നിവിൻ പോളി ശരീരികമായും മാനസികമായും ഉപദ്രവിച്ചു; നടൻ അലൻസിയറിന് എതിരെയും കേസ് രജിസ്റ്റർ ചെയ്‌തു

നേരത്തെ പരാതി നൽകിയതാണെന്നും ലോക്കൽ പൊലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല

ദുബായിൽ വെച്ചാണ് അതിക്രമം ഉണ്ടായതെന്ന് നിവിൻ പോളിക്ക് എതിരെ പരാതി നൽകിയ യുവതി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌താണ്‌ പീഡിപ്പിച്ചതെന്ന് യുവതി ഒരു മലയാളം മാധ്യമത്തോട് പ്രതികരിച്ചു. കേസിലെ ഒന്നാം പ്രതിയായ ശ്രേയയാണ് ഇവരെ പരിചയപ്പെടുത്തിയതെന്ന് യുവതി പറയുന്നു. സിനിമിയിൽ വാ​ഗ്ദാനം ചെയ്‌താണ്‌ നിർമാതാവ് എകെ സുനിലിനെ പരിചയപ്പെടുത്തിയത്.

റൂമിൽ പൂട്ടിയിട്ടെന്നും പീഡിപ്പിച്ചെന്നും പരാതിക്കാരി പറയുന്നു. ഭർത്താവിനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ​ഗുണ്ടകളെ വിട്ട് ആക്രമിക്കുമെന്ന് നിരന്തരം ഭീഷണി ഉയർന്നതായും യുവതി പറയുന്നു. നടൻ നിവിൻ പോളി ശരീരികമായും മാനസികമായും ഉപദ്രവിച്ചെന്ന് പരാതിക്കാരി പറയുന്നു. കുറ്റം ചെയ്‌തവർ ചെയ്‌തുവെന്ന് പറയില്ലല്ലോ എന്നും സത്യം തെളിയിക്കാൻ ഏതറ്റംവരെയും പോകുമെന്നും യുവതി പറയുന്നു.

പരാതിയിൽ ഉറച്ച് നിൽക്കുന്നതായി യുവതി വ്യക്തമാക്കി. നേരത്തെ പരാതി നൽകിയതാണെന്നും ലോക്കൽ പൊലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല. തെളിവില്ലെന്ന് പറഞ്ഞാണ് നടപടിയെക്കാതിരുന്നത്. തുടർന്നാണ് തിരുവനന്തപുരത്ത് പരാതി നൽകിയത്. കേസ് കൊടുത്തതിന് ശേഷം സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം നടത്തി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് യുവതി പറഞ്ഞു. കുംടുംബത്തിന് സംരക്ഷണം ആവശ്യപ്പെട്ട് കഴിഞ്ഞമാസം പരാതിക്കാരി പോലീസിനെ സമീപിച്ചിരുന്നു.

അതേസമയം, തനിക്കെതിരെ ഉയർ പീഡന ആരോപണം തള്ളി നടൻ നിവിൻ പോളി. പരാതിക്കാരിയെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും നിവിൻ പോളി മാധ്യമങ്ങളോട് പറഞ്ഞു. അറിഞ്ഞ് സമയത്ത് തന്നെ നിഷേധിച്ചെന്ന് താരം വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണമാണ് തനിക്കെതിരെ ഉയർന്നതെന്ന് നിവിൻ പോളി പറഞ്ഞു. ഇത്തരം ആരോപണങ്ങൾ നേരിടുന്നത് ആദ്യമാണെന്നും നിയമത്തിൻ്റെ എല്ലാ വഴികളും സ്വീകരിക്കുമെന്നും നിവിൻ പോളി വ്യക്തമാക്കി.

അലൻസിയറിന് പീഢനകേസ്

ലൈംഗികാതിക്രമ പരാതിയിൽ നടൻ അലൻസിയറിനെതിരെ കേസ് എടുത്തു. ചെങ്ങമനാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്‌തത്. ആഭാസം സിനിമയുടെ ലൊക്കേഷനിൽ അലൻസിയർ മോശമായി പെരുമാറിയെന്നാണ് പരാതി. യുവനടിയുടെ പരാതിയിലാണ് എറണാകുളം ചെങ്ങമനാട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

2017ൽ ബെംഗളൂരുവിൽ ലൈംഗികാതിക്രമം കാട്ടിയെന്നാണ് നടിയുടെ പരാതി. മുമ്പ് ഇതേ നടി അലൻസിനെതിരെ പരാതി ഉയർത്തിയിരുന്നെങ്കിലും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഐശ്വര്യ ഡോങ്‌റെയ്ക്ക് മുന്നിലാണ് നടി മൊഴി നൽകിയത്. അലൻസിയറിനെതിരെ നേരത്തേയും സമാനരീതിയിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...