യുവജനോത്സവ മാഫിയ ജീവനെടുക്കുമ്പോൾ; ഷാജി മാഷെ കൊന്നതാര്?

ഒരു രാത്രി മുഴുവൻ 2500-3000 രൂപക്ക് വിധി നിർണ്ണയം നടത്താൻ യാതൊരു യോഗ്യതയും ഇല്ലാത്ത ആളുകളെ പിടിച്ചിരുത്തലാണ് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ വരെ നടന്നിട്ടുള്ളത്.

| ശ്രീജിത്ത്‌ പൊയിൽക്കാവ്

കേരള സർവ്വകലാശാല യുവജനോത്സവത്തിൽ കോഴവാങ്ങി എന്ന് ആരോപിച്ച നൃത്ത അധ്യാപകൻ പി.എൻ ഷാജി ആത്മഹത്യ ചെയ്തു എന്ന വാർത്ത ഞെട്ടിട്ടുക്കുന്നതാണ്. കണ്ണൂർ യൂണിവേഴ്സിറ്റി,കാലിക്കറ്റ് യൂണിവേഴ്സിറ്റി കലോത്സവങ്ങൾ ഒഴികെ കേരളത്തിലെ മറ്റ് മിക്ക യൂണിവേഴ്സിറ്റി കലോത്സവങ്ങളും കുത്തഴിഞ്ഞ രീതിയിലാണ് നടക്കാറ്. പ്രത്യേകിച്ച് വിധിനിർണ്ണയം. വിധി നിർണ്ണയത്തിനായി തിരുവന്തപുരത്ത് വലിയൊരു ലോബി തന്നെ പ്രവർത്തിക്കുന്നും ഉണ്ട്.

ആര് വിധി കർത്താവാവണം എന്നതിനെ കുറിച്ച് യാതൊരു തരം മാർഗ്ഗ നിർദ്ദേശവും ഇത് വരെ സർക്കാർ തരത്തിൽ ഉണ്ടായിട്ടില്ല. ഒരു രാത്രി മുഴുവൻ 2500-3000 രൂപക്ക് വിധി നിർണ്ണയം നടത്താൻ യാതൊരു യോഗ്യതയും ഇല്ലാത്ത ആളുകളെ പിടിച്ചിരുത്തലാണ് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ വരെ നടന്നിട്ടുള്ളത്.

നാടകം ഒരിക്കൽ പോലും കാണാത്തവരെ നാടക വിധി കർത്താവായും, ഭരതനാട്യം പഠിച്ചവരെ മാർഗ്ഗം കളിയുടെ വിധി കർത്താവായും – മിമിക്രിക്കാരെ മോണോ ആക്ട് വിധി കർത്താവായും പലയിടത്തും കണ്ടിട്ടുണ്ട്. വിധി നിർണ്ണയം മൊത്തത്തിൽ കരാറ് നൽകി ഏറ്റെടുത്ത് കമ്മീഷനടിക്കുന്ന ജഡ്ജ്മെൻ്റ് കരാറുകാരും-പരിശീലകരും-വിധി കർത്താക്കളും തമ്മിൽ ഒരു അവിശുദ്ധ കൂട്ട് കെട്ട് നില നിൽക്കുന്നത് വിധി കർത്താക്കളുടെ യോഗ്യത സംബന്ധിച്ച സർക്കാർ രൂപരേഖ ഇല്ലാത്തത് കൊണ്ട് തന്നെയാണ്.

ഷാജി മാഷ് തൻ്റെ ആന്മഹത്യ കുറിപ്പിൽ തന്നെ ആരോ കുടുക്കിയിരിക്കുന്നു എന്നാണ് എഴുതിയിരിക്കുന്നത് എന്ന് വാർത്തകളിൽ കണ്ടു. തീർച്ചയായും തിരുവന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉന്നത ബന്ധമുള്ള പലർക്കും ഈ കുറ്റകൃത്യത്തിൽ പങ്കുണ്ടാവും.കൈക്കൂലി വാങ്ങിയവരും അതിൽ ഇടനില നിന്നവരും മറുപടി പറഞ്ഞേ പറ്റൂ.കൃത്യമായ അന്വേഷണത്തിൽ അത് പോലീസ് പറഞ്ഞുണ്ടത്തട്ടെ. എന്തായാലും ഇനിയെങ്കിലും ഷാജി മാഷുമാർ ഉണ്ടാവാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം കുറ്റവാളി, കൊള്ളയടിക്കുന്നയാള്‍, അഴിമതി നടത്തുന്നയാള്‍ എന്ന് തള്ളിക്കളഞ്ഞവരെ പിന്തുണക്കാന്‍ ഇല്ലെന്നാണ് ഇടതുപക്ഷത്തിൻ്റെ മറുപടി. ബംഗാളിലെ പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ഥി സംഘടനകളും എന്‍ജിഒകളും ബിജെപിക്കെതിരെ ഒന്നിക്കണം എന്നായിരുന്നു മമതയുടെ ആഹ്വാനം. ദേശീയ പാര്‍ട്ടികളും ഇടതുപക്ഷക്കാരും തീവ്ര ഇടതുപക്ഷക്കാരും...

Keep exploring...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

More News

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...

എല്ലാ രാത്രിയിലും ഇടിയും മിന്നലും ഉള്ള ലോകത്തിലെ ഒരേയൊരു സ്ഥലം അറിയാം

ലോകത്ത് എല്ലാ രാത്രിയും തുടർച്ചയായി മിന്നൽ സംഭവിക്കുന്ന ഏകദേശം ഒരേയൊരു പ്രദേശമായി കണക്കാക്കപ്പെടുന്നത് വെനിസ്വേലയിലെ മരകൈബോ തടാകമാണ്. നാസ...

അമ്മയാകുന്നത് അമേരിക്കയിൽ ചെലവേറിയത് ആകുന്നത് എന്തുകൊണ്ടാണ്?

അമേരിക്കൻ ഐക്യനാടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക്, ഒരു അമ്മയാകുക എന്നത് അസാധാരണമായ ഒരു വിലയാണ്. ഗർഭാവസ്ഥയുടെ ആദ്യഘട്ടങ്ങൾ മുതൽ പ്രസവം വരെയും...

മഴ എത്തും നേരത്തെ; ജൂൺ ഒന്നിന് കേരള തീരത്ത് കാലവർഷം എത്തും, ഓസ്ട്രേലിയയിൽ നിന്ന് ശുഭസൂചനകൾ

ഇന്ത്യയിൽ ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം (മൺസൂൺ) കൃത്യസമയത്ത് തന്നെ എത്തുമെന്ന സൂചനയുമായി കാലാവസ്ഥാ നിരീക്ഷകർ രംഗത്തെത്തി. ലഭ്യമായ...

കരീബിയൻ ക്രൂയിസ് കപ്പലിൽ നോറോ വൈറസ് പൊട്ടിപ്പുറപ്പെട്ടു; 115 പേർക്ക് അസുഖം

ആഡംബര ക്രൂയിസ് കപ്പലായ കരീബിയൻ പ്രിൻസസിൽ നൊറോ വൈറസ് പടർന്നതിനെ തുടർന്ന് നൂറിലധികം പേർക്ക് അസുഖം ബാധിച്ചു. യുഎസ്...