ഷില്ലറുടെ വില്യം ടെൽ മലയാളത്തിൽ ‘ഗവർണറും തൊപ്പിയും’ ആയപ്പോൾ

മഹാകവി ഗെയ്ഥേ യ്ക്ക് കടുത്ത ആരാധനയായിരുന്നു ഷില്ലറോട്. അത് അതിരുകവിഞ്ഞപ്പോഴായിരിക്കണം ഷില്ലറുടെ തലയോട്ടി സെമിത്തേരിയിൽ നിന്നും കൊണ്ടുവന്ന് തന്റെ വീട്ടിൽ ഗെയ്ഥേ രഹസ്യമായി സൂക്ഷിച്ചത്.

| പികെ സുരേഷ് കുമാർ

ഷില്ലറുടെ വില്യം ടെൽ മലയാളത്തിൽ ഗവർണറും തൊപ്പിയും എന്ന പേരിൽ അരങ്ങിലെത്തുമ്പോൾ അതിന് ഫോർട്ട് കൊച്ചി കാർണിവലിൽ അനുമതി നിഷേധിച്ച് ഫോർട്ട് കൊച്ചി സബ് കളക്ടർ . ഭരണഘടനാ സ്ഥാപനത്തെ അതായത് കേരള ഗവർണ്ണറെ പരിഹസിക്കുന്നു എന്ന് പറഞ്ഞ് ബിജെപിക്കാർ നൽകിയ പരാതിയെ തുടർന്നാണ് സബ് കളക്ടർ അനുമതി നിഷേധിച്ചത്. കേരള ഗവർണ്ണർ പോയിട്ട് ഇന്ത്യയിലെ ഒരു ഗവർണ്ണറുമായി വിദൂര ബന്ധം പോലും നാടകത്തിനില്ല.. ഗവർണറും തൊപ്പിയും എന്ന പേരിൽ മാത്രമേ ഗവർണ്ണർ ഉളളൂ.

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിയെ ഭാരത യക്ഷി എന്ന് വിളിച്ച് തെരുവുകൾ പ്രക്ഷുബ്ദമായ നാട്ടിലാണ് ഒരു നാടകത്തിന്റെ ടൈറ്റിലിൽ ഗവർണ്ണർ എന്ന പേര് വന്നതിന്റെ പേരിൽ മോദിഫിക്കേഷൻ കാലത്ത് ബിജെപിക്കാർ ഉറഞ്ഞ് തുള്ളുന്നത്. ഗവർണ്ണറും തൊപ്പിയും എന്ന പേര് കണ്ടപാടെ അത് കേരള ഗവർണ്ണർക്ക് എതിരെയാണെന്ന് സംഘികൾ വിധിയെഴുതി. ലോകത്ത് പതിനായിരക്കണക്കിന് വേദികളിൽ അവതരിപ്പിക്കപ്പെട്ട നാടകത്തിനാണ് ഈ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കൊച്ചി കാർണിവൽ ഒരു പൊതു പരിപാടി ആയതിനാൽ അതിലെ ഒരു പരിപാടിയ്ക്ക് എതിരെ പരാതി വന്നപ്പോൾ സംഘർഷം ഒഴിവാക്കാൻ പരിപാടിയുടെ അനുമതി നിഷേധിച്ചു എന്നാണ് സബ് കളക്ടറുടെ ഓഫീസ് അറിയിച്ചത്.

” ഷില്ലറുടെ വില്യം ടെൽ മലയാളത്തിന്റെ ഗവർണറും തൊപ്പിയും ആകുമ്പോൾ ” ….. വീണ്ടും നാടക രാവരങ്ങുകൾ ഉണരുകയാണോ. കാലഗതിയിൽ വിരൽ തുമ്പിലെ യന്ത്ര സരസ്വതിക്കു കീഴടങ്ങി, നാടകം ഉൾപ്പടെയുള്ള ചില കലകൾ ഭൂതകാല മനസിന്റെ നിരാശ നിശ്വാസങ്ങളുടെ രുചി പാകം നോക്കുമ്പോഴാണ് ഭൂമിയിലേക്ക് കൊള്ളിയാൻ പതിക്കും പോലൊരു വെളിപാടായി കാപ്പിരി കൊട്ടകയുടെ ആദ്യ നാടകം ഗവർണറും തൊപ്പിയും കേട്ടത്. സംഘടിപ്പിച്ചതായിരുന്നു ആദ്യ അരങ്ങ്. ഹാൾ തിങ്ങി നിറഞ്ഞ നിശബ്ദതയിൽ. കാലങ്ങൾക്കു ശേഷം മനസിലെ
അരങ്ങ് മുന്നിൽ കണ്ടു.

സദസിന്റെ തിങ്ങി കൂട്ടക്കാഴ്ച ഇങ്ങനെ കാണുന്നതും നാളുകൾക്കു ശേഷമാണ്. പ്രശസ്ത ജർമൻ കവിയും നാടകകൃത്തും ചിന്തകനും ചരിത്രകാരനുമായ ഫ്രെഡറിക് ഷില്ലറുടെ
പ്രസിദ്ധ നാടകം വില്യം ടെൽ ആണ് സുരേഷ് കൂവപ്പാടം മലയാള സാക്ഷാത്ക്കാരം നടത്തിയ ഗവർണറും തൊപ്പിയും. സ്വിസ് നാടോടിക്കഥയെ ആസ്പദമാക്കി
പ്രോലിറ്റേറിയൻ പശ്ചാത്തലത്തിലാണ്ഷി ല്ലർ വില്യം ടെൽ രചിച്ചിരിക്കുന്നത്. കർഷക പ്രക്ഷോഭവും അധികാര തിമിർപ്പിനെതിരെ അവകാശ സ്വാതന്ത്ര്യത്തിനായുള്ള ഐതിഹാസിക കഥാപാത്രം വില്യം ടെല്ലിന്റേയും അനുബന്ധ സംഭവങ്ങളുടേയും ചേരുവയാണ് നാടകം.

സ്തോഭജനകമായ അന്തരീക്ഷം മുൾമുനയിൽ നിർത്തി നാടകത്തിന്റെ കേന്ദ്രീകൃത ഭാവത്തെ പിടിച്ചു നിരത്തിയിട്ടുണ്ട് നാടകം. നേര ദൈർഘ്യത്തിന് ഇടം കൊടുക്കാതെ ഇത്തരം നാടകങ്ങൾ ആവശ്യപ്പെടുന്ന സമയപരിധിയുടെ ഔചിത്യം സംവിധായകൻ ദീക്ഷിച്ചിട്ടുണ്ട്. ആദ്യ അരങ്ങ് എന്ന് തോന്നാത്ത വിധം അഭിനേതാക്കാൾ മെയ്യും മനസും സമർപ്പിച്ചതായി തോന്നി. ചലനത്തിലേയും സംഭാഷണത്തിലേയും ചടുലതയും സന്ദർഭ ഗൗരവം തികഞ്ഞ ദീപവിതാനവും പശ്ചാത്തല സംഗീതവും നാടക ശരീരത്തിന് കാവലാകുന്നുണ്ട്. നാടോടിത്തത്തിൽ നിന്നുമിറങ്ങിയും പ്രമേയ പരിസരത്തിന്റെ യാഥാർഥ്യവും ഒരു പോലെ ഗംഭീരമാക്കിയതാണ് നാടകത്തിന്റെ മേക്കപ്പും വസ്ത്രാലങ്കാരവും. അത് സുധീർ ശാസ്ത്രിയുടെ കൈയിൽ ഭദ്രമാണ്.

പ്രധാന കഥാപാത്രങ്ങളിലൊന്നായ അമ്മയുടെ വസ്ത്രധാരണം അതി ഗംഭീരം. ലോക പ്രശസ്ത ജർമൻ നാടകകൃത്തായ ബ്രഹ്തിന്റെ കോക്കേഷ്യൻ ചോക്ക് സർക്കിളിലെ (കണ്ടിട്ടില്ലെങ്കിലും നാടകം വായിച്ചും ചിത്ര പരിചയത്താലും ) പ്രധാന സ്ത്രീ കഥാപാത്രത്തിന്റെ വസ്ത്രധാരണ രീതിയും നിറവും പോലും സമാനമാണ്. അക്കാലത്തെ വസ്ത്ര പാരമ്പര്യത്തെയാണ് പരാമർശിച്ചത്. ആദ്യ അരങ്ങിന്റെ കൈകുറ്റപ്പാടുകൾ തെരയുന്നതിനു പകരം നാടക സമർപ്പണത്തെ അംഗീകരിക്കുകയാണ് വേണ്ടത്. ഷില്ലറുടെ നാടകം രണ്ട് നൂറ്റാണ്ടിനിടയിൽ ലോകത്തിലെ മുന്തിയ അരങ്ങുകളിൽ അനേകം തവണ നിറവേറിയിട്ടുണ്ട്. ഇപ്പഴും അരങ്ങേറുന്നുണ്ടാകണം വില്യം ടെൽ എന്ന പേരിൽ മൂന്ന് സിനിമകളും ഇറങ്ങിയിട്ടുണ്ട്. നാടകം അച്ചടിച്ച് ദിവസങ്ങൾക്കുള്ളിൽ
പതിനായിരത്തിനടുത്ത് പുസ്തകങ്ങളാണ് വിറ്റുപോയത്.

ഷില്ലറുടെ പ്രോലിറ്റേറിയൻ എഴുത്തു പശ്ചാത്തലവും നിഷേധ സൗന്ദര്യവും കാറൽ മാർക്സിനെ വല്ലാതെ ആകർഷിച്ചിരുന്നു. മഹാകവി ഗെയ്ഥേ യ്ക്ക് കടുത്ത ആരാധനയായിരുന്നു ഷില്ലറോട്. അത് അതിരുകവിഞ്ഞപ്പോഴായിരിക്കണം ഷില്ലറുടെ തലയോട്ടി സെമിത്തേരിയിൽ നിന്നും കൊണ്ടുവന്ന് തന്റെ വീട്ടിൽ ഗെയ്ഥേ രഹസ്യമായി സൂക്ഷിച്ചത്. പറയാമെങ്കിൽ ഗവർണറും തൊപ്പിയും ബ്രഹ്തിന്റെ തിയറ്റർ സങ്കൽപ്പമായ തിയറ്റർ ഓഫ് ഏലിനേഷനുമായി വിദൂരമല്ലാത്ത സൗഹൃദ അടുപ്പമുണ്ട്. നാടകത്തെ നാടകമായി കണ്ടു കൊണ്ട്കൊട്ടക വിട്ട ശേഷം സമയാസമയങ്ങളിൽ നാടകം ഹോണ്ട് ചെയ്യുന്ന അവസ്ഥ.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

പഞ്ചാബിൽ അടുത്ത സർക്കാർ എൻഡിഎയുടേത്; എഎപിക്കും കോൺഗ്രസിനും എതിരെ അമിത് ഷാ

ന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ്, ആം ആദ്മി പാർട്ടി (എഎപി) ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്കെതിരെ...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

പഞ്ചാബിൽ അടുത്ത സർക്കാർ എൻഡിഎയുടേത്; എഎപിക്കും കോൺഗ്രസിനും എതിരെ അമിത് ഷാ

ന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ്, ആം ആദ്മി...

ഡി- കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായുള്ള ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച യുഎൻ റിപ്പോർട്ട്; ശക്തമായ എതിർപ്പുമായി ഇന്ത്യ

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഡി-കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച...

ഇസ്രായേലിൽ നിർണായക തിരഞ്ഞെടുപ്പ് പോരാട്ടം; നെതന്യാഹുവിന്റെ ഭാവി നിർണയിക്കുന്നത് 61 സീറ്റുകൾ

ജറുസലേം: ഇസ്രായേലിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വീണ്ടും ചൂടുപിടിക്കുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധികാരത്തുടർച്ചയും പ്രതിപക്ഷത്തിന്റെ തിരിച്ചുവരവുമാണ് തിരഞ്ഞെടുപ്പിലെ പ്രധാന...

‘യൂറോപ്പിൽ പ്രതിഷേധങ്ങളും സംഘർഷങ്ങളും’; ഭരണമാറ്റ ഗൂഢാലോചന വാദവും ചർച്ചയിൽ

യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധിയും ഭരണകൂടങ്ങൾക്കെതിരായ ജനരോഷവും പ്രതിഷേധങ്ങൾക്ക് വഴിവെക്കുന്നതായി റിപ്പോർട്ടുകൾ. പണപ്പെരുപ്പം, തൊഴിലില്ലായ്മ, അഴിമതി, പൊതുസേവനങ്ങളുടെ...

‘ആരോഗ്യ ടാസ്‌ക് ഫോഴ്‌സ്’: 1000 കോടി സ്വകാര്യ നിക്ഷേപത്തിന് നീക്കം, ഹെൽത്ത് പാസ്‌പോർട്ടിലും ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ സമഗ്ര മാറ്റങ്ങൾ ലക്ഷ്യമിട്ട് രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ ആദ്യ യോഗത്തിൽ സ്വകാര്യ മൂലധന...

‘എസ്എംഎ രോഗികൾക്കുള്ള മരുന്ന് മാറ്റം’: തീരുമാനം ഈ സർക്കാരിന്റെ കാലത്തെന്ന് രേഖകൾ

തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികൾക്ക് നൽകുന്ന മരുന്ന് മാറ്റാനുള്ള തീരുമാനം മുൻ സർക്കാരിന്റെ കാലത്തേതാണെന്ന...

ഇന്ത്യയിൽ പ്രതിഷേധക്കാർക്ക് എതിരായ ‘അമിത ബലപ്രയോഗം അവസാനിപ്പിക്കണം’; മോദി സർക്കാരിനോട് യുഎൻ വിദഗ്ധർ

ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിപക്ഷ പാർട്ടികളുടെയും വിദ്യാർത്ഥി സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരായ അമിത ബലപ്രയോഗം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിനോട്...

ഇന്ത്യ സൂപ്പർ പവർ! വെനിസ്വേലൻ എണ്ണയിൽ റിലയൻസുമായി സഹകരണത്തിന് യുഎസ്; വ്യാപാര കരാറിലും നിർണായക നീക്കം

മുംബൈ: ആഗോള എണ്ണ ശുദ്ധീകരണ രംഗത്ത് ഇന്ത്യയ്ക്കുള്ള നിർണായക സ്ഥാനം എടുത്തുപറഞ്ഞ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ....