ബോളിവുഡ് ബിജെപിയുടെ കയ്യിൽ; ഉദ്ദേശം ഹിന്ദുത്വ ആശയ പ്രചരണം

കശ്മീർ ഫയൽസ് പോലെയുള്ള സിനിമകൾക്ക് വലിയ ആനുകൂല്യങ്ങളായിരുന്നു ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ സർക്കാരുകൾ ചെയ്തുകൊടുത്തിരുന്നത്.

സിനിമകളെ പ്രചാരണ ആയുധമാക്കുന്ന രീതിക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ജൂത വിരുദ്ധത പടർത്താൻ ഹിറ്റ്ലർ ജർമനിയിൽ സിനിമയെ ഉപയോഗിച്ചിരുന്നു. വർത്തമാനകാല ഇന്ത്യയിൽ സിനിമയെ ഹിന്ദുത്വ ആശയം പ്രചരിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. സിനിമകളിൽ രാഷ്ട്രീയം പറയുന്നത് വലിയ കുഴപ്പമുള്ള കാര്യമല്ല. എന്നാൽ ചില പ്രത്യേക അജണ്ടകൾ അതിലൂടെ ഒളിച്ചുകടത്തുന്നതാണ് പ്രശ്നം. ഇപ്പോൾ അത് ഒളിക്കാതെ പരസ്യമായി നടത്തുകയും ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ബിജെപിയോളം കൃത്യമായി ഈ സംവിധാനം ഉപയോഗിക്കുന്ന പാർട്ടി മറ്റൊന്നുണ്ടോയെന്നത് സംശയമാണ്.

ബോളിവുഡ് സിനിമകളാണ് ബിജെപിയുടെ ആയുധങ്ങളിൽ പ്രധാനം. 2014ന് ശേഷമുള്ള ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ കാലത്ത് ബോളിവുഡിൽനിന്നിറങ്ങുന്ന സിനിമകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ‘ഉറി: ദി സർജിക്കൽ സ്‌ട്രൈക്ക്,’ ‘ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ’ എന്നീ രണ്ടുസിനിമകളായിരുന്നു വോട്ടിങ്ങിനോടടുപ്പിച്ച് പുറത്തിറങ്ങിയത്. ബിജെപിക്ക് വേണ്ടിയിരുന്ന മനോഭാവമായിരുന്നു രണ്ടിലൂടെയും ഉണ്ടാക്കിയെടുത്തത്.

അതിനുശേഷം ഇങ്ങോട്ട് ഓരോ സമയത്തും ബിജെപി ബോളിവുഡ് സിനിമകളെ വളരെ കൃത്യമായി ഉപയോഗിച്ചുപോരുന്നുണ്ട്. ‘ദ കശ്മീർ ഫയൽസ്’, ‘ദ കേരള സ്റ്റോറി’ ഉൾപ്പെടെയുള്ളവ ചില ഉദാഹരണങ്ങൾ മാത്രം. 2024ലേക്ക് എത്തുമ്പോൾ ഹിന്ദുത്വ വാദിയായ സവർക്കറുടെ ബയോപിക് തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഗുജറാത്ത് കലാപത്തിന് കാരണമായെന്ന് പറയപ്പെടുന്ന ഗോധ്ര ട്രെയിൻ തീവെപ്പി ആസ്പദമാക്കിയുള്ള ‘ആക്സിഡന്റ് ഓർ കോൺസ്പിറസി: ഗോധ്ര’, ‘ദി സബർമതി’ റിപ്പോർട്ട് എന്നിങ്ങനെയുള്ള ചിത്രങ്ങൾ റിലീസിനും ഒരുങ്ങുകയാണ്.

മറ്റൊന്ന് മുസ്ലിങ്ങൾ കാരണം പലായനം ചെയ്യേണ്ടി വരുന്ന ഹിന്ദുക്കളുടെ അവസ്ഥ പ്രമേയമാക്കിയ ‘ആഖിർ പലായൻ കബ് തക്’ എന്ന ചിത്രമാണ്. ഇവയുടെ എല്ലാം സ്വഭാവം മുസ്ലിങ്ങളെ അപരവത്കരിക്കുകയും തീവ്രദേശീയത ആളിക്കത്തിക്കുകയും ചെയ്ത് ഹിന്ദുത്വ ആശയങ്ങൾക്ക് ശക്തിപകരുകയെന്നതാണ്.

സ്വതന്ത്ര ഇന്ത്യയിലെ കറുത്തദിനങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന അടിയന്തരാവസ്ഥകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ‘എമര്‍ജന്‍സി’യാണ് പട്ടികയിലെ മറ്റൊന്ന്. നടി കങ്കണ റാവുത്താണ് കഥയും സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്നത്. റസാക്കര്‍’ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നു. ‘റസാക്കര്‍ – ദ സൈലന്റ് ജീനോസൈഡ് ഓഫ് ഹൈദരാബാദ്’ എന്ന ചിത്രം ഹിന്ദുക്കളെ വംശഹത്യ നടത്താന്‍ നിസാമിന്റെ സൈനികരുടെ കഥയാണന്ന വിശേഷണത്തോടെയാണ് എത്തുന്നത്.

കശ്മീർ ഫയൽസ് പോലെയുള്ള സിനിമകൾക്ക് വലിയ ആനുകൂല്യങ്ങളായിരുന്നു ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ സർക്കാരുകൾ ചെയ്തുകൊടുത്തിരുന്നത്. സർക്കാർ ഓഫീസുകൾക്ക് സിനിമയുടെ റിലീസ് ദിവസം അവധി നൽകുക, നികുതി ഇളവ് പ്രഖ്യാപിക്കുക എന്നിങ്ങനെ നീളുന്നു ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നല്‍കിയ ആനുകൂല്യങ്ങളുടെ പട്ടിക.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...