ആര്‍ത്തവ അവധി വേതനത്തോടെ ഒരു ദിവസം; വനിതാ ജീവനക്കാർക്ക് ഒഡീഷയുടെ സ്വാതന്ത്ര്യദിന സമ്മാനം

നിലവിൽ ഇന്ത്യയിൽ ബിഹാറും കേരളവും മാത്രമാണ് ആർത്തവ അവധി നടപ്പിലാക്കിയ സംസ്ഥാനങ്ങൾ

വനിതാ ജീവനക്കാർക്ക് ആര്‍ത്തവ ദിനത്തിൽ വേദനത്തോടെ ഒരു ദിവസത്തെ അവധിയെന്ന നയം അവതരിപ്പിച്ച് ഒഡീഷ സർക്കാർ. കട്ടക്കിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഒഡീഷ ഉപമുഖ്യമന്ത്രി പ്രവതി പരിദയാണ് ഈ പ്രഖ്യാപനം നടത്തിയത്. സ്ത്രീകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മികച്ച പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കുന്ന ഈ നയം ഉടനടി പ്രാബല്യത്തിൽ വരുമെന്നും അവർ വ്യക്തമാക്കി.

വനിതാ ജീവനക്കാർക്ക് അവരുടെ ആർത്തവചക്രത്തിൻ്റെ ആദ്യ ദിവസമോ രണ്ടാം ദിവസമോ അവധി എടുക്കാം. ഇത് ഇന്ത്യയിലെ ആർത്തവ അവധി നയങ്ങളിലെ മികച്ച മുന്നേറ്റമാകും. സ്ത്രീകളുടെ ആർത്തവ അവധിക്കുള്ള അവകാശവും ആർത്തവ ആരോഗ്യ ഉൽപ്പന്നങ്ങളിലേക്കുള്ള സൗജന്യ പ്രവേശനവും ബിൽ 2022, ആർത്തവസമയത്ത് സ്ത്രീകൾക്കും ട്രാൻസ്‌വുമൺകൾക്കും ശമ്പളത്തോട് കൂടിയ മൂന്ന് ദിവസത്തെ അവധി നിർദ്ദേശിക്കുന്നുണ്ടെങ്കിലും ബിൽ ഇതുവരെ നിയമമായിട്ടില്ല.

നിലവിൽ ഇന്ത്യയിൽ ബിഹാറും കേരളവും മാത്രമാണ് ആർത്തവ അവധി നടപ്പിലാക്കിയ സംസ്ഥാനങ്ങൾ. അടുത്തിടെ സുപ്രീംകോടതി സ്ത്രീ ജീവനക്കാർക്കുള്ള ആർത്തവ അവധി സംബന്ധിച്ച് ഒരു മാതൃകാ നയം വികസിപ്പിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഈ വിഷയം ജുഡീഷ്യൽ ഇടപെടലിനേക്കാൾ നയരൂപീകരണത്തിൻ്റെ പരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടി.
1992ലാണ് ബീഹാർ ഓരോ മാസവും സ്ത്രീകൾക്ക് ആര്‍ത്തവ ദിനങ്ങളിൽ രണ്ട് ദിവസത്തെ ശമ്പളത്തോടെയുള്ള ആർത്തവ അവധി അനുവദിച്ചത്.

കേരളത്തിൽ 2023ൽ എല്ലാ സർവ്വകലാ ശാലകളിലെയും സ്ഥാപനങ്ങളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും, 18 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥിനികൾക്ക് 60 ദിവസം വരെ പ്രസവാവധിയും അനുവധിച്ചു. കൂടാതെ ഇന്ത്യയിൽ സൊമാറ്റോ പോലുള്ള ചില സ്വകാര്യ കമ്പനികളും ആർത്തവ ദിനങ്ങളിൽ അവധിയെന്ന നയം സ്വീകരിച്ചിട്ടുണ്ട്. 2020 മുതൽ സൊമാറ്റോ പ്രതിവർഷം 10 ദിവസത്തെ പെയ്‌ഡ്‌ പിരീഡ് ലീവ് വനിത ജീവനക്കാർക്ക് അനുവദിക്കുന്നു.

എന്നാൽ, ഇന്ത്യയിൽ നിലവിൽ ആർത്തവ അവധിയെ സംബന്ധിച്ച ഒരു ദേശീയ നിയമവുമില്ല. ആർത്തവ ആനുകൂല്യ ബിൽ, 2017, സ്ത്രീകളുടെ ലൈംഗിക, പ്രത്യുൽപാദന, ആർത്തവ അവകാശ ബിൽ, 2018 എന്നിവ പോലുള്ള അനുബന്ധ ബില്ലുകൾ പാസാക്കാനുള്ള മുൻ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. അതേസമയം, സ്ത്രീകൾക്ക് ആർത്തവാവധി അനുവദിച്ചുള്ള ഒഡീഷയുടെ മുന്നേറ്റം മികച്ചതായി അടയാളപ്പെടുത്തുന്നു.

യൂറോപ്പിലെ ആദ്യത്തെ ‘ആർത്തവ അവധി’ക്ക് സ്പെയിനിൽ നിയമം

സ്ത്രീകൾക്ക് ശമ്പളത്തോട് കൂടിയ മെഡിക്കൽ ലീവ് അനുവദിക്കുന്ന നിയമം സ്‌പെയിനിലെ പാർലമെൻ്റ് അംഗീകരിച്ചിരുന്നു. സ്പെയിൻ ഇത്തരമൊരു നിയമനിർമ്മാണം മുന്നോട്ട് കൊണ്ടുപോകുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമായി. ജപ്പാൻ, ഇന്തോനേഷ്യ, സാംബിയ തുടങ്ങിയ ലോകമെമ്പാടുമുള്ള വളരെ കുറച്ച് രാജ്യങ്ങളിൽ മാത്രമാണ് നിലവിൽ ആർത്തവ അവധി നൽകുന്നത്. സ്‌പാനിനിഷ് ഗൈനക്കോളജി ആൻഡ് ഒബ്‌സ്റ്റട്രിക്‌സ് സൊസൈറ്റിയുടെ അഭിപ്രായത്തിൽ മൂന്നിലൊന്ന് സ്ത്രീകളും കടുത്ത ആർത്തവ വേദന അനുഭവിക്കുന്നതായാണ് റിപ്പോർട്ടുകൾ.

മാഡ്രിഡ്, ഫെബ്രുവരി 16, 2023 കഠിനമായ ആർത്തവ വേദന അനുഭവിക്കുന്ന സ്ത്രീകൾക്ക് ശമ്പളത്തോട് കൂടിയ മെഡിക്കൽ ലീവ് അനുവദിക്കുന്ന നിയമം185 വോട്ടുകൾക്ക് അനുകൂലമായി 154 വോട്ടുകൾക്ക് പാസാക്കി. ഈ വിഷയത്തിലെ വിലക്ക് തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പുതിയ നിയമമെന്ന് സ്പെയിനിലെ ഇടതുപക്ഷ സർക്കാർ പറഞ്ഞിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

വാട്സാപ്പിന്റെ പച്ചനിറം മാറും; പ്രീമിയം ഫീച്ചറുകളുമായി ‘വാട്സാപ്പ് പ്ലസ്’ എത്തി

വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ 'വാട്സാപ്പ് പ്ലസ്' ഔദ്യോഗികമായി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്ന രീതിയിൽ കൂടുതൽ വ്യക്തിഗതമാക്കിയ (Personalized) മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ടാണ് ഈ സേവനം എത്തിയിരിക്കുന്നത്. എക്സ് (X) പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ പ്രീമിയം സബ്സ്ക്രിപ്ഷനുകളിൽ നിന്ന് വ്യത്യസ്തമായി, ആപ്പിന്റെ അടിസ്ഥാന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താതെ, ആപ്പിനെ വേറിട്ട രീതിയിൽ...

Keep exploring...

ഒന്നുകൂടി ചിന്തിക്കുക; ജ്യോതിഷിയെ OSD ആയി നിയമിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വിജയ്‌യോട് വിസികെ- സിപിഎം നിർദ്ദേശം

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ജ്യോതിഷിയായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി...

ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്, മലപ്പുറം മങ്കട ദുഃഖത്തിൽ

മലപ്പുറം, മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം. വെള്ളിമല സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിമല...

More News

ഗൂഗിൾ റീകാപ്ച മാറുന്നു: ഇനി മനുഷ്യനാണെന്ന് തെളിയിക്കാൻ ക്യുആർ കോഡ് സ്കാൻ ചെയ്യണം

ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ നമ്മൾ മനുഷ്യനാണോ അതോ റോബോട്ടാണോ എന്ന് തിരിച്ചറിയാൻ ഗൂഗിൾ ഉപയോഗിക്കുന്ന 'ക്യാപ്ച' (CAPTCHA) സംവിധാനത്തിൽ വിപ്ലവകരമായ...

വാട്സാപ്പിന്റെ പച്ചനിറം മാറും; പ്രീമിയം ഫീച്ചറുകളുമായി ‘വാട്സാപ്പ് പ്ലസ്’ എത്തി

വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ 'വാട്സാപ്പ് പ്ലസ്' ഔദ്യോഗികമായി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്ന രീതിയിൽ...

ഒന്നുകൂടി ചിന്തിക്കുക; ജ്യോതിഷിയെ OSD ആയി നിയമിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വിജയ്‌യോട് വിസികെ- സിപിഎം നിർദ്ദേശം

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ജ്യോതിഷിയായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി...

ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്, മലപ്പുറം മങ്കട ദുഃഖത്തിൽ

മലപ്പുറം, മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം. വെള്ളിമല സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിമല...

മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയേക്കും; അന്തിമ കൂടിയാലോചന തുടരും

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകിയേക്കും. മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് ആദ്യം സൂചനകൾ ഉണ്ടായിരുന്നെങ്കിലും ബുധനാഴ്‌ചയും നിര്‍ണായക ചര്‍ച്ചകള്‍...

എന്ത് കൊണ്ടായിരിക്കും പരാജയപ്പെട്ടിട്ടും പിണറായി വിജയന് എതിരെ മത്സരിച്ച വി. പി അബ്ദുൽ റഷീദ് മാത്രം ഇങ്ങനെ ആഘോഷിക്കപ്പെടുന്നത്?

| ശ്രീകാന്ത് പികെ 2016 - ലാണ് സഖാവ് പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ ആദ്യമായി മത്സരിക്കാനായി വരുന്നത്. അതിന്...

നീറ്റ്- യുജി 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കി; സിബിഐ അന്വേഷണം

മെയ് 3ന് നടത്തിയ നീറ്റ് (യുജി) 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ചൊവ്വാഴ്‌ച...

‘മോദിയുടെ ചെലവ് ചുരുക്കൽ നടപടികൾ’; ഇന്ധന വിതരണ ആശങ്കകൾക്ക് മറുപടി

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ, ഇന്ധന വിതരണത്തിൽ ഒരു പ്രശ്‌നവുമില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ചൊവ്വാഴ്‌ച ഉറപ്പ് നൽകി....