7 March 2026

എക്‌സിലും ഡാറ്റാ ചോർച്ച; 20 കോടി ട്വിറ്റര്‍ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു

20 കോടി ട്വിറ്റര്‍ ഉപഭോക്താക്കളുടെ 9.4 ജിബി വരുന്ന വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി പ്രസിദ്ധപ്പെടുത്തിയതായി സൈബര്‍ പ്രസിലെ വിദഗ്ധരാണ് കണ്ടെത്തിയത്. ട്വിറ്റര്‍ യൂസര്‍മാരുടെതായി അടുത്ത കാലത്ത് പുറത്തുവന്നിരിക്കുന്ന ഏറ്റവും വലിയ വിവര ചോര്‍ച്ചകളിലൊന്നാണിത്

കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ ഓണ്‍ലൈന്‍ വിവര ചോര്‍ച്ചയുമായി (ഡാറ്റ ലീക്ക്) ബന്ധപ്പെട്ടുള്ള അനേകം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 37.5 കോടി എയര്‍ടെല്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നും, ഓണ്‍ലൈനില്‍ നിന്ന് ഇമെയില്‍ അടക്കമുള്ളവയുടെ 995 കോടി പാസ്‌‌വേഡുകള്‍ കൈക്കലാക്കിയെന്നുമുള്ള ഹാക്കര്‍മാരുടെ അവകാശവാദങ്ങള്‍ക്ക് പിന്നാലെ മറ്റൊരു ഡാറ്റ ലീക്ക് വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. ഇത്തവണത്തെ റിപ്പോര്‍ട്ട് സാമൂഹ്യമാധ്യമഭീമനായ എക്‌സിനെയാണ് (പഴയ ട്വിറ്റര്‍) പ്രതിരോധത്തിലാഴ്‌ത്തുന്നത്.

20 കോടി ട്വിറ്റര്‍ ഉപഭോക്താക്കളുടെ 9.4 ജിബി വരുന്ന വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി പ്രസിദ്ധപ്പെടുത്തിയതായി സൈബര്‍ പ്രസിലെ വിദഗ്ധരാണ് കണ്ടെത്തിയത്. ട്വിറ്റര്‍ യൂസര്‍മാരുടെതായി അടുത്ത കാലത്ത് പുറത്തുവന്നിരിക്കുന്ന ഏറ്റവും വലിയ വിവര ചോര്‍ച്ചകളിലൊന്നാണിത് എന്ന് മണികണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇമെയില്‍ അഡ്രസ്, പേരുകള്‍, അക്കൗണ്ടുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ തുടങ്ങിയവ ചോര്‍ത്തപ്പെട്ട ഡാറ്റകളിലുണ്ട്.

10 ഫയലുകളായി കുപ്രസിദ്ധമായ ഒരു ഹാക്കിങ് ഫോറത്തിലാണ് എക്‌സ് യൂസര്‍മാരുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഇവ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നും സൈബര്‍ പ്രസിലെ വിദഗ്ധര്‍ പറയുന്നു.

ഹാക്കര്‍മാര്‍ പുറത്തുവിട്ടിരിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടിലെ വിവരങ്ങള്‍ ചിലതെല്ലാം യഥാര്‍ഥമാണ് എന്ന് സൈബര്‍ പ്രസിലെ വിദഗ്ധര്‍ ഉറപ്പിക്കുന്നു. എന്നാല്‍ 9.4 ജിബി വരുന്ന വിവരങ്ങള്‍ പൂര്‍ണമായും പരിശോധിച്ച് ഉറപ്പുവരുത്താന്‍ സൈബര്‍ പ്രസ് സംഘത്തിനായിട്ടില്ല.

എന്നാണ് ട്വിറ്റര്‍ അക്കൗണ്ട് വിവരങ്ങള്‍ ഹാക്കര്‍മാര്‍ റാഞ്ചിയത് എന്ന് വ്യക്തമല്ലെങ്കിലും ഈയടുത്ത് നടന്ന സൈബര്‍ കുറ്റകൃത്യമാണിത് എന്നാണ് അനുമാനം. ട്വിറ്റര്‍ അക്കൗണ്ട് വിവരങ്ങള്‍ ചോരുന്നത് തടയാന്‍ ശക്തമായ ജാഗ്രത പുലര്‍ത്തണമെന്ന് സൈബര്‍ പ്രസ് ടീം എക്‌സ് യൂസര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഉപഭോക്താക്കളുടെ ഡാറ്റകള്‍ ലീക്കായി എന്ന കണ്ടെത്തലിനോട് ട്വിറ്റര്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News