9 March 2026

ഫോൺ കോൾ രംഗത്ത് പുതിയ വിപ്ലവവുമായി നോക്കിയ; ഇമ്മേഴ്‌സീവ് ഓഡിയോ ആൻഡ് വീഡിയോ കോൾ പരീക്ഷിച്ചു

പുതിയ സാങ്കേതികവിദ്യ 3 ഡി ശബ്‌ദമികവോടെ ഫോൺ കോൾ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ആശയവിനിമയം കൂടുതൽ ജീവസ്സുറ്റതാക്കുകയും ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

‘ഇമ്മേഴ്‌സീവ് ഓഡിയോ ആൻഡ് വീഡിയോ കോൾ’ എന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്തെ ആദ്യ ഫോൺ കോൾ നോക്കിയ സിഇഒ പെക്ക ലൻഡ്‌മാർക്ക് നടത്തി. ഫോൺ കോളുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തി ശബ്ദം കൂടുതൽ യഥാർത്ഥമായി അനുഭവവേദ്യമാക്കുന്ന സാങ്കേതികവിദ്യയാണിത്.

പുതിയ സാങ്കേതികവിദ്യ 3 ഡി ശബ്‌ദമികവോടെ ഫോൺ കോൾ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ആശയവിനിമയം കൂടുതൽ ജീവസ്സുറ്റതാക്കുകയും ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. ഫോൺ കോളുകളുടെ കാര്യത്തിൽ ഭാവിയുടെ സാങ്കേതികവിദ്യയാണ് ‘ഇമ്മേഴ്‌സീവ് ഓഡിയോ ആൻഡ് വീഡിയോ’. നിലവിൽ സ്‌മാർട്ട്‌ഫോൺ കോളുകൾ മോണോഫോണിക് ആണ്. അത് ഓഡിയോ എലമെൻ്റുകൾ ഒരുമിച്ച് കംപ്രസ് ചെയ്യുകയും ശബ്‌ദം ഏകരീതിയിലുള്ളതാക്കുകയും ചെയ്യുന്നതിലൂടെ അതിന്റെ വിശദാംശങ്ങൾ നഷ്ടമാകുന്നു.

എന്നാൽ പുതിയ സാങ്കേതികവിദ്യ ത്രീഡി ശബ്ദമാണ് സാധ്യമാക്കുക. ആശയവിനിമയം നടത്തുന്ന രണ്ടുപേരും അടുത്തടുത്തുനിന്ന് സംസാരിക്കുന്നതുപോലെ അനുഭവപ്പെടും. വ്യക്തികൾ തമ്മിലുള്ള ഇമ്മേഴ്‌സീവ് കോളുകൾക്കുപുറമെ, കോൺഫറൻസ് കോളുകളിലും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാനാകുമെന്ന് നോക്കിയ ടെക്‌നോളജീസ് ഓഡിയോ റിസർച്ച് വിഭാഗം അറിയിച്ചു.

പങ്കെടുക്കുന്നവരുടെ പ്രത്യേക ലൊക്കേഷന്‍ അടിസ്ഥാനമാക്കി അവരുടെ ശബ്ദം വേര്‍തിരിച്ച് കേള്‍ക്കാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ കഴിയും. ഭൂരിഭാഗം സ്‌മാർട്ട്‌ഫോണുകളിലും കുറഞ്ഞത് രണ്ട് മൈക്രോഫോണുകളെങ്കിലുമുണ്ട്. ഇതുപയോഗിച്ച് ഒരു കോളിൻ്റെ സവിശേഷതകൾ തത്സമയം കൈമാറുന്നതിലൂടെ ഈ സാങ്കേതികവിദ്യ പ്രാവർത്തികമാക്കാൻ കഴിയും.

വരാനിരിക്കുന്ന 5ജി സാങ്കേതിക വിദ്യയുടെ ഭാഗമായാണ് ‘ഇമ്മേഴ്‌സീവ് ഓഡിയോ ആൻഡ് വീഡിയോ’ അവതരിപ്പിക്കുക. സാങ്കേതികവിദ്യ ഉപയോഗിച്ച് ലൈസൻസ് നേടാനാണ് നോക്കിയ നിലവിൽ ലക്ഷ്യമിടുന്നത്. എന്നാൽ സംവിധാനം വ്യാപകമായി ലഭ്യമാകാൻ കുറച്ചു വർഷങ്ങളെടുക്കും. വോയ്‌സ് കോളുകളുടെ ഭാവി ഞങ്ങൾ പരീക്ഷിച്ചുവെന്ന് 1991-ൽ ആദ്യത്തെ 2ജി കോൾ ചെയ്യുമ്പോൾ ആ മുറിയിലുണ്ടായിരുന്ന ആളാണ് പെക്ക ലൻഡ്‌മാർക്ക് പറഞ്ഞു.

5ജി നെറ്റ് വര്‍ക്കില്‍ ബന്ധിപ്പിച്ച സാധാരണ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ചാണ് നോക്കിയ ഫോണ്‍ കോള്‍ പരീക്ഷിച്ചത്. ഫിന്‍ലന്‍ഡ് ഡിജിറ്റലൈസേഷന്‍ ആൻഡ് ന്യൂ ടെക്‌നളോജീസ് അംബാസഡര്‍ സ്റ്റീഫന്‍ ലിന്റ്‌സ്റ്റോമുമായാണ് പെക്ക ലൻഡ്‌‌മാർക്ക് ഫോണില്‍ സംസാരിച്ചത്.

Share

More Stories

ആപ്പ് ഐക്കൺ മുതൽ തീം വരെ മാറ്റാം; വാട്‌സ്ആപ്പ് പ്ലസ് പ്രീമിയം പ്ലാൻ വരുന്നു

0
ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്കായി 'വാട്‌സ്ആപ്പ് പ്ലസ്' എന്ന പേരിൽ ഒരു പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങുന്നു. മെറ്റാ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വരുമാനം കണ്ടെത്താനുള്ള ശ്രമത്തിന്റെ...

ഇറാനെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആശ്രിതരായി സ്ഥാപിക്കാനുമുള്ള ശ്രമമാണ് നടത്തുന്നത്; ഇറാൻ , ഇസ്രായേൽ, അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സംയുക്ത...

0
" ശനിയാഴ്ച പുലർച്ചെയോടെ നെതന്യാഹുവിന്റെ ക്രിമിനൽ സർക്കാരും അമേരിക്കൻ സാമ്രാജ്യത്വവും ചേർന്ന് ഇറാനെതിരെ ആരംഭിച്ച ആക്രമണയുദ്ധം ഒരു പൂർണ്ണ യുദ്ധമായി മാറിയിരിക്കുന്നു. ഇത് പ്രദേശത്തെയും അതിലെ ജനങ്ങളെയും കൂടുതൽ ദുരന്തങ്ങളിലേക്കും സാധാരണ പൗരന്മാരുടെ...

ചരിത്ര പ്രസിദ്ധം !; തുടർച്ചയായി ട്വന്റി-20 ലോകകപ്പ് നേടുന്ന ആദ്യ ടീം ഇന്ത്യ

0
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാവാത്ത ഒരു രാത്രി. തുടർച്ചയായി ടി20 ലോകകപ്പുകൾ നേടുന്ന ആദ്യ ടീമായി ഇന്ത്യ. മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ ടീം. സ്വന്തം നാട്ടിൽ ട്വന്റി- 20...

‘ഭരണമാറ്റം, യുറേനിയം ശേഖരം’; ഇറാനെ ആക്രമിക്കൽ യുഎസ് പ്രതിസന്ധി

0
ഇറാനിൽ തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി ഒരു കരസേനാ പ്രചാരണം നടത്തുന്നതിൽ വാഷിംഗ്ടൺ അനിശ്ചിതത്വം തുടരുന്നതിനാൽ ഇറാൻ യുദ്ധം രണ്ടാം ആഴ്‌ചയിലേക്ക് കടക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിയൻ മണ്ണിൽ അമേരിക്കൻ സൈനികരെ...

ഇറാൻ്റെ അടുത്ത പരമോന്നത നേതാവിനെ ലക്ഷ്യം വെക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ്

0
ഇറാൻ്റെ അടുത്ത പരമോന്നത നേതാവിൻ്റെ പിൻഗാമിയാകാൻ സാധ്യതയുള്ളവരെ ലക്ഷ്യം വെക്കുന്നതിൽ ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. "ഇസ്രായേൽ രാജ്യത്തിൻ്റെ കൈകൾ എല്ലാ പിൻഗാമികളെയും പിൻഗാമിയെ...

മമ്മൂട്ടി നമ്മുടെ മഹാനടനാണ്, പക്ഷേ രാഷ്ട്രീയബോധത്തിൻ്റെ മഹാമാതൃക അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുകയുമരുത്

0
| പിജി പ്രേംലാൽ 40-ഉം 50-ഉം വർഷങ്ങളോളം കാലം പാർട്ടിയിൽ അംഗത്വമുണ്ടായിട്ടും, ഇടതുരാഷ്ട്രീയ വിദ്യാഭ്യാസം പഠനക്ലാസ്സുകളിൽ യഥേഷ്ടം കൈപ്പറ്റുകയുണ്ടായിട്ടും ഏറ്റവും പിന്തിരിപ്പൻ സാമൂഹ്യ-രാഷ്ട്രീയ ചിന്താപദ്ധതികളിലും യാഥാസ്ഥിതികത്വം നിറഞ്ഞ ജ്യോത്സ്യമടക്കമുള്ള വിശ്വാസപ്രമാണങ്ങളിലും വരെ അഭയം പ്രാപിച്ച...

Featured

More News