13 March 2026

പൈലറ്റുമാരില്ലാതെ പറക്കും എഐ വിമാനങ്ങൾ: ലോകത്തെ ആദ്യ ആശയവുമായി എമ്പ്രാർ

പൈലറ്റില്ലാത്ത ഈ വിമാനങ്ങൾക്ക് ഇലക്ട്രിഫിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ഗ്രീൻ ടെക്‌നോളജി പ്രൊപ്പൽഷൻ സിസ്റ്റവും ഉൾപ്പെടുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.

പൈലറ്റുമാരില്ലാതെ യാത്രാവിമാനങ്ങള്‍ പറത്താനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ആലോചനകൾ ശക്തമാകുന്നു. ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത വിമാനങ്ങൾ കൊണ്ട് വിപ്ലവം സൃഷ്ടിക്കാനുള്ള ശ്രമങ്ങളിലാണ് ഫ്ലോറിഡയിലെ എയ്‌റോസ്‌പേസ് വമ്പന്മാരായ എമ്പ്രാർ. ലോകത്തെ ആദ്യ പൈലറ്റില്ലാത്ത എഐ യാത്രാവിമാനത്തിന്‍റെ ആശയവുമായി ഇവർ രംഗത്തെത്തിയതായി സൺ റിപ്പോർട്ട് ചെയ്യുന്നു.

ഒർലാൻഡോയിൽ നടന്ന നാഷണൽ ബിസിനസ് ഏവിയേഷൻ അസോസിയേഷൻ സമ്മേളനത്തിലാണ് എമ്പ്രാർ ടീം ഈ നൂതന ആശയം അവതരിപ്പിച്ചത്. എഐ സംവിധാനങ്ങളുടെ സഹായത്തോടെ, വിമാനങ്ങൾ പൂർണ്ണമായും സ്വയം പ്രവർത്തിക്കുന്നതായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

അത്യാധുനിക ഫീച്ചറുകള്‍

വിമാനത്തിനുള്ളിൽ മൂന്ന് സോണുകൾ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിശ്രമിക്കാനുള്ള സൗകര്യമുള്ള ലോഞ്ച്, യാത്രക്കാർക്ക് ഇരിക്കാനുള്ള സീറ്റ് സൗകര്യങ്ങൾ, കൂടാതെ ടച്ച് സ്‌ക്രീനുകളുള്ള ജനാലകളുമുണ്ടാകും. സ്വയം നിയന്ത്രിക്കുന്നതുകൊണ്ട്, കോക്പിറ്റ് ആവശ്യമില്ലെന്നും ഫോർവാർഡ് ലോഞ്ച് പോലുള്ള പുതിയ കാബിൻ സംവിധാനങ്ങൾ ഉണ്ടാവുമെന്നും എമ്പ്രാർ വ്യക്തമാക്കുന്നു.

ഗ്രീൻ ടെക്‌നോളജിയും ഇലക്ട്രിഫിക്കേഷനും

പൈലറ്റില്ലാത്ത ഈ വിമാനങ്ങൾക്ക് ഇലക്ട്രിഫിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ഗ്രീൻ ടെക്‌നോളജി പ്രൊപ്പൽഷൻ സിസ്റ്റവും ഉൾപ്പെടുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഇത് പരിസ്ഥിതി സൗഹൃദമായ രീതിയിലുള്ള ഒരു മുന്നേറ്റമായി കണക്കാക്കപ്പെടുന്നു.

വിമാന നിർമ്മാണം ഇപ്പോൾ ആലോചനയിൽ ഇല്ല

എന്നിരുന്നാലും, ഈ ഘട്ടത്തില്‍ വിമാന നിര്‍മ്മാണത്തിന്‍റെ തീരുമാനമില്ലെന്ന് എമ്പ്രാർ പറയുന്നു. ഇതൊരു ആശയമാണ് ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ളത്, ഭാവിയില്‍ എങ്ങനെ സാങ്കേതിക വികസനം സാധ്യമാകുമെന്ന് പരിശോധിക്കുന്നതിനുള്ള ഭാഗമാണിതെന്നും അവർ അറിയിച്ചു.

Share

More Stories

സ്വകാര്യ വിമാന കമ്പനിയുടെ ഇന്ധന ഡിപ്പോ പാകിസ്ഥാൻ തകർത്തതായി താലിബാൻ

0
അഫ്‌ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾ പുതിയതും ഗുരുതരവുമായ തലത്തിൽ എത്തിയിരിക്കുകയാണ്. കാണ്ഡഹാർ വിമാന താവളത്തിന് സമീപമുള്ള ഒരു സ്വകാര്യ വിമാനക്കമ്പനിയുടെ ഇന്ധന ഡിപ്പോയാണ് പാകിസ്ഥാൻ വ്യോമസേന ലക്ഷ്യമിട്ടതെന്ന് താലിബാൻ ഭരണകൂടം ഔദ്യോഗികമായി...

ഹോർമുസ് കടലിടുക്ക്: പേരിൻ്റെ ചരിത്രവും ആഗോള എണ്ണ വിതരണത്തിലുള്ള സ്വാധീനവും

0
ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷത്തിനിടയിൽ, ഹോർമുസ് കടലിടുക്ക് വീണ്ടും ആഗോള ചർച്ചയുടെ കേന്ദ്രമായി മാറിയിരിക്കുന്നു. ഇറാൻ്റെ പുതിയ നേതൃത്വം ഈ തന്ത്രപ്രധാനമായ ജലപാത അടച്ചിടുമെന്ന് സൂചിപ്പിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര വിപണികൾ കൂടുതൽ...

‘എൽപിജി വിതരണത്തിലെ അനിശ്ചിതത്വം’; ഹോട്ടലുകൾ മരത്തിലേക്കും കൽക്കരിയിലേക്കും തിരിയുന്നു

0
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് എൽപിജി വാണിജ്യ സിലിണ്ടർ വിതരണത്തിലുണ്ടായ തടസങ്ങൾ ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും പരമ്പരാഗത ഇന്ധനങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കുന്നു. ഇന്ത്യയിലെ നിരവധി ചെറുതും വലുതുമായ ഭക്ഷണശാലകൾ പാചകത്തിന് ഈ ബദലുകൾ ഉപയോഗിക്കാൻ തുടങ്ങി. ഇത്...

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, തെളിവില്ലെന്ന പരാമർശം റദ്ദ് ചെയ്യണം; ഹൈക്കോടതിയിൽ എസ്.ഐ.ടി

0
ശബരിമല സ്വർണക്കൊള്ളയിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമർശം റദ്ദാക്കണമെന്നും കണ്ഠരര് രാജീവരർക്ക് എതിരായ തെളിവുകൾ എണ്ണിപ്പഞ്ഞ്...

മരണത്തിന്റെ നിഴലിൽ ഇറാന്റെ പുതിയ പടത്തലവൻ; ആരാണ് അഹമ്മദ് വാഹിദി?

0
| വാമിക ഇറാന്റെ ഏറ്റവും ശക്തവും സ്വാധീനവുമുള്ള പദവികളിലൊന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (ഐ.ആർ.ജി.സി.) കമാൻഡർ പദവി. എന്നാൽ, മരണത്തിന്റെ നിഴൽ എപ്പോഴും നിലനിൽക്കുന്ന ഈ സ്ഥാനത്തേക്ക് യു.എസ്.-ഇസ്രയേൽ സംയുക്ത യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന...

എണ്ണവില അന്താരാഷ്ട്ര വിപണിയിൽ വൻ വർധനവ്

0
മിഡിൽ ഈസ്റ്റിൽ സംഘർഷത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില വെള്ളിയാഴ്‌ച വീണ്ടും ബാരലിന് 100 ഡോളർ കടന്നു. ഗൾഫിൽ മൂന്ന് ചരക്ക്...

Featured

More News