12 October 2024

ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളിൽ വ്യവസായ സാന്നിധ്യം; രത്തൻ ടാറ്റയ്ക്ക് പിൻ​ഗാമി നോയൽ ടാറ്റ പുതിയ ചെയർമാൻ

പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചതിന് പിന്നാലെ ടാറ്റ ട്രസ്റ്റ് ചെയർമാനെ തിരഞ്ഞെടുത്തു. രത്തൻ ടാറ്റയുടെ സഹോദരനായ 67 കാരനായ നോയൽ ടാറ്റയെയാണ് ടാറ്റ ട്രസ്റ്റ് ചെയർമാനായി തിരഞ്ഞെടുത്തത്. മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിൻ്റെ യോ​ഗത്തിലാണ് തീരുമാനം.

നിലവിൽ ടാറ്റ ട്രസ്റ്റിൻ്റെയും ദോറാബ്ദി ടാറ്റ ട്രസ്റ്റിൻ്റെയും ട്രസ്റ്റി അംഗമാണ്. ടാറ്റാ ട്രസ്റ്റിൻ്റെ കീഴിലുള്ളതാണ് ഈ രണ്ട് സ്ഥാപനങ്ങളും. സർ ദോരാബ്‌ജി ട്രസ്റ്റിനും രത്തൻ ടാറ്റ ട്രസ്റ്റിനുമായി 66 ശതമാനം ഓഹരി പങ്കാളിത്തമാണ് ടാറ്റ സൺസിനുള്ളത്. നല്ലവനും വിവേകിയുമായ മനുഷ്യൻ എന്നാണ് നോയൽ ടാറ്റയെ ടാറ്റ സൺസിൻ്റെ മുൻ ബോർഡ് അം​ഗം ആർ ​ഗോപാലകൃഷ്‌ണൻ വിശേഷിപ്പിച്ചത്. നോയൽ ടാറ്റ തലപ്പത്ത് എത്തുന്നത് ടാറ്റ ട്രസ്റ്റിന് ​ഗുണം ചെയ്യുമെന്നും അദ്ദേഹം പറ‍ഞ്ഞു.

ടാറ്റാ ​ഗ്രൂപ്പിന് ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. ഈ കമ്പനികളിൽ പത്തുലക്ഷത്തിലധികം ജീവനക്കാരാണുള്ളത്. 2023-24ൽ ടാറ്റ കമ്പനികളുടെ വരുമാനം 12,500 കോടി ഡോളറിലധികം ആയിരുന്നു.

Share

More Stories

ടിക്‌ടോക് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു; എഐ അധിഷ്ഠിത കണ്ടന്‍റ് മോഡറേഷന്‍ എത്തുന്നു

0
വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക്‌ടോക്, ആഗോളതലത്തില്‍ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു. മോഡറേഷന്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിന് നിർമ്മിത ബുദ്ധി (എഐ) പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത് ടിക്‌ടോക്കിന്‍റെ സംഘടനാ ഘടനയില്‍ വരുത്തുന്ന വലിയ മാറ്റമാണ്. അന്താരാഷ്ട്ര...

ബംഗ്ലാദേശിൽ നടക്കുന്നത് ഇന്ത്യയിലെ ഹിന്ദുക്കൾക്കും ഒരു പാഠമാണ്; ദസറ പ്രസംഗത്തിൽ മോഹൻ ഭാഗവത്

0
ലോകമെമ്പാടുമുള്ള യുദ്ധ സാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) തലവൻ മോഹൻ ഭഗവത് ആഘാതത്തെയും ഭാവിയെയും കുറിച്ച് എല്ലാവരും ആശങ്കാകുലരാണെന്ന് പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ചൂണ്ടിക്കാട്ടി. ഒക്‌ടോബർ...

വി ആർ എസ് നിര്‍ബന്ധിക്കുന്നത് ആത്മഹത്യാപ്രേരണയാകുമോ? വിത്യസ്ത നിരീക്ഷണവുമായി സുപ്രീംകോടതി

0
മേലുദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന അപമാനവും മാനസികപീഡനവും ആത്മഹത്യാപ്രേരണാക്കുറ്റമാകുമോ എന്ന ചോദ്യത്തിന് കൃത്യമായ നിരീക്ഷണവുമായി സുപ്രീം കോടതി. അങ്ങിനെയുള്ള കാരണം കൊണ്ട് മാത്രം ആത്മഹത്യാപ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. വി.ആർ.എസ്. അഥവാ സ്വയം വിരമിക്കല്‍...

നിഹോൻ ഹിദാന്‍ക്യോക്ക് സമാധാന നൊബേൽ; ഹിരോഷിമ- നാഗസാക്കി അണുബോംബ് സ്‌ഫോടനങ്ങൾ അതിജീവിച്ചവരുടെ സംഘടന

0
സ്റ്റോക്‌ഹോം: ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവർത്തനങ്ങളൾക്ക് ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോൻ ഹിദാന്‍ക്യോയ്ക്ക് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം. ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്‌ഫോടനം അതിജീവിച്ചവരുടെ സംഘടനയാണിത്. ഹിബാകുഷ എന്നും അറിയപ്പെടുന്നു. അനുഭവങ്ങളെ...

നിയോ- നോയർ ജോണർ മലയാളത്തിലെ ആദ്യ ചിത്രം ‘ത്രയം’; മോഷൻ പോസ്റ്റർ

0
ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, അജു വർഗീസ്, നിരഞ്ജ് മണിയൻ പിള്ള രാജു എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ത്രയ’ത്തിൻ്റെ മോഷൻ പോസ്റ്റർ റിലീസ് ആയി. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്ത്...

ഇന്ത്യയിൽ 45 ശതമാനം വനിതാ സംരംഭകർക്ക് സാമ്പത്തിക സമ്പാദ്യമില്ലെന്ന് റിപ്പോർട്ട്

0
ഇന്ത്യയിലെ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള മൈക്രോ ബിസിനസ്സുകളിൽ ഗണ്യമായ എണ്ണം സാമ്പത്തിക അടിയന്തര സാഹചര്യങ്ങൾക്കുള്ള സമ്പാദ്യമില്ലാത്തതിനാൽ അവരെ സാമ്പത്തിക ആഘാതങ്ങൾക്ക് ഇരയാക്കുന്നു, ഒരു റിപ്പോർട്ട് പറയുന്നു. 'ഇന്ത്യയിലെ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള മൈക്രോ-ബിസിനസുകളുടെ (ഡബ്ലിയുഎംബി) സാമ്പത്തിക ആരോഗ്യം...

Featured

More News