ദുബായിൽ വെച്ചാണ് അതിക്രമം ഉണ്ടായതെന്ന് നിവിൻ പോളിക്ക് എതിരെ പരാതി നൽകിയ യുവതി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌താണ് പീഡിപ്പിച്ചതെന്ന് യുവതി ഒരു മലയാളം മാധ്യമത്തോട് പ്രതികരിച്ചു. കേസിലെ ഒന്നാം പ്രതിയായ ശ്രേയയാണ് ഇവരെ പരിചയപ്പെടുത്തിയതെന്ന് യുവതി പറയുന്നു. സിനിമിയിൽ വാഗ്ദാനം ചെയ്‌താണ് നിർമാതാവ് എകെ സുനിലിനെ പരിചയപ്പെടുത്തിയത്.
റൂമിൽ പൂട്ടിയിട്ടെന്നും പീഡിപ്പിച്ചെന്നും പരാതിക്കാരി പറയുന്നു. ഭർത്താവിനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗുണ്ടകളെ വിട്ട് ആക്രമിക്കുമെന്ന് നിരന്തരം ഭീഷണി ഉയർന്നതായും യുവതി പറയുന്നു. നടൻ നിവിൻ പോളി ശരീരികമായും മാനസികമായും ഉപദ്രവിച്ചെന്ന് പരാതിക്കാരി പറയുന്നു. കുറ്റം ചെയ്‌തവർ ചെയ്‌തുവെന്ന് പറയില്ലല്ലോ എന്നും സത്യം തെളിയിക്കാൻ ഏതറ്റംവരെയും പോകുമെന്നും യുവതി പറയുന്നു.
പരാതിയിൽ ഉറച്ച് നിൽക്കുന്നതായി യുവതി വ്യക്തമാക്കി. നേരത്തെ പരാതി നൽകിയതാണെന്നും ലോക്കൽ പൊലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല. തെളിവില്ലെന്ന് പറഞ്ഞാണ് നടപടിയെക്കാതിരുന്നത്. തുടർന്നാണ് തിരുവനന്തപുരത്ത് പരാതി നൽകിയത്. കേസ് കൊടുത്തതിന് ശേഷം സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം നടത്തി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് യുവതി പറഞ്ഞു. കുംടുംബത്തിന് സംരക്ഷണം ആവശ്യപ്പെട്ട് കഴിഞ്ഞമാസം പരാതിക്കാരി പോലീസിനെ സമീപിച്ചിരുന്നു.
അതേസമയം, തനിക്കെതിരെ ഉയർ പീഡന ആരോപണം തള്ളി നടൻ നിവിൻ പോളി. പരാതിക്കാരിയെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും നിവിൻ പോളി മാധ്യമങ്ങളോട് പറഞ്ഞു. അറിഞ്ഞ് സമയത്ത് തന്നെ നിഷേധിച്ചെന്ന് താരം വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണമാണ് തനിക്കെതിരെ ഉയർന്നതെന്ന് നിവിൻ പോളി പറഞ്ഞു. ഇത്തരം ആരോപണങ്ങൾ നേരിടുന്നത് ആദ്യമാണെന്നും നിയമത്തിൻ്റെ എല്ലാ വഴികളും സ്വീകരിക്കുമെന്നും നിവിൻ പോളി വ്യക്തമാക്കി.
അലൻസിയറിന് പീഢനകേസ്
ലൈംഗികാതിക്രമ പരാതിയിൽ നടൻ അലൻസിയറിനെതിരെ കേസ് എടുത്തു. ചെങ്ങമനാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്‌തത്. ആഭാസം സിനിമയുടെ ലൊക്കേഷനിൽ അലൻസിയർ മോശമായി പെരുമാറിയെന്നാണ് പരാതി. യുവനടിയുടെ പരാതിയിലാണ് എറണാകുളം ചെങ്ങമനാട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
2017ൽ ബെംഗളൂരുവിൽ ലൈംഗികാതിക്രമം കാട്ടിയെന്നാണ് നടിയുടെ പരാതി. മുമ്പ് ഇതേ നടി അലൻസിനെതിരെ പരാതി ഉയർത്തിയിരുന്നെങ്കിലും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഐശ്വര്യ ഡോങ്‌റെയ്ക്ക് മുന്നിലാണ് നടി മൊഴി നൽകിയത്. അലൻസിയറിനെതിരെ നേരത്തേയും സമാനരീതിയിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.



