14 March 2026

ഇനി മുതൽ അക്കൗണ്ട് വേണ്ട; കാര്യങ്ങൾ നേരിട്ട് ചാറ്റ് ജിപിടിയോട് ചോദിക്കാം

ചാറ്റ് ജിപിടി വിദഗ്ധര്ക്ക് പ്രതിവര്‍ഷം 185,000 ഡോളര്‍ (ഏകദേശം 1.5 കോടി രൂപ) വരെ പ്രതിഫലം നല്‍കാന്‍ ലിങ്ക്ഡ്ഇന്നിലെ കമ്പനികള്‍ തയ്യാറാണെന്ന് അടുത്തിടെ പുറത്തുവന്ന ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് പറയുന്നുണ്ട്.

കാര്യങ്ങൾ അറിയാൻ ഗൂഗിളിനോട്‌ ചോദിച്ചാൽ മതിയെന്ന് പറയുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ എഐയുടെ കാലമാണ്. എഐയിലെ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിയോടാണ് ഇപ്പോൾ എല്ലാവരും കാര്യങ്ങൾ ചോദിക്കുന്നത്. ഏറ്റവും ജനപ്രിയമായ എഐ ചാറ്റ്‌ബോട്ടുകളിലൊന്നാണ് ചാറ്റ് ജിപിടി. ഇതുവരെ ഓപ്പണ്‍ എഐ അക്കൗണ്ടുള്ളവര്‍ക്ക് മാത്രമേ ചാറ്റ് ജിപിടി ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ അതിന്റെ ആവശ്യമില്ല. കമ്പനി തന്നെയാണ് പുതിയ അപ്‌ഡേഷനെക്കുറിച്ച് അറിയിച്ചിരിക്കുന്നത്.

ചാറ്റ് ജിപിടിയുമായി നടത്തുന്ന ചാറ്റുകള്‍ ഭാഷാ മോഡലിന്റെ വികസനത്തിനായി ഉപയോഗിക്കുമെന്നും കമ്പനി ബ്ലോഗ് പോസ്റ്റില്‍ പറയുന്നുണ്ട്. ചാറ്റ് ഇതിന് ഉപയോഗിക്കുന്നത് ഇഷ്ടമല്ലെങ്കില്‍ അത് ഓഫ് ചെയ്യാനും സൗകര്യമുണ്ട്. ലോഗിന്‍ ചെയ്യാതെ ചാറ്റ് ജിപിടിയോട് എന്ത് വേണമെങ്കിലും സംസാരിക്കാനാകും. എന്നാലത് സൂക്ഷിച്ചു വയ്ക്കണമെങ്കില്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യേണ്ടതുണ്ട്. ഇതിന് പുറമെ ശബ്ദത്തില്‍ മറുപടി ലഭിക്കണമെങ്കിലും മറുപടികള്‍ മറ്റുള്ളവരുമായി പങ്കു വയ്ക്കണമെങ്കിലും അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യണം.

ഡാല്‍-ഇ 3 പോലുള്ള ഓപ്പണ്‍ എഐ ഉല്പന്നങ്ങളും ചാറ്റ് ജിപിടിയുടെ പെയ്ഡ് പതിപ്പും ഉപയോഗിക്കാനും അക്കൗണ്ട് വേണം. കൂടാതെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിച്ചതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ ‘കസ്റ്റമൈസ്ഡ് ഇന്‍സ്ട്രക്ഷന്‍സ്’ എന്ന പേരില്‍ പുതിയൊരു ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാവി ആശയ വിനിമയങ്ങള്‍ക്ക് ഉപയോഗിക്കാനാവും വിധം ചാറ്റ് ജിപിടിയോട് സംസാരിക്കാനാകുന്ന സൗകര്യമാണിത്. ചാറ്റ് ജിപിടി പ്ലസ് ബീറ്റാ ഉപഭോക്താക്കള്‍ക്കാണ് നിലവില്‍ ഈ ഫീച്ചര്‍ ലഭിക്കുക.

ചാറ്റ്ജിപിടി ഒരുപാട് സാധ്യതകള്‍ തുറന്നിടുന്നുണ്ട്. ചാറ്റ് ജിപിടി വിദഗ്ധര്ക്ക് പ്രതിവര്‍ഷം 185,000 ഡോളര്‍ (ഏകദേശം 1.5 കോടി രൂപ) വരെ പ്രതിഫലം നല്‍കാന്‍ ലിങ്ക്ഡ്ഇന്നിലെ കമ്പനികള്‍ തയ്യാറാണെന്ന് അടുത്തിടെ പുറത്തുവന്ന ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് പറയുന്നുണ്ട്.

യുഎസ് ആസ്ഥാനമായുള്ള എച്ച്ആര്‍ കമ്പനിയായ സ്‌ക്രാച്ച് ജീവനക്കാരെ തേടുന്നത് അതിനുദാഹരണമാണ്. എഐ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല. അടുത്തിടെ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ആന്ത്രോപിക് എന്ന എഐ സ്റ്റാര്‍ട്ടപ്പ് എഐ പ്രോംപ്റ്റ് എഞ്ചിനീയറിംഗ് റോളുകള്‍ പരീക്ഷിച്ചിരുന്നത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

Share

More Stories

സോനം വാങ്ചുക്കിൻ്റെ തടങ്കൽ ആഭ്യന്തര മന്ത്രാലയം അടിയന്തര പ്രാബല്യത്തോടെ പിൻവലിച്ചു

0
പരിസ്ഥിതി പ്രവർത്തകയും വിദ്യാഭ്യാസ പരിഷ്‌കർത്താവുമായ സോനം വാങ്ചുക്കിൻ്റെ തടങ്കൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടനടി പിൻവലിച്ചു. ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് സർക്കാർ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വിവരങ്ങൾ പറയുന്നു....

ഇന്ത്യയിലെ വ്യാജ വാർത്താ പ്രതിസന്ധിക്ക് എഐ ദുരുപയോഗം ഇന്ധനമാകുന്നു

0
ആശയ വിനിമയ മാർഗങ്ങൾ വളരുന്നതിന് അനുസരിച്ച്, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും വളരുന്നു. തെറ്റായ വിവരങ്ങൾ തടയുന്നതിന് നിയമങ്ങൾ നിലവിലുണ്ടെങ്കിലും, രാജ്യത്ത് വ്യാജ വാർത്തകളുടെ സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. കൃത്രിമബുദ്ധിയുടെ ഉപയോഗം വ്യാപിക്കുന്നതോടെ ഈ പ്രശ്‌നം കൂടുതൽ...

ബാഗ്‌ദാദിലെ യുഎസ് എംബസിയിൽ ഡ്രോൺ, മിസൈൽ ചാവേർ ആക്രമണം

0
യുഎസ് എംബസിയിലെ 'റഡാർ സംവിധാനം' ലക്ഷ്യമിടാൻ ബാഗ്‌ദാദിൽ ഒരു 'ചാവേർ ഡ്രോൺ' ഉപയോഗിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്ററായ പ്രസ് ടിവി റിപ്പോർട്ട് ചെയ്‌തു. നയതന്ത്ര ദൗത്യസംഘത്തിൻ്റെ കോമ്പൗണ്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇലക്ട്രോണിക് ഡിറ്റക്ഷൻ ഉപകരണങ്ങളിലാണ്...

ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക ആരോഗ്യവും വളർച്ചയും; ‘സൈക്കോളജിക്കൽ സേഫ്റ്റി പ്രോട്ടോക്കോള്‍- 2026

0
ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക ആരോഗ്യവും സുരക്ഷിതമായ വളർച്ചയും ഉറപ്പാക്കുന്നതിനായി സമഗ്ര മാർഗനിർദേശ പ്രോട്ടോക്കോളായ “സൈക്കോളജിക്കൽ സേഫ്റ്റി പ്രോട്ടോക്കോള്‍-2026” പുറത്തിറക്കാൻ ഹാപ്പിനസ് കെയർ ഫൗണ്ടേഷൻ. മൊബൈൽ ഫോൺ ഉപയോഗത്തിൻ്റെ വർധനവ്, സോഷ്യൽ മീഡിയയുടെ...

‘സുധാകരേട്ടന്‍ വഴിയാധാരമാകില്ല’; ബിജെപിയിലേക്ക് സ്വാഗതം ചെയ്‌ത്‌ പത്മജ വേണുഗോപാല്‍

0
മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ എംപിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്‌ത്‌ പത്മജ വേണുഗോപാല്‍. സുധാകരന്‍ വഴിയാധാരം ആകില്ലെന്നും നിരവധി പേര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുക ആണെന്നും പത്മജ...

‘പാചകവാതക പ്രതിസന്ധി’; കേരളത്തിൽ ഹോട്ടലുകൾ അടയുന്നു

0
മിഡിൽ ഈസ്റ്റിൽ യുദ്ധം തുടരുന്നതിനിടെ പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം. കേരളത്തിൽ ഹോട്ടലുകൾ അടച്ചു തുടങ്ങി. വാണിജ്യ സിലിണ്ടർ ലഭ്യത കുറഞ്ഞതോടെ ബദൽമാർഗം ഇല്ലാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. എൽപിജി യിൽ നിന്ന് പിഎൻജിയിലേക്ക്...

Featured

More News