ഇറാനുമായി ചബഹാർ പോർട്ട് കരാർ; ഇന്ത്യയിൽ പ്രയോജനം കോർപ്പറേറ്റു മുതലാളിമാർക്കോ?

അഫ്ഗാൻ ധാതു ലവണങ്ങളും ഇറാൻ പ്രകൃതിദത്ത വാതകങ്ങളും എല്ലാം ഇന്ത്യക്കാർക്ക് ഗുണം ചെയ്യുമോ ? ഇല്ല എന്നുതന്നെയാണ് അനുഭവങ്ങൾ. കാരണം ഇന്ത്യൻ മുതലാളിമാരുടെ നാണംകെട്ട ലാഭക്കൊതിതന്നെ.

| രഞ്ജിത്ത് പി തങ്കപ്പൻ

ഇന്ത്യ ഇറാനുമായി ചബഹാർ പോർട്ട് കരാർ ഒപ്പുവച്ചു. നല്ല കാര്യം. ഏതാണ്ട് 2002 ൽ തുടങ്ങിയ ഇന്ത്യൻ നീക്കമാണ് ഒടുവിൽ ഇറാനിലെ തന്ത്രപ്രധാനമായ തുറമുഖം ചുരുങ്ങിയത് പത്തുവർഷ കാലയളവിലേക്കെങ്കിലും കൈവശപ്പെടുത്താൻ ഇന്ത്യക്കു സാധിച്ചിരിക്കുന്നത്. അഫ്‌ഗാനിസ്ഥാനുമായും വിശിഷ്യാ മിഡിൽ ഈസ്റ്റുമായും ഇന്ത്യക്കു സുഗമമായ വ്യാപാരങ്ങൾ നടത്താൻ സാധിക്കുന്ന തന്ത്രപ്രധാനമായ നീക്കം തന്നെ.

ഏറ്റവും എളുപ്പത്തിൽ ഇക്കാര്യങ്ങൾ ഇന്ത്യക്കു സാധിക്കുമായിരുന്നു പാക്കിസ്ഥാൻ വഴിയുള്ള വ്യാപാര സഞ്ചാരം സാധ്യമായിരുന്നെങ്കിൽ. പക്ഷെ പാകിസ്ഥാൻ ഇത് നിരസിച്ചതോടെ ബദൽ മാർഗ്ഗങ്ങൾ അന്വേഷിക്കാൻ ഇന്ത്യ നിർബന്ധിതമായി.

ഇത്രയും നമുക്ക് ഉത്സാഹം നല്കുന്നവ തന്നെ. എന്നാൽ അഫ്ഗാൻ ധാതു ലവണങ്ങളും ഇറാൻ പ്രകൃതിദത്ത വാതകങ്ങളും എല്ലാം ഇന്ത്യക്കാർക്ക് ഗുണം ചെയ്യുമോ ? ഇല്ല എന്നുതന്നെയാണ് അനുഭവങ്ങൾ. കാരണം ഇന്ത്യൻ മുതലാളിമാരുടെ നാണംകെട്ട ലാഭക്കൊതിതന്നെ. ഈ ലാഭക്കൊതിയാണ് ഇത്രയും കാലമായിട്ടും ഇന്ദിരാ സർക്കാരിനും മുന്നേ തുടങ്ങിയ ഇറാനിൽ നിന്നുമുള്ള വിലകുറഞ്ഞ പ്രകൃതിവാതക ഇന്ധനം ലഭിക്കുന്ന പൈപ്പ്‌ലൈൻ ഇടനാഴികൾ ഇന്ത്യയിലേക്ക് യാഥാർഥ്യം ആവാതിരിക്കുന്നതിന്റെ കാരണം.

ഇന്ന് അന്താരാഷ്ട്ര വിപണയിൽ വിലകുറഞ്ഞ റഷ്യൻ ക്രൂഡോയിലിന്റെ ഏറ്റവും വലിയ വ്യാപാരപങ്കാളികളിൽ ഒരാൾ ഇന്ത്യയാണ് എന്നിട്ടും എന്തുകൊണ്ട് നമുക്ക് ഇന്ധന വില കുറയുന്നില്ല എന്നിടത്താണ് മോഡി സർക്കാരും ഇന്ത്യൻ മുതലാളിമാരും ചേർന്നുള്ള കുതികാൽവെട്ടൽ നടക്കുന്നത്.

ആടെന്തറിയുന്നു അങ്ങാടി വാണിഭം എന്ന പോലെ, ലോകത്തെ ഐടി കുതിച്ചുചാട്ടത്തിലെ ഏറ്റവും അമൂല്യമായ ധാതുക്കളുടെ വിളനിലമായ അഫ്ഗാനെ വരുതിയിലാക്കാൻ ആണ് അമേരിക്ക അടക്കമുള്ള ലോകശക്തികളുടെ ഈ നീണ്ടകാലമുള്ള യുദ്ധങ്ങളുടെ ഒക്കെയും പിന്നാമ്പുറ കഥകൾ. ഇന്നതിൽ സമർത്ഥമായി ചൈന ഇടപെടുന്നു.

പുതിയ ചബഹാർ പോർട്ട് കരാർ വഴി ഇന്ത്യക്കും അതിൽ സമർത്ഥമായി ഇടപെടാൻ സാധിക്കും ധാതുമൂലകങ്ങൾ പുതിയ വ്യാവസായിക കുതിച്ചുചാട്ടങ്ങൾക്കു നിലമൊരുക്കും. ആർക്ക് ? എന്നതാണ് ചോദ്യം ചൈനയിൽ അത് ജനസാമാന്യത്തിനു ലഭിക്കുമ്പോൾ ഇന്ത്യയിൽ അത് കോർപ്പറേറ്റു മുതലാളി കള്ളന്മാർക്ക് മാത്രമായി ലഭിക്കും എന്നിടത്താണ് അതിന്റെ ചതിയും.

കരാർ ഉണ്ടാക്കിയാലും ആരും വാതക പൈപ്പുലൈനുകളെ കുറിച്ച് മിണ്ടില്ല എന്നതാണ് ഇന്ത്യൻ മോഡി മീഡിയകളുടെ ശക്തിയും. സ്വാഭാവികമായും മോദിയുടെ മൈ പ്രണ്ട് രാഷ്ട്രം അമേരിക്ക ഇന്ത്യയെ ഭീഷണിപ്പെടുത്തിക്കഴിഞ്ഞു ഇറാനുമായുള്ള കരാറിന്റെ പേരിൽ .. വരും നാടകങ്ങൾ എന്താവും ? കാത്തിരുന്നുകാണാം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

വാട്സാപ്പിന്റെ പച്ചനിറം മാറും; പ്രീമിയം ഫീച്ചറുകളുമായി ‘വാട്സാപ്പ് പ്ലസ്’ എത്തി

വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ 'വാട്സാപ്പ് പ്ലസ്' ഔദ്യോഗികമായി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്ന രീതിയിൽ കൂടുതൽ വ്യക്തിഗതമാക്കിയ (Personalized) മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ടാണ് ഈ സേവനം എത്തിയിരിക്കുന്നത്. എക്സ് (X) പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ പ്രീമിയം സബ്സ്ക്രിപ്ഷനുകളിൽ നിന്ന് വ്യത്യസ്തമായി, ആപ്പിന്റെ അടിസ്ഥാന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താതെ, ആപ്പിനെ വേറിട്ട രീതിയിൽ...

Keep exploring...

ഒന്നുകൂടി ചിന്തിക്കുക; ജ്യോതിഷിയെ OSD ആയി നിയമിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വിജയ്‌യോട് വിസികെ- സിപിഎം നിർദ്ദേശം

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ജ്യോതിഷിയായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി...

ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്, മലപ്പുറം മങ്കട ദുഃഖത്തിൽ

മലപ്പുറം, മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം. വെള്ളിമല സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിമല...

More News

ഗൂഗിൾ റീകാപ്ച മാറുന്നു: ഇനി മനുഷ്യനാണെന്ന് തെളിയിക്കാൻ ക്യുആർ കോഡ് സ്കാൻ ചെയ്യണം

ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ നമ്മൾ മനുഷ്യനാണോ അതോ റോബോട്ടാണോ എന്ന് തിരിച്ചറിയാൻ ഗൂഗിൾ ഉപയോഗിക്കുന്ന 'ക്യാപ്ച' (CAPTCHA) സംവിധാനത്തിൽ വിപ്ലവകരമായ...

വാട്സാപ്പിന്റെ പച്ചനിറം മാറും; പ്രീമിയം ഫീച്ചറുകളുമായി ‘വാട്സാപ്പ് പ്ലസ്’ എത്തി

വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ 'വാട്സാപ്പ് പ്ലസ്' ഔദ്യോഗികമായി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്ന രീതിയിൽ...

ഒന്നുകൂടി ചിന്തിക്കുക; ജ്യോതിഷിയെ OSD ആയി നിയമിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വിജയ്‌യോട് വിസികെ- സിപിഎം നിർദ്ദേശം

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ജ്യോതിഷിയായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി...

ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്, മലപ്പുറം മങ്കട ദുഃഖത്തിൽ

മലപ്പുറം, മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം. വെള്ളിമല സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിമല...

മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയേക്കും; അന്തിമ കൂടിയാലോചന തുടരും

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകിയേക്കും. മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് ആദ്യം സൂചനകൾ ഉണ്ടായിരുന്നെങ്കിലും ബുധനാഴ്‌ചയും നിര്‍ണായക ചര്‍ച്ചകള്‍...

എന്ത് കൊണ്ടായിരിക്കും പരാജയപ്പെട്ടിട്ടും പിണറായി വിജയന് എതിരെ മത്സരിച്ച വി. പി അബ്ദുൽ റഷീദ് മാത്രം ഇങ്ങനെ ആഘോഷിക്കപ്പെടുന്നത്?

| ശ്രീകാന്ത് പികെ 2016 - ലാണ് സഖാവ് പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ ആദ്യമായി മത്സരിക്കാനായി വരുന്നത്. അതിന്...

നീറ്റ്- യുജി 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കി; സിബിഐ അന്വേഷണം

മെയ് 3ന് നടത്തിയ നീറ്റ് (യുജി) 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ചൊവ്വാഴ്‌ച...

‘മോദിയുടെ ചെലവ് ചുരുക്കൽ നടപടികൾ’; ഇന്ധന വിതരണ ആശങ്കകൾക്ക് മറുപടി

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ, ഇന്ധന വിതരണത്തിൽ ഒരു പ്രശ്‌നവുമില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ചൊവ്വാഴ്‌ച ഉറപ്പ് നൽകി....