി കൂട്ടക്കാഴ്ച ഇങ്ങനെ കാണുന്നതും നാളുകൾക്കു ശേഷമാണ്. പ്രശസ്ത ജർമൻ കവിയും നാടകകൃത്തും ചിന്തകനും ചരിത്രകാരനുമായ ഫ്രെഡറിക് ഷില്ലറുടെ
പ്രസിദ്ധ നാടകം വില്യം ടെൽ ആണ് സുരേഷ് കൂവപ്പാടം മലയാള സാക്ഷാത്ക്കാരം നടത്തിയ ഗവർണറും തൊപ്പിയും. സ്വിസ് നാടോടിക്കഥയെ ആസ്പദമാക്കി
പ്രോലിറ്റേറിയൻ പശ്ചാത്തലത്തിലാണ്ഷി ല്ലർ വില്യം ടെൽ രചിച്ചിരിക്കുന്നത്. കർഷക പ്രക്ഷോഭവും അധികാര തിമിർപ്പിനെതിരെ അവകാശ സ്വാതന്ത്ര്യത്തിനായുള്ള ഐതിഹാസിക കഥാപാത്രം വില്യം ടെല്ലിന്റേയും അനുബന്ധ സംഭവങ്ങളുടേയും ചേരുവയാണ് നാടകം.

സ്തോഭജനകമായ അന്തരീക്ഷം മുൾമുനയിൽ നിർത്തി നാടകത്തിന്റെ കേന്ദ്രീകൃത ഭാവത്തെ പിടിച്ചു നിരത്തിയിട്ടുണ്ട് നാടകം. നേര ദൈർഘ്യത്തിന് ഇടം കൊടുക്കാതെ ഇത്തരം നാടകങ്ങൾ ആവശ്യപ്പെടുന്ന സമയപരിധിയുടെ ഔചിത്യം സംവിധായകൻ ദീക്ഷിച്ചിട്ടുണ്ട്. ആദ്യ അരങ്ങ് എന്ന് തോന്നാത്ത വിധം അഭിനേതാക്കാൾ മെയ്യും മനസും സമർപ്പിച്ചതായി തോന്നി. ചലനത്തിലേയും സംഭാഷണത്തിലേയും ചടുലതയും സന്ദർഭ ഗൗരവം തികഞ്ഞ ദീപവിതാനവും പശ്ചാത്തല സംഗീതവും നാടക ശരീരത്തിന് കാവലാകുന്നുണ്ട്. നാടോടിത്തത്തിൽ നിന്നുമിറങ്ങിയും പ്രമേയ പരിസരത്തിന്റെ യാഥാർഥ്യവും ഒരു പോലെ ഗംഭീരമാക്കിയതാണ് നാടകത്തിന്റെ മേക്കപ്പും വസ്ത്രാലങ്കാരവും. അത് സുധീർ ശാസ്ത്രിയുടെ കൈയിൽ ഭദ്രമാണ്.

പ്രധാന കഥാപാത്രങ്ങളിലൊന്നായ അമ്മയുടെ വസ്ത്രധാരണം അതി ഗംഭീരം. ലോക പ്രശസ്ത ജർമൻ നാടകകൃത്തായ ബ്രഹ്തിന്റെ കോക്കേഷ്യൻ ചോക്ക് സർക്കിളിലെ (കണ്ടിട്ടില്ലെങ്കിലും നാടകം വായിച്ചും ചിത്ര പരിചയത്താലും ) പ്രധാന സ്ത്രീ കഥാപാത്രത്തിന്റെ വസ്ത്രധാരണ രീതിയും നിറവും പോലും സമാനമാണ്. അക്കാലത്തെ വസ്ത്ര പാരമ്പര്യത്തെയാണ് പരാമർശിച്ചത്. ആദ്യ അരങ്ങിന്റെ കൈകുറ്റപ്പാടുകൾ തെരയുന്നതിനു പകരം നാടക സമർപ്പണത്തെ അംഗീകരിക്കുകയാണ് വേണ്ടത്. ഷില്ലറുടെ നാടകം രണ്ട് നൂറ്റാണ്ടിനിടയിൽ ലോകത്തിലെ മുന്തിയ അരങ്ങുകളിൽ അനേകം തവണ നിറവേറിയിട്ടുണ്ട്. ഇപ്പഴും അരങ്ങേറുന്നുണ്ടാകണം വില്യം ടെൽ എന്ന പേരിൽ മൂന്ന് സിനിമകളും ഇറങ്ങിയിട്ടുണ്ട്. നാടകം അച്ചടിച്ച് ദിവസങ്ങൾക്കുള്ളിൽ
പതിനായിരത്തിനടുത്ത് പുസ്തകങ്ങളാണ് വിറ്റുപോയത്.

ഷില്ലറുടെ പ്രോലിറ്റേറിയൻ എഴുത്തു പശ്ചാത്തലവും നിഷേധ സൗന്ദര്യവും കാറൽ മാർക്സിനെ വല്ലാതെ ആകർഷിച്ചിരുന്നു. മഹാകവി ഗെയ്ഥേ യ്ക്ക് കടുത്ത ആരാധനയായിരുന്നു ഷില്ലറോട്. അത് അതിരുകവിഞ്ഞപ്പോഴായിരിക്കണം ഷില്ലറുടെ തലയോട്ടി സെമിത്തേരിയിൽ നിന്നും കൊണ്ടുവന്ന് തന്റെ വീട്ടിൽ ഗെയ്ഥേ രഹസ്യമായി സൂക്ഷിച്ചത്. പറയാമെങ്കിൽ ഗവർണറും തൊപ്പിയും ബ്രഹ്തിന്റെ തിയറ്റർ സങ്കൽപ്പമായ തിയറ്റർ ഓഫ് ഏലിനേഷനുമായി വിദൂരമല്ലാത്ത സൗഹൃദ അടുപ്പമുണ്ട്. നാടകത്തെ നാടകമായി കണ്ടു കൊണ്ട്കൊട്ടക വിട്ട ശേഷം സമയാസമയങ്ങളിൽ നാടകം ഹോണ്ട് ചെയ്യുന്ന അവസ്ഥ.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...