ഗൂഗിളിന് എതിരെ അമേരിക്ക; ടെക് ഇക്കോ സിസ്റ്റത്തിൽ ഗൂഗിളിന് അപ്രമാദിത്വം, കുത്തക അവസാനിപ്പിക്കുക ലക്ഷ്യം

ലോകവ്യാപകമായി 250 കോടി ഉപകരണങ്ങളിൽ ആൻഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നതായാണ് കണക്കുകൾ പറയുന്നത്

ടെക്, സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിനെതിരെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അമേരിക്ക. ഗൂഗിൾ നിയമ വിരുദ്ധമായി ഉണ്ടാക്കിയെടുത്ത കുത്തക അവസാനിപ്പിക്കാന്‍ അമേരിക്ക സാധ്യതകൾ തേടുകയാണ് എന്നാണ് രാജ്യാന്തര മാധ്യമങ്ങളായ ന്യൂയോര്‍ക്ക് ടൈംസിന്‍റെയും ബ്ലൂംബെര്‍ഗിന്‍റെയും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസ് നീതിന്യായ മന്ത്രാലയമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ.

ഓൺലൈൻ സെർച്ച് വിപണിയിൽ ഗൂഗിളിന്‍റെ കുത്തകവത്ക്കരണത്തിന് എതിരായ യുഎസ് കോടതി വിധിയാണ് ഇത്തരമൊരു സാധ്യതയിലേക്ക് നയിക്കുന്നത്. ഗൂഗിളിന്‍റെ കുത്തകവത്ക്കരണം തടയാനുള്ള വഴികൾ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നുവരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ഓൺലൈൻ സെർച്ച് വിപണിയും സെർച്ച് ടെക്സ്റ്റ് പരസ്യങ്ങളും നിയമ വിരുദ്ധമായി ഗൂഗിൾ കുത്തക വത്കരിച്ചുവെന്ന വിധി നേരത്തെ കൊളംബിയ കോടതി ശരിവച്ചിരുന്നു. ടെക് ഭീമൻമാരുടെ കുത്തക പൊളിക്കാൻ യുഎസ് നിയമവകുപ്പ് നടത്തുന്ന പോരാട്ടത്തിലെ നിർണായക വിധിയായാണ് ഇത് പരിഗണിക്കപ്പെടുന്നത്.

ഗൂഗിളിന്‍റെ വിവിധ വ്യവസായ യൂണിറ്റുകൾ വിറ്റഴിക്കുന്നതിന് കമ്പനിയെ നിർബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ചുള്ളതാണ് നിലവിലെ ചർച്ചകൾ. ആൻഡ്രോയ്‌ഡ് ഓപറേറ്റിങ് സിസ്റ്റം, ക്രോം വെബ് ബ്രൗസർ എന്നിവയാണ് പ്രാഥമികമായി ഇതിന് വേണ്ടി പരിഗണിക്കുന്നത്. ടെക് ഇക്കോസിസ്റ്റത്തിൽ ഗൂഗിളിന് അപ്രമാദിത്വം നൽകുന്ന ഉല്പന്നങ്ങളാണിവയെന്ന പ്രത്യേകതയുമുണ്ട്.

ലോകവ്യാപകമായി 250 കോടി ഉപകരണങ്ങളിൽ ആൻഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നതായാണ് കണക്കുകൾ പറയുന്നത്. മറ്റൊരു വിഭാഗമാണ് ഗൂഗിളിന്‍റെ പരസ്യ വ്യവസായമായ ആഡ് വേഡ്‌സ്. നിലവിൽ ഗൂഗിൾ ആഡ്‌സ് എന്നറിയപ്പെടുന്ന ഈ വിഭാഗമാണ് കമ്പനിയുടെ വരുമാന സ്രോതസ്. ഇതിന് പുറമെ ഗൂഗിളിന്‍റെ എതിരാളികളുമായി വിവരങ്ങൾ പങ്കുവെച്ചുകൊണ്ടും സെർച്ചിനായി ഗൂഗിൾ ഉപയോഗിക്കുന്നതിന് വിവിധ കമ്പനികളുമായി ഉണ്ടാക്കിയ പ്രത്യേക കരാറുകൾ അവസാനിപ്പിച്ചും പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതകൾ തേടുന്നുണ്ട്.

ആപ്പിൾ, സാംസങ് പോലുള്ള കമ്പനികൾക്ക് കോടിക്കണക്കിന് ഡോളർ നൽകി, ഉത്പന്നങ്ങളിൽ പ്രാഥമിക സെർച്ച് എൻജിനായി ഗൂഗിളിനെ ഉപയോഗിക്കാൻ കരാറുകളുണ്ടാക്കുന്നതാണ് ഗൂഗിളിന്‍റെ രീതിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എഐ ടൂളുകളുപയോഗിച്ച് സെർച്ച് ചെയ്യുമ്പോൾ വിവരങ്ങൾ കൈമാറുന്നതിന് ഗൂഗിൾ കമ്പനികളെ പ്രേരിപ്പിക്കുന്നതായും ആരോപണങ്ങളുണ്ട്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ് ട്രംപിൻ്റെ ഇറാൻ യോഗത്തിനിടെ, അക്രമി കൊല്ലപ്പെട്ടു

യുഎസ് തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ വൈറ്റ് ഹൗസിന് പുറത്ത് പെട്ടെന്ന് വെടിയൊച്ച കേട്ടു.ശനിയാഴ്‌ച വൈകുന്നേരം ഇറാനുമായുള്ള സാധ്യമായ സമാധാന കരാറിനെ കുറിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിൽ പ്രധാനപ്പെട്ട ഒരു യോഗം നടത്തുന്നതിനിടെ ആണ് ഈ സംഭവം നടന്നത്. സുരക്ഷയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പ്രദേശമായി കണക്കാക്കപ്പെടുന്ന ഈ പ്രദേശത്തെ വെടിവയ്പ്പ് യുഎസ്...

Keep exploring...

‘ഇനി ഒരിക്കലും അവരെ വിശ്വസിക്കരുത്’: ബിജെപി വിജയങ്ങൾക്ക് കോൺഗ്രസിനെ കുറ്റപ്പെടുത്തി ഉദയനിധി

തമിഴ്‌നാട്ടിലെ രാഷ്ട്രീയ രംഗത്ത് വലിയൊരു പിളർപ്പ് സൃഷ്‌ടിക്കുന്ന ഒരു പൊട്ടിത്തെറിയിൽ, ഡിഎംകെ യുവജന വിഭാഗം മേധാവി ഉദയനിധി സ്റ്റാലിൻ...

വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ് ട്രംപിൻ്റെ ഇറാൻ യോഗത്തിനിടെ, അക്രമി കൊല്ലപ്പെട്ടു

യുഎസ് തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ വൈറ്റ് ഹൗസിന് പുറത്ത് പെട്ടെന്ന് വെടിയൊച്ച കേട്ടു.ശനിയാഴ്‌ച വൈകുന്നേരം ഇറാനുമായുള്ള സാധ്യമായ സമാധാന...

More News

‘ഇനി ഒരിക്കലും അവരെ വിശ്വസിക്കരുത്’: ബിജെപി വിജയങ്ങൾക്ക് കോൺഗ്രസിനെ കുറ്റപ്പെടുത്തി ഉദയനിധി

തമിഴ്‌നാട്ടിലെ രാഷ്ട്രീയ രംഗത്ത് വലിയൊരു പിളർപ്പ് സൃഷ്‌ടിക്കുന്ന ഒരു പൊട്ടിത്തെറിയിൽ, ഡിഎംകെ യുവജന വിഭാഗം മേധാവി ഉദയനിധി സ്റ്റാലിൻ...

വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ് ട്രംപിൻ്റെ ഇറാൻ യോഗത്തിനിടെ, അക്രമി കൊല്ലപ്പെട്ടു

യുഎസ് തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ വൈറ്റ് ഹൗസിന് പുറത്ത് പെട്ടെന്ന് വെടിയൊച്ച കേട്ടു.ശനിയാഴ്‌ച വൈകുന്നേരം ഇറാനുമായുള്ള സാധ്യമായ സമാധാന...

കോക്രോച്ച് ജനതാ പാർട്ടി; ഹാക്ക് ചെയ്‌ത അക്കൗണ്ട് വീണ്ടെടുത്തു

ഇൻസ്റ്റഗ്രാമിൽ കോക്രോച്ച് ജനതാ പാർട്ടി തിരിച്ചെത്തി. നേരത്തെ സിജെപിയുടെ ഇൻസ്റ്റ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഈ അക്കൗണ്ട് വീണ്ടെടുത്തതായി...

ഭർതൃ വീട്ടുകാരുടെ മുന്നിൽ കാസർകോട്ടെ യുവതി ആസിഡ് കഴിച്ച് ജീവനൊടുക്കി

കാസർ​കോട് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കഴിച്ച് ജീവനൊടുക്കി. കാസർ​ഗോഡ് പാണലത്താണ് സംഭവം. ചർലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ...

‘ഇൻ്റെർപോൾ തിരയുന്ന യുഎസിൻ്റെ ശത്രു’; ഇറാൻ്റെ അടുത്ത തന്ത്രത്തിൽ ജനറൽ അഹമ്മദ് വാഹിദി കരങ്ങൾ

ഇറാനും അമേരിക്കയും തമ്മിലുള്ള വർദ്ധിച്ചു വരുന്ന സംഘർഷങ്ങൾക്കും പുതിയൊരു യുദ്ധത്തിൻ്റെ ഭീഷണിക്കും ഇടയിൽ, ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദി...

പ്രതിപക്ഷനേതാവ്- അധികാരതലമുറയുടെ ‘ഭരണതുടർച്ച’

| സയിദ് അബി പ്രതിപക്ഷനേതാവിനെ സഭ കൂടും മുമ്പ് കക്ഷിഅംഗങ്ങളുടെ നിർദേശത്തിൽ തെരെഞ്ഞെടുത്ത് സ്‌പീക്കർക്ക് നൽകിയാൽ മതി.അതൊരു ലളിതമായ പരിപാടിയാണ്.അതിന്റെ...

ഇന്ത്യക്ക് ‘ആവേശകരമായ വാർത്തകൾ’ വഗ്‌ദാനം ചെയ്‌ത്‌ റൂബിയോ; എന്തിന്?

ഇന്ത്യയുമായുള്ള ബന്ധം വാഷിംഗ്ടൺ ഡിസിയുടെ തന്ത്രപരമായ ലക്ഷ്യങ്ങളുടെ അടിസ്ഥാന ഘടകമാണെന്ന് ശനിയാഴ്‌ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ....

പരാതി അന്വേഷിക്കണമെന്ന് പറഞ്ഞപ്പോള്‍ പ്രസിഡന്റ് ശ്വേത മേനോന്‍ പറഞ്ഞത് “This is nothing to do with AMMA” എന്ന്: വിമര്‍ശനവുമായി അന്‍സിബ

അഭിനേതാക്കളുടെ സംഘടനയായ അമ്മ പ്രസിഡന്റ് ശ്വേത മേനോനെതിരെ അന്‍സിബ ഹസന്‍. തനിക്കെതിരായ പരാതി അന്വേഷിക്കണം എന്നുള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും അതാരും...