അനധികൃത നഴ്‌സിംങ് റിക്രൂട്ട്മെന്റ് ന്യൂസിലാന്റ് രാജ്യത്തേക്ക്; ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

ജോലി കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നവരുടെ നിരവധി പരാതികൾ ന്യൂസിലാന്റ് വെല്ലിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചിരുന്നു

ന്യൂസിലാന്റ് രാജ്യത്തേക്ക് അനധികൃത നഴ്‌സിംങ് റിക്രൂട്ട്മെന്റുകളിൽ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. കമ്പെറ്റൻസി അസെസ്മെന്റ് പ്രോഗ്രാമിലും (CAP) നഴ്‌സിംങ് കൗൺസിൽ രജിസ്ട്രേഷനുമായി കേരളത്തില്‍ നിന്നുളള നഴ്‌സിംങ് പ്രൊഫഷണലുകള്‍ വിസിറ്റിങ് വിസയില്‍ അനധികൃതമായി ന്യൂസിലാന്റിൽ എത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രവിദേശകാര്യ മന്ത്രാലയം ജാഗ്രതാനിര്‍ദ്ദേശം നല്‍കിയത്.

CAP-ൽ പങ്കെടുക്കാൻ വിസിറ്റിങ് വിസയ്ക്ക് ഏജന്റുമാർക്ക് വലിയ തുകകൾ ഉദ്യോഗാര്‍ത്ഥികള്‍ നല്‍കുന്നുണ്ട്. CAP പൂർത്തിയാക്കിയിട്ടും നഴ്‌സിംങ് കൗൺസിൽ രജിസ്റ്റർ ചെയ്‌ത ശേഷവും, അവിടെ ജോലി കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നവരുടെ നിരവധി പരാതികൾ ന്യൂസിലാന്റ് വെല്ലിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യ മന്ത്രാലയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ റസിഡന്റ് കമ്മീഷണര്‍മാര്‍ക്ക് കത്ത് നല്‍കിയത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ന്യൂസിലാന്റില്‍ ഉണ്ടായിരുന്ന നഴ്‌സിംങ് ക്ഷാമം ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുള്ള നഴ്‌സുമാരുടെ വരവോടെ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ഇക്കാര്യത്തില്‍ അംഗീകാരമില്ലാത്ത ഏജന്റുമാരുടെ വാഗ്‌ദാനങ്ങളില്‍ വഞ്ചിതരാകരുത്.

ന്യൂസിലാന്റിലെ നഴ്‌സിംങ് മേഖലയിലെ വിസയുടെ ആധികാരികതയെ കുറിച്ചും തൊഴിലുടമയെ കുറിച്ചും pol.wellington@mea.gov.in എന്ന ഇമെയില്‍ ഐഡിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ടാല്‍ അറിയാന്‍ കഴിയും. റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ആധികാരികത ഉറപ്പാക്കാന്‍ ഇ- മൈഗ്രേറ്റ് (https://emigrate.gov.in) പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. വിദേശ തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ- മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും അറിയിക്കാവുന്നതാണ്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘മോദിയുടെ ചെലവ് ചുരുക്കൽ നടപടികൾ’; ഇന്ധന വിതരണ ആശങ്കകൾക്ക് മറുപടി

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ, ഇന്ധന വിതരണത്തിൽ ഒരു പ്രശ്‌നവുമില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ചൊവ്വാഴ്‌ച ഉറപ്പ് നൽകി. എൽപിജി ഉത്പാദനം പ്രതിദിനം 35,000- 36,000 ടണ്ണിൽ നിന്ന് 54,000 ടണ്ണായി സർക്കാർ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഇന്ത്യയിലെ എൽപിജി ഉത്പാദനത്തിൽ വർധനവ് സിഐഐ വാർഷിക ബിസിനസ് ഉച്ചകോടിയിൽ സംസാരിച്ച പുരി, എൽപിജി വിതരണത്തിൽ ഒരു പ്രശ്‌നവുമില്ലെന്നും രാജ്യത്ത്...

Keep exploring...

നീറ്റ്- യുജി 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കി; സിബിഐ അന്വേഷണം

മെയ് 3ന് നടത്തിയ നീറ്റ് (യുജി) 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ചൊവ്വാഴ്‌ച...

‘മോദിയുടെ ചെലവ് ചുരുക്കൽ നടപടികൾ’; ഇന്ധന വിതരണ ആശങ്കകൾക്ക് മറുപടി

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ, ഇന്ധന വിതരണത്തിൽ ഒരു പ്രശ്‌നവുമില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ചൊവ്വാഴ്‌ച ഉറപ്പ് നൽകി....

More News

നീറ്റ്- യുജി 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കി; സിബിഐ അന്വേഷണം

മെയ് 3ന് നടത്തിയ നീറ്റ് (യുജി) 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ചൊവ്വാഴ്‌ച...

‘മോദിയുടെ ചെലവ് ചുരുക്കൽ നടപടികൾ’; ഇന്ധന വിതരണ ആശങ്കകൾക്ക് മറുപടി

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ, ഇന്ധന വിതരണത്തിൽ ഒരു പ്രശ്‌നവുമില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ചൊവ്വാഴ്‌ച ഉറപ്പ് നൽകി....

ഇറാൻ്റെ റിഫൈനറിയിൽ യുഎഇയുടെ രഹസ്യ ആക്രമണം; ഗൾഫ് യുദ്ധത്തിലേക്കുള്ള നേരിട്ടുള്ള പ്രവേശനമാകുമോ?

ഇറാനും യുഎസ്- ഇസ്രായേലും തമ്മിലുള്ള തീവ്രമായ സംഘർഷങ്ങൾക്ക് ഇടയിൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഇപ്പോൾ ഈ സംഘർഷത്തിൽ...

‘സർക്കാർ ചുമതല ഏൽക്കാത്ത പ്രതിസന്ധി’; എസ്എസ്എൽസി പരീക്ഷാ ഫലം, പ്രഖ്യാപനം അനിശ്ചിതത്വം

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിൽ അനിശ്ചിതത്വം. പുതിയ സർക്കാർ ചുമതലയേൽക്കാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. സാധാരണ ഗതിയിൽ ഫലം...

പ്രധാനമന്ത്രി സഞ്ചരിച്ച ബെംഗളുരു പാതയിൽ ജലാറ്റിൻ സ്റ്റിക്കുകൾ; അന്വേഷണം തുടങ്ങി

ആർട്ട് ഒഫ് ലിവിങ് ഫൗണ്ടേഷൻ്റെ 45ാമത് വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് ബെംഗളുരുവിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ച പാതയിൽ...

ജി.സുധാകരൻ പാണക്കാട്ടെത്തി സാദിഖലി തങ്ങളുമായി കൂടിക്കാഴ്‌ച നടത്തി

അമ്പലപ്പുഴ നിയുക്ത എം.എൽ.എ ജി.സുധാകരൻ പാണക്കാടെത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്‌ച...

എട്ട് വർഷത്തിന് ശേഷം ആകാശവാണിയിൽ അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം; മോഹൻലാലും ഭാഗമാകും

ആകാശവാണി ശ്രോതാക്കൾക്ക് ഗൃഹാതുര അനുഭവമായി അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം. എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് റേഡിയോ നാടകങ്ങളുടെ...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...